Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: അന്നു രോഹിത്, ഇന്നു ധവാന്‍- ഓപ്പണര്‍മാര്‍ക്കു ഇതു സംഭവിച്ചത് രണ്ടാം തവണ!

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ഒന്നാം ഏകദിനത്തില്‍ ഇരുടീമുകളിലെയും ഓപ്പണര്‍മാര്‍ക്കു അര്‍ഹിച്ച സെഞ്ച്വറികള്‍ നഷ്ടമായിരുന്നു. ഇന്ത്യന്‍ നിരയില്‍ ശിഖര്‍ ധവാന്‍ 98 റണ്‍സിനു പുറത്തായപ്പോള്‍ ഇംഗ്ലണ്ട് നിരയില്‍ ജോണി ബെയര്‍‌സ്റ്റോ 94 റണ്‍സിനും ഔട്ടായിരുന്നു. ഏകദിന ക്രിക്കറ്റിന്റെ ചരിത്രത്തില്‍ തന്നെ ഇതു രണ്ടാം തവണ മാത്രമാണ് ഇരുടീമുകളിലെയും ഓപ്പണര്‍മാര്‍ 90കളില്‍ ഔട്ടായത്.

Johnny Bairstow Misses Out On A Well Deserved Hundred | Oneindia Malayalam
1

നേരത്തേ ഇങ്ങനെയൊരു അപൂര്‍വ്വത കണ്ടത് 2019ല്‍ ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മില്‍ മൊഹാലിയില്‍ നടന്ന ഏകദിനത്തിലായിരുന്നു. അന്നു ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മയ്ക്കാണ് ആദ്യം സെഞ്ച്വറി നഷ്ടമായത്. 92 ബോളില്‍ 95 റണ്‍സെടുത്ത് ഹിറ്റ്മാന്‍ പുറത്തായി. മറുപടി ബാറ്റിങില്‍ ഓസീസിനും സമാനമായ തിരിച്ചടി നേരിട്ടു. ഉസ്മാന്‍ കവാജയാണ് സെഞ്ച്വറിക്കരികെ വീണത്. 99 ബോളില്‍ 91 റണ്‍സെടുത്ത് കവാജ ക്രീസ് വിടുകയായിരുന്നു.

ഇന്ത്യ- ഇംഗ്ലണ്ട് ഏകദിനത്തില്‍ മികച്ച ഫോമില്‍ ബാറ്റ് വീശിയ ധവാനായിരുന്നു ആദ്യം സെഞ്ച്വറി നഷ്ടമായത്. 106 ബോളില്‍ 11 ബൗണ്ടറികളും രണ്ടു സിക്‌സറുമടക്കം 98 റണ്‍സെടുത്താണ് അദ്ദേഹം മടങ്ങിയത്. ബെന്‍ സ്റ്റോക്‌സിന്റെ ബൗളിങില്‍ പുള്‍ ഷോട്ടിനു ശ്രമിച്ച ധവാനെ ഇംഗ്ലണ്ട് നായകന്‍ ഇയോന്‍ മോര്‍ഗന്‍ പിടികൂടുകയായിരുന്നു.

2

റണ്‍ചേസിലായിരുന്നു സ്റ്റോക്‌സിന്റെ തീപ്പൊരി പ്രകടനം. വെറും 66 ബോളില്‍ ഏഴു സിക്‌സറുകളും ആറു ബൗണ്ടറികളുമടക്കം 94 റണ്‍സ് വാരിക്കൂട്ടിയാണ് ബെയര്‍സ്‌റ്റോ പുറത്തായത്. മല്‍സരം അദ്ദേഹം ഇംഗ്ലണ്ടിനെ ഏറെക്കുറെ തനിച്ചു തന്നെ ജയിപ്പിക്കുമെന്നിരിക്കെയായിരുന്നു ഇന്ത്യ നിര്‍ണായക വിക്കറ്റെടുത്തത്. ശര്‍ദ്ദുല്‍ ഠാക്കൂറിന്റെ ബൗളിങില്‍ കുല്‍ദീപ് യാദവാണ് ബൗണ്ടറി ലൈനിന് അരികെ ബെയര്‍‌സ്റ്റോയെ പിടികൂടിയത്.

അതേസമയം, ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് അയക്കപ്പെട്ട ഇന്ത്യ അഞ്ചു വിക്കറ്റിന് 317 റണ്‍സെന്ന മികച്ച ടോട്ടല്‍ പടുത്തുയര്‍ത്തി. ധവാനെക്കൂടാതെ കെഎല്‍ രാഹുല്‍ (62*), അരങ്ങേറ്റക്കാരന്‍ ക്രുനാല്‍ പാണ്ഡ്യ (58*), നായകന്‍ വിരാട് കോലി (56) എന്നിവരും ഇന്ത്യക്കു വേണ്ടി മികച്ച ബാറ്റിങ് കാഴ്ചവച്ചു. വെറും 31 ബോളിലാണ് ഏഴു ബൗണ്ടറികളും രണ്ടു സിക്‌സറുമടക്കം ക്രുനാല്‍ 58 റണ്‍സ് വാരിക്കൂട്ടിയത്. രാഹുല്‍ 43 ബോളില്‍ നാലു വീതം ബൗണ്ടറികളും സിക്‌സറും കണ്ടെത്തി. കോലിയാവട്ടെ 60 ബോളില്‍ ആറു ബൗണ്ടറികളോടെയാണ് 56 റണ്‍സെടുത്തത്.

Story first published: Tuesday, March 23, 2021, 21:03 [IST]
Other articles published on Mar 23, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+