Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യന്‍ ടോപ്പ് ത്രീയില്‍ രോഹിത്തിനെ മാത്രം വിശ്വസിക്കാം! കോലിയും ഗില്ലും എന്തിന് ടീമില്‍?

ഇന്ത്യന്‍ ബാറ്റിങ്ങെന്നത് ഇപ്പോള്‍ നായകന്‍ രോഹിത് ശര്‍മയിലേക്കു മാത്രമായി ചുരുങ്ങുകയാണോയെന്നു സംശയിക്കേണ്ടി വരും. കാരണം സമീപകാലത്തെ ഇന്ത്യയുടെ മല്‍സരങ്ങളെടുത്താല്‍ ബാറ്റിങില്‍ തിളങ്ങുന്നത് ഹിറ്റ്മാന്‍ മാത്രമാണെന്നു കാണാം. ഏതു തരത്തിലുള്ള പിച്ചായാലും രോഹിത്തിനു അതു പ്രശ്‌നമല്ലെന്നതാണ് സത്യം. വളരെ കൂളായി പേസ്, സ്പിന്‍ ബൗളിങിനെ നേരിടുന്ന അദ്ദേഹം റണ്‍സും വാരിക്കൂട്ടുകയാണ്.

ഇന്ത്യന്‍ ടോപ് ത്രീയെടുത്താല്‍ വിശ്വസിക്കാവുന്നയാള്‍ രോഹിത് മാത്രമാണെന്നാണ് ഈ വര്‍ഷത്തെ കണക്കുകള്‍ പറയുന്നത്. രോഹിത്, ശുഭ്മന്‍ ഗില്‍, വിരാട് കോലി എന്നിവരുടെ ഈ വര്‍ഷത്തെ പ്രകടനമെടുക്കുകയാണെങ്കില്‍ മൂന്നു ഫോര്‍മാറ്റുകളിലും ബാറ്റിങില്‍ സ്ഥിരത പുലര്‍ത്തിയത് രോഹിത് മാത്രമാണ്. ഇതു വലിയ ആശങ്കയുണ്ടാക്കുന്ന കാര്യം തന്നെയാണ്. ടോപ്പ് ത്രീയില്‍ അഴിച്ചുപണികള്‍ ആവശ്യമാണെന്നു തന്നെയാണ് കണക്കുകള്‍ പറയുന്നത്.

ROHIT SHARMA

ടി20യില്‍ ഈ വര്‍ഷം രോഹിത്തിന്റെ ശരാശരി 42ഉം സ്‌ട്രൈക്ക് റേറ്റ് 160ഉം ആണ്. എന്നാല്‍ ഗില്ലിനു 38 ശരാശരിയേ ഉള്ളൂ. സ്‌ട്രൈക്ക് റേറ്റ് 133 ആണ്. കോലിയുടെ കാര്യമാണ് പരിതാപകരം. 18 എന്ന ദയനീയ ശരാശരിയും 119 എന്ന മോശം സ്‌ട്രൈക്ക് റേറ്റുമാണ് അദ്ദേഹത്തിന്റേത്. കഴിഞ്ഞ ടി20 ലോകകപ്പിനു ശേഷം ഈ ഫോര്‍മാറ്റില്‍ നിന്നും രോഹിത്തും കോലിയും വിരമിച്ചതിനാല്‍ ഈ കണക്കുകള്‍ക്കു ഇനി വലിയ പ്രസക്തിയില്ല.

പക്ഷെ ഏകദിനം, ടെസ്റ്റ് എന്നിവയില്‍ കോലിയുടെ പ്രകടനം വലിയ ആശങ്കയുണ്ടാക്കുന്നതാണ്. ഏകദിനത്തില്‍ ഈ വര്‍ഷം 52.33 എന്ന കിടിലന്‍ ശരാശരിയാണ് രോഹിത്തിന്റേത്. 141 സ്‌ട്രൈക്ക് റേറ്റും അദ്ദേഹത്തിനുണ്ട്. ഗില്ലിന്റെ ഏകദിന ശരാശരി 19ഉം സ്‌ട്രൈക്ക് റേറ്റ് 61ഉം ആണ്. കോലിയുടെ ഏകദിന റെക്കോര്‍ഡും പരിതാപകരമാണ്.

ഈ വര്‍ഷം ഏകദിനത്തില്‍ അദ്ദേഹത്തിന്റെ ശരാശരി 19.33 മാത്രമാണ്. സ്‌ട്രൈക്ക് റേറ്റ് 84 മാത്രമേയുള്ളൂ. ടെസ്റ്റ് ക്രിക്കറ്റിലെ പ്രകടനം നോക്കിയാല്‍ അവിടെ രോഹിത്തിന്റെ ശരാശരി 45.5 ആണ്. മറ്റു രണ്ടു ഫോര്‍മാറ്റുകളെ അപേക്ഷിച്ച് ടെസ്റ്റില്‍ ഗില്ലിന്റെ ശരാശരി ഭേദമാണ്. 49.8 ശരാശരിയോടെയാണ് അദ്ദേഹം ഈ വര്‍ഷം സ്‌കോര്‍ ചെയ്തിട്ടുള്ളത്. കോലിയുടെ പ്രകടനം റെഡ് ബോള്‍ ക്രിക്കറ്റിലും ദയനീയം തന്നെ. 29 മാത്രമാണ് ടെസ്റ്റില്‍ അദ്ദേഹത്തിന്റെ ശരാശരി.

VIRAT KOHLI

സമാപിച്ച ടി20 ലോകകപ്പിലും ഏറ്റവും അവസാനമായി ഇന്ത്യ കളിച്ച ഏകദിന പരമ്പരയിലുമെല്ലാം രോഹിത്താണ് ബാറ്റിങില്‍ മികച്ചുനിന്നത്. ഇന്ത്യ ചാംപ്യന്‍മാരായ ടി20 ലോകകപ്പില്‍ ടീമിനായി ഏറ്റലുമധികം റണ്‍സ് സ്‌കോര്‍ ചെയ്തത് രോഹിത്തായിരുന്നു. ടൂര്‍ണമെന്റിലെ റണ്‍വേട്ടക്കാരില്‍ അദ്ദേഹം രണ്ടാംസ്ഥാനത്തുമുണ്ടായിരുന്നു.

എട്ടു മല്‍സരങ്ങളില്‍ നിന്നും 36.71 ശരാശരിയില്‍ 156.70 സ്‌ട്രൈക്ക് റേറ്റില്‍ 257 റണ്‍സാണ് രോഹിത് അടിച്ചെടുത്തത്. മൂന്നു ഫിഫ്റ്റികളടക്കമാണിത്. കോലിയാവട്ടെ 151 റണ്‍സ് മാത്രമാണ് ടൂര്‍ണമെന്റില്‍ നേടിയത്. സൗത്താഫ്രിക്കയുമായുള്ള ഫൈനലിലെ ഫിഫ്റ്റി (76) മാറ്റിനിര്‍ത്തിയാല്‍ ബാറ്റിങില്‍ അദ്ദേഹം ശരിക്കും ദുരന്തം തന്നെയായിരുന്നു.

ലങ്കയുമായുള്ള കഴിഞ്ഞ ഏകദിന പരമ്പരയും രോഹിത് മോശമാക്കിയില്ല. മൂന്നു കളിയില്‍ നിന്നും 52.33 ശരാശരിയില്‍ 141.44 സ്‌ട്രൈക്ക് റേറ്റില്‍ 157 റണ്‍സോടെ അദ്ദേഹം പരമ്പരയിലെ ടോപ്‌സ്‌കോററായി മാറി. രണ്ടു ഫിഫ്റ്റികളടക്കമാണിത്. ഗില്ലും കോലിയും പരമ്പരയില്‍ ദയീനയ പരാജയമാവുകയും ചെയ്തു.

Story first published: Thursday, August 8, 2024, 16:52 [IST]
Other articles published on Aug 8, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+