Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Ind vs Aus: രാഹുലിനെ പുറത്താക്കാന്‍ ഒരു വഴി മാത്രം! ടീം മീറ്റിങില്‍ അതു പറഞ്ഞു- മാക്‌സ്വെല്‍

ഇന്ത്യക്കെതിരേ നടക്കാനിരിക്കുന്ന പരമ്പരയില്‍ ഓസ്‌ട്രേലിയക്കു ഏറ്റവുധികം വെല്ലുവിളിയുയര്‍ത്തുന്ന താരങ്ങളിലൊരാളാണ് കെഎല്‍ രാഹുല്‍. കരിയറിലെ ഏറ്റവും മികച്ച ഫോമില്‍ കളിച്ചു കൊണ്ടിരിക്കുന്ന അദ്ദേഹം മൂന്നു ഫോര്‍മാറ്റുകളിലും ഇന്ത്യന്‍ ടീമില്‍ അംഗമാണ്. ഒരിടവേളയ്ക്കു ശേഷമാണ് രാഹുല്‍ ടെസ്റ്റ് ടീമില്‍ തിരിച്ചെത്തിയിരിക്കുന്നത്. കഴിഞ്ഞ ഐപിഎല്ലില്‍ ടോപ്‌സ്‌കോറര്‍ക്കുള്ള ഓറഞ്ച് ക്യാപ്പിന് അവകാശിയായിരുന്നു അദ്ദേഹം. 14 ഇന്നിങ്‌സുകളില്‍ നിന്നും ഒരു സെഞ്ച്വറിയും അഞ്ചു ഫിഫ്റ്റികളുമടക്കം 670 റണ്‍സ് രാഹുല്‍ വാരിക്കൂട്ടിയിരുന്നു.

1

രാഹുലിനെ എങ്ങനെ പുറത്താക്കുമെന്നതിനെക്കുറിച്ച് ഓസീസ് ടീം തന്നോടു ചോദിച്ചതായി വെളിപ്പെടുത്തിയിരിക്കുകയാണ് ഐപിഎല്‍ രാഹുല്‍ നയിച്ച പഞ്ചാബ് ടീമില്‍ അംഗമായിരുന്ന ഓസീസിന്റെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്വെല്‍. രാഹുലിനെ പുറത്താക്കുകയെന്നത് ഓസീസിന് വളരെ ബുദ്ധിമുട്ടേറിയ കാര്യമായിരിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഐപിഎല്ലില്‍ ശരിക്കും വെടിയുണ്ടയാരുന്നു രാഹുല്‍. ഞങ്ങള്‍ (ഓസ്‌ട്രേലിയന്‍ ടീം) ഇന്ത്യക്കെതിരായ പരമ്പരയെക്കുറിച്ചു ചര്‍ച്ച ചെയ്തിരുന്നു. രാഹുലിനെ എങ്ങനെ പുറത്താക്കാന്‍ സാധിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ മുന്‍ ടീമംഗമെന്ന നിലയില്‍ തന്നോടു ചോദിച്ചത്. റണ്ണൗട്ടിലൂടെ മാത്രമേ രാഹുലിനെ പുറത്താന്‍ സാധിക്കൂയെന്ന മറുപടിയാണ് താന്‍ നല്‍കിയതെന്നും നമുക്ക് അതിനു ശ്രമിക്കാമെന്നുമായിരുന്നു അവരോടു പറഞ്ഞതെന്നും മാക്‌സ്വെല്‍ വെളിപ്പെടുത്തി.

ഇന്ത്യക്കെതിരായ പരമ്പരയിലുടനീളം രാഹുലിനെ പുറത്താക്കാന്‍ ഈയൊരു വഴി മാത്രമേ ഞങ്ങള്‍ക്കു മുന്നിലുള്ളൂ. റണ്ണൗട്ടിലൂടെ അദ്ദേഹത്തെ പുറത്താക്കാന്‍ പരമാവധി ശ്രമിക്കണം. വളരെ നന്നായി പെര്‍ഫോം ചെയ്യുന്ന താരമാണ് രാഹുല്‍. വളരെ ക്ഷമാശീലനായ അദ്ദേഹം സമ്മര്‍ദ്ദഘട്ടങ്ങളില്‍ കൂളായി ബാറ്റ് ചെയ്യാനും മിടുക്കനാണെന്നു മാക്‌സ്വെല്‍ പ്രശംസിച്ചു.

2

മാക്‌സ്വെല്ലിനെ സംബന്ധിച്ച് മറക്കാന്‍ ആഗ്രഹിക്കുന്ന ഐപിഎല്‍ കൂടിയായിരുന്നു കഴിഞ്ഞ സീസണിലേത്. 11 കോടിയോളം രൂപയ്ക്കു പഞ്ചാബിലെത്തിയ അദ്ദേഹത്തിനു തന്റെ മൂല്യത്തിനൊത്ത പ്രകടനം നടത്താനായില്ല. 11 ഇന്നിങ്‌സുകളില്‍ നിന്നും 108 റണ്‍സ് മാത്രമാണ് മാക്‌സ്വെല്‍ നേടിയത്. ഫ്‌ളോപ്പായിട്ടും അദ്ദേഹത്തിന് പഞ്ചാബ് വീണ്ടും അവസരം നല്‍കിയെങ്കിലും ഇതിനോടു നീതി പുലര്‍ത്താനായില്ല.

ഐപിഎല്ലില്‍ തനിക്കു നന്നായി ഷോട്ട് കളിക്കാനായിരുന്നു. പക്ഷെ അത് മികച്ച സ്‌കോറാക്കി മാറ്റാനായില്ല. ഇതു സംഭവിക്കുന്ന കാര്യമാണ്. ഇപ്പോള്‍ ഓസ്‌ട്രേലിയന്‍ ടീമിലെ തന്റെ റോളിനെക്കുറിച്ചു മാത്രമേ ചിന്തിക്കുന്നുള്ളൂ. ഐപിഎല്‍ കഴിഞ്ഞ കാര്യമാണെന്നും മാക്‌സ്വെല്‍ കൂട്ടിച്ചേര്‍ത്തു.

Story first published: Friday, November 20, 2020, 22:30 [IST]
Other articles published on Nov 20, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+