Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യ- ഓസീസ് ഓള്‍ടൈം ഇലവന്‍- ദ്രാവിഡും കോലിയുമില്ല! നിലവിലെ ടീമിലെ ഒരാള്‍ക്കു നറുക്ക്

ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ബോര്‍ഡര്‍-ഗവാസ്‌കര്‍ ടെസ്റ്റ് പരമ്പര പുരോഗമിക്കവെ ഓള്‍ടൈം സംയുക്ത ഇലവനെ തിരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ ഓപ്പണറും കമന്റേറ്ററുമായ ആകാഷ് ചോപ്ര. 1990 മുതല്‍ നടന്ന ഇന്ത്യ-ഓസീസ് ടെസ്റ്റ് പരമ്പരകളില്‍ കളിച്ചിട്ടുള്ള താരങ്ങളെയാണ് ചോപ്ര തന്റെ ഇലവനിലേക്കു പരിഗണിച്ചത്.

പല വമ്പന്‍ താരങ്ങളും ചോപ്രയുടെ ഇലവനില്‍ നിന്നും ഒഴിവാക്കപ്പെട്ടു. വന്‍ മതില്‍ രാഹുല്‍ ദ്രാവിഡ്, മുന്‍ ഓസീസ് ക്യാപ്റ്റന്‍ റിക്കി പോണ്ടിങ് എന്നിവര്‍ ഇക്കൂട്ടത്തില്‍പ്പെടുന്നു. നിലവിലെ ടീമില്‍ നിന്നും ഒരാള്‍ക്കു നറുക്കുവീണപ്പോള്‍ ക്യാപ്റ്റന്‍ വിരാട് കോലിക്കു ഇലവനില്‍ ഇടം ലഭിച്ചില്ല.

സെവാഗും ഹെയ്ഡനും ഓപ്പണര്‍മാര്‍

സെവാഗും ഹെയ്ഡനും ഓപ്പണര്‍മാര്‍

ഇന്ത്യയുടെ മുന്‍ വെടിക്കെട്ട് താരം വീരേന്ദര്‍ സെവാഗിനെയും ഓസ്‌ട്രേലിയുടെ മാത്യു ഹെയ്ഡനെയുമാണ് ചോപ്ര തന്റെ ഇലവന്റെ ഓപ്പണര്‍മാരായി തിരഞ്ഞെടുത്തത്. ഇന്ത്യക്കെതിരേ സ്ഥിരതയാര്‍ന്ന പ്രകടനം നടത്താന്‍ കഴിഞ്ഞിട്ടില്ലാത്തതിനാലാണ് ഡേവിഡ് വാര്‍ണറെ പരിഗണിക്കാതിരുന്നതെന്നു ചോപ്ര വ്യക്തമാക്കി.
സെവാഗിന് മികച്ച റെക്കോര്‍ഡ് ഓസീസിനെതിരേയുണ്ട്. 41 ശരാശരിയുള്ള അദ്ദേഹം മൂന്നു സെഞ്ച്വറികളും നേടി. ഇവയിലൊന്ന് ഓസ്‌ട്രേലിയയിലായിരുന്നു. ഇടംകൈയന്‍ ബാറ്റ്‌സ്മാനായ ഹെയ്ഡന്‍ എതിരാളികളെ ഭയപ്പെടുത്തുന്ന താരമായിരുന്നു. ബാറ്റിങിനിടെ പോലും അദ്ദേഹം സ്ലെഡ്ജ് ചെയ്തിരുന്നതായി ചോപ്ര അഭിപ്രായപ്പെട്ടു.

പുജാര, സച്ചിന്‍, ലക്ഷ്മണ്‍

പുജാര, സച്ചിന്‍, ലക്ഷ്മണ്‍

ദ്രാവിഡിനു പകരം നിലവിലെ ടീമിന്റെ ഭാഗമായ ചേതേശ്വര്‍ പുജാരയ്ക്കാണ് ചോപ്ര മൂന്നാം നമ്പര്‍ ബാറ്റിങ് പൊസിഷന്‍ നല്‍കിയത്. പുജാരയ്ക്കു ഓസീസിനെതിരേ 57 ബാറ്റിങ് ശരാശരിയുണ്ട്. അഞ്ചു സെഞ്ച്വ്വറികളും അദ്ദേഹം നേടി. ദ്രാവിഡിന്റെ ഓസീസിനെതിരേയുള്ള ശരാശരി 39 ആയിരുന്നു. രണ്ടു സെഞ്ച്വറികള്‍ മാത്രമേ അദ്ദേഹം നേടിയിട്ടുള്ളൂവെന്നു ചോപ്ര വിലയിരുത്തി.
നാലാം നമ്പര്‍ സ്ഥാനത്തു ബാറ്റ് ചെയ്യുക സച്ചിന്‍ ടെണ്ടുല്‍ക്കറാണ്. 55 ബാറ്റിങ് ശരാശരിയുള്ള അദ്ദേഹം 11 സെഞ്ച്വറികളും നേടിയിട്ടുണ്ട്. അഞ്ചാം നമ്പര്‍ വിവിഎസ് ലക്ഷ്മണിനാണ്. ഓസീസിനെതിരേ ടെസ്റ്റില്‍ 49 ബാറ്റിങ് ശരാശരിയുള്ള ലക്ഷ്മണ്‍ ആറു സെഞ്ച്വറികളിയും നേടിയിട്ടുണ്ട്. കഴിഞ്ഞ മൂന്നു പരമ്പരകളിലും അത്ര മികച്ച പ്രകടനം നടത്തിയിട്ടില്ലാത്തതിനാലാണ് കോലിയെ ഒഴിവാക്കിയതെന്നും ചോപ്ര വ്യക്തമാക്കി.

സ്മിത്ത്, ഗില്‍ക്രിസ്റ്റ്

സ്മിത്ത്, ഗില്‍ക്രിസ്റ്റ്

ആറാം നമ്പറില്‍ ബാറ്റ് ചെയ്യുക നിലവില്‍ ഓസീസ് ടീമിന്റെ ഭാഗമായ മുന്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്താണ്. വിക്കറ്റ് കീപ്പറായി ചോപ്ര തിരഞ്ഞെടുത്തത് ഓസ്‌ട്രേലിയയുടെ മുന്‍ ഇതിഹാസം ആദം ഗില്‍ക്രിസ്റ്റിനെയാണ്.
ആറാമനായി സാധാരണയായി നിങ്ങള്‍ ഓള്‍റൗണ്ടറെയാണ് തിരഞ്ഞെടുക്കാറുള്ളത്. എന്നാല്‍ രണ്ടു ടീമുകകളിലും അങ്ങനെയൊരാളെ കണ്ടെത്താന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് സ്മിത്തിനെ പരിഗണിച്ചത്. ഇന്ത്യക്കെതിരേ ഏഴു സെഞ്ച്വറികള്‍ നേടിയ സ്മിത്തിന് 80 ബാറ്റിങ് ശരാശരിയുമുണ്ട്.
വിക്കറ്റ് കീപ്പിങിലേക്കു ധോണിയെയും പരിഗണിച്ചിരുന്നു. ഒടുവില്‍ ഗില്‍ക്രിസ്റ്റിനെ ഉള്‍പ്പെടുത്തി. രണ്ടു പേരും മികച്ചവരാണെങ്കിലും ഗില്ലിക്കു പ്രഥമ പരിഗണന നല്‍കുകയായിരുന്നുവെന്നും ചോപ്ര പറഞ്ഞു.

ബൗളിങ് നിര

ബൗളിങ് നിര

മുന്‍ സ്പിന്‍ ഇതിഹാസം അനില്‍ കുംബ്ലെയെയും നിലവില്‍ ഓസീസ് ടീമിനായി കളിക്കുന്ന നതാന്‍ ലിയോണിനെയുമാണ് ചോപ്ര ഇലവന്റെ സ്പിന്നര്‍മാരായി തിരഞ്ഞെടുത്തത്. ഗ്ലെന്‍ മഗ്രാത്ത്, സഹീര്‍ ഖാന്‍, ബ്രെറ്റ് ലീ എന്നിവരാണ് പേസ് ബൗളിങിനു ചുക്കാന്‍ പിടിക്കുക.
കുംബ്ലെ യഥാര്‍ഥ ചാംപ്യനായിരുന്നു. 10 തവണ അഞ്ചു വിക്കറ്റ് നേട്ടം അദ്ദേഹം കൈവരിച്ചിട്ടുണ്ട്. ഇന്ത്യക്കെതിരേ അത്ര മികച്ച പ്രകടനം നടത്തിയിട്ടില്ലാത്തതിനാലാണ് ഷെയ്ന്‍ വോണിനെ ഒഴിവാക്കിയത്. ഹര്‍ഭജന്‍ സിങ്, ആര്‍ അശ്വിന്‍ എന്നിവരെയും പരിഗണിച്ച ശേഷമാണ് ലിയോണിനെ ഉള്‍പ്പെടുത്തിയത്. ഓസ്‌ട്രേലിയയിലും മികച്ച ബൗളിങ് കാഴ്ചവച്ചത് ലിയോണിന് മുന്‍തൂക്കം നല്‍കി.

സംയുക്ത ഇലവന്‍

സംയുക്ത ഇലവന്‍

വീരേന്ദര്‍ സെവാഗ്, മാത്യു ഹെയ്ഡന്‍, ചേതേശ്വര്‍ പുജാര, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, വിവിഎസ് ലക്ഷ്മണ്‍, സ്റ്റീവ് സ്മിത്ത്, ആദം ഗില്‍ക്രിസ്റ്റ്, അനില്‍ കുംബ്ലെ, നതാന്‍ ലിയോണ്‍, ഗ്ലെന്‍ മഗ്രാത്ത്, സഹീര്‍ ഖാന്‍, ബ്രെറ്റ് ലീ.

Story first published: Wednesday, December 23, 2020, 15:09 [IST]
Other articles published on Dec 23, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+