Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SA: ഞങ്ങളോടു മുട്ടാന്‍ സച്ചിനേ കഴിയൂ! അന്നു പയറ്റിയത് ഈ തന്ത്രം, ഡൊണാള്‍ഡ് പറയുന്നു

സൗത്താഫ്രിക്കയുമായുള്ള ഒന്നാം ക്രിക്കറ്റ് ടെസ്റ്റിലെ നാണംകെട്ട തോല്‍വിക്കു പിന്നാലെ ഇന്ത്യന്‍ ടീമിനു ഉപദേശം നല്‍കിയിരിക്കുകയാണ് സൗത്താഫ്രിക്കയുടെ മുന്‍ ഇതിഹാസ ഫാസ്റ്റ് ബൗളര്‍ അലന്‍ ഡൊണാള്‍ഡ്. സെഞ്ചൂറിയനില്‍ നടന്ന ആദ്യ ടെസ്റ്റില്‍ രോഹിത് ശര്‍മയുടെ ഇന്ത്യന്‍ ടീം ഇന്നിങ്‌സിനും 32 റണ്‍സിനുമാണ് തകര്‍ന്നടിഞ്ഞത്. ആദ്യ ഇന്നിങ്‌സില്‍ കെഎല്‍ രാഹുല്‍ സെഞ്ച്വറിയും രണ്ടാമിന്നിങ്‌സില്‍ വിരാട് കോലി ഫിഫ്റ്റിയും നേടിയതൊഴിച്ചാല്‍ മറ്റാരും ബാറ്റിങില്‍ ക്ലിക്കാവാതിരുന്നതാണ് ഇന്ത്യന്‍ പരാജയത്തിനു പ്രധാന കാരണം.

ഒന്നാമിന്നിങ്‌സില്‍ ലീഡ് വഴങ്ങിയ ശേഷം ബാറ്റിങിനു അയക്കപ്പെട്ട ഇന്ത്യ രണ്ടാമിന്നിങ്‌സില്‍ വെറും 131 റണ്‍സില്‍ ഓള്‍ഔട്ടാവുകയായിരുന്നു. മൂന്നു ദിവസങ്ങള്‍ കൊണ്ടു തന്നെ മല്‍സരം അവസാനിക്കുകയും ചെയ്തിരുന്നു. 82 ബോളില്‍ 76 റണ്‍സുമായി അഗ്രസീവ് ബാറ്റിങ് കാഴ്ചവച്ച കോലിയെ മാറ്റിനിര്‍ത്തിയാല്‍ രണ്ടാമിന്നിങ്‌സില്‍ ഇന്ത്യന്‍ ബാറ്റിങ് നിര സൗത്താഫ്രിക്കന്‍ പേസാക്രമണത്തില്‍ തകര്‍ന്നടിയുകയായിരുന്നു. ആദ്യ ഇന്നിങ്‌സില്‍ രാഹുല്‍ 101 റണ്‍സുമായാണ് ഇന്ത്യയുടെ മാനം കാത്തത്.

SACHIN TENDULAR

രണ്ടാമത്തെയും അവസാനത്തെയും ടെസ്റ്റ് ബുധനാഴ്ച മുതല്‍ കേപ്ടൗണില്‍ ആരംഭിക്കാനിരിക്കെയാണ് ഇന്ത്യന്‍ ടീമിനു ഡൊണാള്‍ഡ് ഉപദേശം നല്‍കിയിരിക്കുന്നത്. അതോടൊപ്പം ഇന്ത്യയുടെ മുന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറെ അദ്ദേഹം പുകഴ്ത്തുകയും ചെയ്തു. തങ്ങള്‍ക്കെതിരേ നാട്ടില്‍ ഏറ്റവും നന്നായി കളിച്ചിട്ടുള്ള ഒരേയൊരു ഇന്ത്യന്‍ ബാറ്റര്‍ സച്ചിനാണെന്നും അന്നു ബാറ്റിങില്‍ എന്തു ടെക്‌നിക്കാണ് സച്ചിന്‍ പരീക്ഷിച്ചിരുന്നതെന്നും ഡൊണാള്‍ഡ് ചൂണ്ടിക്കാട്ടി.

ഞങ്ങള്‍ക്കെതിരേ ഇവിടെ നന്നായി കളിച്ചവരില്‍ എനിക്കറിയാവുന്ന ഒരേയൊരാള്‍ സച്ചിന്‍ ടെണ്ടുല്‍ക്കറാണ്. മിഡില്‍ സ്റ്റംപില്‍ നിലയുറപ്പിച്ച് ബാറ്റ് ചെയ്യുന്നതിനു പകരം എപ്പോഴും ബാറ്റിങിനിടെ സച്ചിന്‍ മൂവ് ചെയ്യാറുണ്ടായിരുന്നു. അദ്ദേഹം മുന്നിലേക്കു കയറി കളിക്കുകയും ബോളുകള്‍ അതിശയിപ്പിക്കുന്ന തരത്തില്‍ ഒഴിവാക്കുകയും ചെയ്തിരുന്നതായി ഡൊണാള്‍ഡ് നിരീക്ഷിച്ചു.

സൗത്താഫ്രിക്കയ്‌ക്കെതിരേ അവരുടെ നാട്ടിലെ ടെസ്റ്റില്‍ ആയിരത്തിനു മുകളില്‍ റണ്‍സ് സ്‌കോര്‍ ചെയ്തിട്ടുള്ള രണ്ടു താരങ്ങളിലൊരാള്‍ കൂടിയാണ് സച്ചിന്‍. മറ്റൊരാള്‍ ഇംഗ്ലണ്ടിന്റെ മുന്‍ താരം വാല്ലി ഹാമണ്ടായിരുന്നു. 15 ടെസ്റ്റുകളാണ് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സൗത്താഫ്രിക്കയില്‍ കളിച്ചിട്ടുള്ളത്. ഇവയില്‍ നിന്നും 1161 റണ്‍സ് വാരിക്കൂട്ടുകയും ചെയ്തു. അഞ്ചു സെഞ്ച്വറികളും മൂന്നു ഫിഫ്റ്റികളും ഉള്‍പ്പെടെയാണിത്. സൗത്താഫ്രിക്കയില്‍ ഏറ്റവുമധികം ടെസ്റ്റ് റണ്‍സുള്ള രണ്ടാമത്തെ താരമാണ് സച്ചിന്‍.

ROHIT SHARMA

രണ്ടാം ടെസ്റ്റിനു മുന്നോടിയായി ഇന്ത്യന്‍ ബാറ്റര്‍മാര്‍ക്കു നിര്‍ണായക ഉപദേശമാണ് ഡൊണാള്‍ഡ് നല്‍കിയിരിക്കുന്നത്. ഇവിടെ നിങ്ങള്‍ ബോള്‍ ലീവ് ചെയ്യുകയാണെങ്കില്‍ റണ്‍സ് സ്‌കോര്‍ ചെയ്യാന്‍ കഴിയും. ബൗളര്‍മാര്‍ നിങ്ങളിലേക്കു വരികയും വിക്കറ്റിനു വേണ്ടി കൂടുതലായി ശ്രമിക്കുകയും ചെയ്യേണ്ടതുണ്ട്. ബൗളര്‍മാര്‍ നിങ്ങളിലേക്കു വരികയാണെങ്കില്‍ സ്‌കോര്‍ ചെയ്യാനുള്ള അവസരങ്ങളും കൂടുതല്‍ മെച്ചപ്പെടുമെന്നും ഡൊണാള്‍ഡ് ഉപദേശിക്കുന്നു.

ഇതു വളരെ താല്‍പ്പര്യമുണര്‍ത്തുന്ന പ്രതിഭാസമാണ്, ബാറ്റിങ് കൂടുതല്‍ കടുപ്പവുമാണ്. കേപ്ടൗണിലേതും വളരെ മികച്ച ടെസ്റ്റ് പിച്ചായിരിക്കും. വളരെ വേഗത്തില്‍ അതു ഫ്‌ളാറ്റായി തീരുകയും ചെയ്യും. അതുകൊണ്ടു തന്നെ നിങ്ങള്‍ക്കു വളരെ കഠിനമായി അധ്വാനിക്കേണ്ടതായി വരുമെന്നും ഡൊണാള്‍ഡ് കൂട്ടിച്ചേര്‍ത്തു.

സൗത്താഫ്രിക്കയില്‍ ഇതുവരെ ടെസ്റ്റ് പരമ്പര ജയിക്കാന്‍ ഇന്ത്യക്കായിട്ടില്ല. ഈ ചീത്തപ്പേര് ഇത്തവണയും തിരുത്താനാവാതെയാണ് രോഹിത്തും സംഘവും മടങ്ങുക. അടുത്ത ടെസ്റ്റില്‍ ജയിച്ചാല്‍ പരമ്പര 1-1നു സമനിലയില്‍ അവസാനിപ്പിക്കാന്‍ ഇന്ത്യക്കു കഴിയും.

Story first published: Sunday, December 31, 2023, 17:17 [IST]
Other articles published on Dec 31, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+