Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വാര്‍ണറെ വീഴ്ത്താന്‍ ഒരു വഴി മാത്രം! അന്നു പയറ്റിയത് ആ തന്ത്രം, വെളിപ്പെടുത്തി വീരു

ആധുനിക ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ ബാറ്റര്‍മാരിലൊരാളാണ് ഓസ്‌ട്രേലിയയുടെ ഇതിഹാസ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍. ഏകദിനത്തില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച അദ്ദേഹം ഇപ്പോള്‍ വിടവാങ്ങല്‍ ടെസ്റ്റിലും കളിച്ചുകൊണ്ടിരിക്കുകയാണ്. പാകിസ്താനെതിരേ സിഡ്‌നിയില്‍ നടക്കുന്ന മൂന്നാം ടെസ്റ്റ് തന്റെ അവസാന മല്‍സരമായിരിക്കുമെന്നു അദ്ദേഹം നേരത്തേ തന്നെ പ്രഖ്യാപിച്ചിരുന്നു.

ടെസ്റ്റിലും അഗ്രസീവ് ബാറ്റിങ് കാഴ്ചവയ്ക്കാറുള്ള വാര്‍ണറെ പുറത്താക്കാന്‍ ഒരു വഴി മാത്രമേയുള്ളൂവെന്നു തുറന്നു പറഞ്ഞിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ ഇതിഹാസ ഓപ്പണര്‍ വീരേന്ദര്‍ സെവാഗ്.

VIRENDER SEHWAG

ക്രിക്ക്ബസിനോടു സംസാരിക്കവെയായിരുന്നു മുമ്പ് ഇന്ത്യയുമായുള്ള ടെസ്റ്റില്‍ ഇടിവെട്ട് സെഞ്ച്വറി നേടിയ വാര്‍ണറെ വീഴ്ത്താന്‍ ബൗളര്‍മാര്‍ക്കു താന്‍ ഉപദേശിച്ച തന്ത്രം എന്തായിരുന്നുവെന്നു സെവാഗ് വെളിപ്പെടുത്തിയത്. 2012ല്‍ പെര്‍ത്തില്‍ വച്ച് ഓസ്‌ട്രേലിയയുമായി ഞങ്ങള്‍ ടെസ്റ്റ് കളിച്ചിരുന്നു. (159 ബോളില്‍ 180 റണ്‍സ് വാരിക്കൂട്ടിയ വാര്‍ണര്‍ ടെസ്റ്റില്‍ ഓപ്പണറുടെ അതിവേഗ സെഞ്ച്വറി കുറിച്ച കളിയാണിത്).

ടെസ്റ്റ് മല്‍സരത്തിലേതു പോലെ വാര്‍ണര്‍ക്കെതിരേ ബൗള്‍ ചെയ്യരുതെന്നാണ് ഞാന്‍ നമ്മുടെ ബൗളര്‍മാരോടു പറഞ്ഞത്. ഇതു ടി20 മല്‍സരമാണെന്നു കരുതി വാര്‍ണര്‍ക്കെതിരേ പന്തെറിയൂ. അതുവഴി റണ്‍സെടുക്കുന്നതില്‍ നിന്നും അദ്ദേഹത്തെ തടയണം. അങ്ങനെ മാത്രമേ വാര്‍ണറെ ഔട്ടാക്കാന്‍ സാധിക്കുകയുള്ളൂ. വാര്‍ണര്‍ റണ്ണെടുക്കുന്നത് നിങ്ങള്‍ക്കു തടയാനായില്ലെങ്കില്‍ ഒരിക്കലും അദ്ദേഹത്തെ പുറത്താക്കാനും സാധിക്കില്ലെന്നും സെവാഗ് വ്യക്തമാക്കി.

ക്രീസില്‍ തങ്ങള്‍ സമാനമായി ചിന്തിക്കുന്നവരാണെന്നു സമ്മതിച്ച സെവാഗ് വാര്‍ണറോടുള്ള തന്റെ ആരാധനയെക്കുറിച്ചും തുറന്നുപറഞ്ഞു. ഇന്ത്യക്കെതിരേ തകര്‍പ്പന്‍ റെക്കോര്‍ഡുള്ള ബാറ്റര്‍ കൂടിയാണ് വാര്‍ണര്‍. ടെസ്റ്റില്‍ ഇന്ത്യക്കെതിരേ 31.23 ശരാശരിയില്‍ 1218 റണ്‍സ് അദ്ദേഹം സ്‌കോര്‍ ചെയ്തിട്ടുണ്ട്.

നാലു സെഞ്ച്വറികളും മൂന്നു ഫിഫ്റ്റികളുമടക്കമാണിത്. ഓസീസിനെതിരേ സെവാഗിന്റെ റെക്കോര്‍ഡും മികച്ചതാണ്. 23 ടെസ്റ്റുകളില്‍ നിന്നും 1821 റണ്‍സ് അദ്ദേഹം കംഗരുപ്പടയ്‌ക്കെതിരേ അടിച്ചെടുത്തിട്ടുണ്ട്. മൂന്നു സെഞ്ച്വറികളും 10 ഫിഫ്റ്റികളും ഇതിലുള്‍പ്പെടും. 41.39 എന്ന മികച്ച ശരാശരിയും വാര്‍ണര്‍ക്കുണ്ട്.

DAVID WARNER

37 കാരനായ വാര്‍ണര്‍ 2011ലാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയത്. സ്‌ഫോടനാത്മക ഇന്നിങ്‌സുകളിലൂടെ അദ്ദേഹം വളരെ പെട്ടെന്നു തന്നെ ഓസ്‌ട്രേലിയന്‍ ടീമിലെ അവിഭാജ്യ ഘടകമായി മാറുകയും ചെയ്തു. 112 ടെസ്റ്റുകളിലാണ് വാര്‍ണര്‍ കളിച്ചത്. ഇവയില്‍ നിന്നും 8600 റണ്‍സ് അടിച്ചെടുക്കുകയും ചെയ്തു. 26 സെഞ്ച്വറികളും 56 ഫിഫ്റ്റികളും ഇതിലുള്‍പ്പെടും.

പാകിസ്താനെതിരേ ഇപ്പോള്‍ നടക്കുന്ന മൂന്നു ടെസ്റ്റുകളുടെ പരമ്പരയില്‍ വാര്‍ണറെ ഉള്‍പ്പെടുത്തിയതിനെതിരേ ചില കോണുകളില്‍ നിന്നും വിമര്‍ശനമുയര്‍ന്നിരുന്നു. ഓസീസിന്റെ തന്നെ മുന്‍ സ്റ്റാര്‍ പേസര്‍ മിച്ചെല്‍ ജോണ്‍സനും ടീമില്‍ വാര്‍ണറുടെ സ്ഥാനത്തെ ചോദ്യം ചെയ്തിരുന്നു, ഇവര്‍ക്കെല്ലാം ആദ്യ ടെസ്റ്റില്‍ തന്നെ ബാറ്റ് കൊണ്ടു അദ്ദേഹം മറുപടി നല്‍കുകയായിരുന്നു. 164 റണ്‍സാണ് ഒന്നാമിന്നിങ്‌സില്‍ വാര്‍ണര്‍ വാരിക്കൂട്ടിയത്.

ഉജ്ജ്വല കരിയറില്‍ ഓസ്‌ട്രേലിയന്‍ ടീമിനോടൊപ്പം നിരവധി അവിസ്മരണീയ നേട്ടങ്ങള്‍ കുറിക്കാന്‍ അദ്ദേഹത്തിനായിട്ടുണ്ട്. ഏറ്റവും അവസാനമായി ഇന്ത്യയില്‍ നടന്ന ഐസിസിയുടെ ഏകദിന ലോകകപ്പില്‍ ഓസീസിനെ ചാംപ്യന്‍മാരാക്കുന്നതില്‍ വാര്‍ണര്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു. ടൂര്‍ണമെന്റില്‍ ഓസീസിനായി ഏറ്റവുമധികം റണ്‍സ് അടിച്ചെടുത്തത് അദ്ദേഹമാണ്.

Story first published: Wednesday, January 3, 2024, 14:23 [IST]
Other articles published on Jan 3, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+