Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ക്രിക്കറ്റിലെ കിങ് ഖാന്‍... ഇനി റാഷിദ് ഖാന്‍ ഭരിക്കും, അഫ്രീഡിയെ ആരാധിക്കുന്ന സ്പിന്‍ സെന്‍സേഷന്‍

മുംബൈ: ഐസിസിയുടെ അസോസിയേറ്റ് രാജ്യങ്ങളില്‍ നിന്നൊരു താരം വല്ല്യേട്ടന്‍മാര്‍ അരങ്ങുവാഴുന്ന ഐസിസിയുടെ റാങ്കിങില്‍ ഒന്നാംസ്ഥാനമലങ്കരിക്കുമെന്ന് കുറച്ചു കാലം വരെ ക്രിക്കറ്റ് ലോകം പ്രതീക്ഷിച്ചിരുന്നില്ല. എന്നാല്‍ അതു യാഥാര്‍ഥ്യമാക്കിയത് അഫ്ഗാനിസ്താനില്‍ നിന്നുള്ള സ്പിന്‍ സെന്‍സേഷനായ റാഷിദ് ഖാനായിരുന്നു. ക്രിക്കറ്റിലെ കിങ് ഖാനെന്ന നിലയിലേക്ക് അതിവേഗം വളരുകയാണ് റാഷിദ്.

ഒന്നാം റാങ്കിലെത്തിയ ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോര്‍ഡും അദ്ദേഹത്തിന്റെ പേരിലാണ്. തീയില്‍ കുരുത്തത് വെയിലേറ്റ് വാടില്ലയെന്ന് കളിക്കളത്തിലെ മാന്ത്രിക പ്രകടനത്തിലൂടെ റാഷിദ് വീണ്ടും വീണ്ടും തെളിയിച്ചുകൊണ്ടിരിക്കുകയാണ്. ഈ സീസണിലെ ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനു വേണ്ടിയും താരം തകര്‍പ്പന്‍ പ്രകടനമാണ് നടത്തുന്നത്. ക്വാളിഫയര്‍ രണ്ടില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെ തോല്‍പ്പിച്ച് ഹൈദരാബാദ് ഫൈനലിലേക്ക് മുന്നേറിയപ്പോള്‍ ബൗളിങില്‍ മാത്രമല്ല ബാറ്റിങിലും റാഷിദ് കസറി. അഫ്ഗാന്റെ ഈ സ്പിന്‍ സെന്‍സേഷനെ അടുത്തറിയാം.

ക്രിക്കറ്ററാവാന്‍ അന്നു തീരുമാനിച്ചു

ക്രിക്കറ്ററാവാന്‍ അന്നു തീരുമാനിച്ചു

2010ലെ ട്വന്റി20 ലോകകപ്പിനു അഫ്ഗാന്‍ ടീം യോഗ്യത നേടിയപ്പോള്‍ ജലാലാബാദിലെ തെരുവുകളില്‍ ടെന്നീസ് ബോള്‍ കൊണ്ട് സഹോദരന്‍മാര്‍ക്കൊപ്പം ക്രിക്കറ്റ് കളിച്ചു നടക്കുകയായിരുന്നു കുഞ്ഞു റാഷിദ്. ദേശീയ ടീം ലോകകപ്പില്‍ കളിക്കുന്നതു കണ്ടതോടെയാണ് അഫ്ഗാനു വേണ്ടി ഭാവിയില്‍ ജഴ്‌സിയണിയണമെന്ന മോഹം തനിക്കുണ്ടായതെന്ന് റാഷിദ് പറയുന്നു.
കഠിനാധ്വാനത്തിലൂടെയും കുടുംബത്തിന്റെ അകമഴിഞ്ഞ പിന്തുണയിലൂടെയുമാണ് താന്‍ ഇന്നു കാണുന്ന ക്രിക്കറ്ററായി മാറിയതന്നെ് റാഷിദ് വ്യക്തമാക്കി.

അഫ്ഗാന്‍ ക്രിക്കറ്റ് വളരുന്നു

അഫ്ഗാന്‍ ക്രിക്കറ്റ് വളരുന്നു

നാലഞ്ച് വര്‍ഷങ്ങള്‍ക്കു മുമ്പ് ക്രിക്കറ്റ് മല്‍സരങ്ങള്‍ക്കു അനുയോജ്യമായ ഗ്രൗണ്ടുകളൊന്നും അഫ്ഗാനില്‍ ഉണ്ടായിരുന്നില്ലെന്ന് റാഷിദ് സൂചിപ്പിച്ചു. മികച്ച ക്രിക്കറ്റ് അക്കാദമികള്‍ ഇല്ലാതിരുന്നതിനാല്‍ ക്രിക്കറ്ററാവുകയെന്നത് കഠിനവുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ രാജ്യത്ത് നിരവധി സ്റ്റേഡിയങ്ങളും ഗ്രൗണ്ടുകളും വന്നു കഴിഞ്ഞു. ഓരോ സംസ്ഥാനങ്ങിലും ഇപ്പോള്‍ ക്രിക്കറ്റ് അക്കാദമികള്‍ വന്നു കഴിഞ്ഞതായും താരം കൂട്ടിച്ചേര്‍ത്തു.

അരങ്ങേറ്റം 17ാം വയസ്സില്‍

അരങ്ങേറ്റം 17ാം വയസ്സില്‍

പാകിസ്താന്റെ മുന്‍ ക്യാപ്റ്റനും സ്റ്റാര്‍ ഓള്‍റൗണ്ടറുമായ ഷാഹിദ് അഫ്രീഡിയുടെ കടുത്ത ആരാധകനായിരുന്ന റാഷിദ് 17ാം വയസ്സിലാണ് അഫ്ഗാന്‍ ടീമിനുവേണ്ടി അരങ്ങേറ്റം കുറിച്ചത്. 2015 ഒക്ടോബറില്‍ സിംബാബ്‌വെയ്‌ക്കെതിരേ നടന്ന ഏകദിന മല്‍സരത്തിലാണ് താരം ആദ്യമായി ദേശീയ ടീമിന്റെ ജഴ്‌സി ധരിച്ചത്. ഇതേ വര്‍ഷം തന്നെ ഒക്ടോബറില്‍ സിംബാബ്‌വെയ്‌ക്കെതിരേ ട്വന്റി20 മല്‍സരത്തിലും താരം അരങ്ങേറി.

 കന്നി അഞ്ച് വിക്കറ്റ് നേട്ടം

കന്നി അഞ്ച് വിക്കറ്റ് നേട്ടം

2017 മാര്‍ച്ച് 10ന് അയര്‍ലന്‍ഡിനെതിരായ ട്വന്റി20 മല്‍സരത്തിലാണ് റാഷിദ് കരിയറിലാദ്യമായി അഞ്ച് വിക്കറ്റ് നേട്ടം കൈവരിക്കുന്നത്. വെറും മൂന്നു റണ്‍സ് മാത്രം വഴങ്ങിയാണ് താരം അഞ്ച് വിക്കറ്റ് പോക്കറ്റിലാക്കിയത്.
അന്താരാഷ്ട്ര ട്വന്റി20യിലെ തന്നെ ഏറ്റവും മികച്ച നാലു ബൗളിങ് പ്രകടനങ്ങളില്‍ ഒന്നായിരുന്നു ഇത്. അയര്‍ലന്‍ഡിനെതിരായ ഈ അദ്ഭുത പ്രകടനത്തോടെയാണ് റാഷിദ് ലോക ശ്രദ്ധയാകര്‍ഷിക്കുന്നത്.

അപൂര്‍വ്വ റെക്കോര്‍ഡ്

അപൂര്‍വ്വ റെക്കോര്‍ഡ്

ട്വന്റി20 ക്രിക്കറ്റില്‍ ഒരു അപൂര്‍വ്വ റെക്കോര്‍ഡിന് അവകാശി കൂടിയാണ് റാഷിദ്. ട്വന്റി20യില്‍ വെറും രണ്ടോവറില്‍ അഞ്ചു വിക്കറ്റ് നേട്ടം കൈവരിച്ച ഏക ബൗളറെന്ന റെക്കോര്‍ഡ് ഇപ്പോഴും റാഷിദിന്റെ പേരില്‍ ഭദ്രമാണ്.
കരിയറിലെ ആദ്യ അഞ്ച് വിക്കറ്റ് നേട്ടം കൈവരിച്ച അയര്‍ലന്‍ഡിനെതിരായ മല്‍സരത്തില്‍ തന്നെയായിരുന്നു ഈ റെക്കോര്‍ഡും പിറന്നത്. രണ്ടോവറില്‍ ഒരു മെയ്ഡനുള്‍പ്പെടെ മൂന്നു റണ്‍സ് മാത്രം വിട്ടുകൊടുത്താണ് റാഷിദ് അഞ്ച് പേരെ പുറത്താക്കിയത്.

വിന്‍ഡീസിനെയും വിറപ്പിച്ചു

വിന്‍ഡീസിനെയും വിറപ്പിച്ചു

മുന്‍ ലോക ചാംപ്യന്‍മാരായ വെസ്റ്റ് ഇന്‍ഡീസും റാഷിദിന്റെ ബൗളിങിന്റെ മൂര്‍ച്ചയറിഞ്ഞിട്ടുണ്ട്. 2017 ജൂണ്‍ ഒമ്പതിന് നടന്ന ഏകദിന മല്‍സരത്തിലായയിരുന്നു ഇത്. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാന്‍ ആറു വിക്കറ്റിന് 212 റണ്‍സാണ് നേടിയത്.
മറുപടിയില്‍ റാഷിദിന്റെ മാസ്മരിക ബൗളിങ് കരീബിയന്‍ ടീമിന്റെ കഥ കഴിച്ചു. വെറും 149 റണ്‍സില്‍ വിന്‍ഡീസ് കൂടാരം കയറുകയായിരുന്നു. 8.1 ഓവറില്‍ ഒരു മെയ്ഡനുള്‍പ്പെടെ 18 റണ്‍സ് മാത്രം വഴങ്ങിയ റാഷിദ് ഏഴു വിക്കറ്റുകളാണ് പിഴുതത്.
ഇതുവരെ 38 ഏകദിനങ്ങളില്‍ നിന്നും 87ഉം 29 ട്വന്റികളില്‍ നിന്നും 47ഉം വിക്കറ്റുകള്‍ റാഷിദ് വീഴ്ത്തിയിട്ടുണ്ട്.

പുരസ്‌കാരനേട്ടം

പുരസ്‌കാരനേട്ടം

2017ലെ തകര്‍പ്പന്‍ പ്രകടനങ്ങളെ തുടര്‍ന്ന് ഐസിസിയുടെ അസോസിയേറ്റ് പ്ലെയര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം 2018ല്‍ റാഷിദിനെ തേടിയെത്തി. ഈ വര്‍ഷം ജനുവരിയില്‍ ദേശീയ ടീമിനെ ആദ്യമായി നയിക്കാനും അദ്ദേഹത്തിന് ഭാഗ്യം ലഭിച്ചു. സ്ഥിരം ക്യാപ്റ്റന്‍ അസ്ഗര്‍ സ്റ്റാനിക്‌സായ് അസുഖത്തെ തുടര്‍ന്ന് പിന്‍മാറിയതോടെയാണ് ലോകകപ്പ് യോഗ്യതാ ടൂര്‍ണമെന്റിനുള്ള ടീമിനെ റാഷിദ് നയിച്ചത്.

IPL 2018: കൊൽക്കത്തയെ തകര്‍ത്തത് റാഷീദിന്റെ തകര്‍പ്പന്‍ ബൗളിങ്ങും ബാറ്റിങ്ങും | Oneindia Malayalam
ഐപിഎല്ലിലേക്ക്

ഐപിഎല്ലിലേക്ക്

ദേശീയ ടീമിനൊപ്പമുള്ള മിന്നുന്ന പ്രകടനമാണ് 2017ല്‍ റാഷിദിന് ഐപിഎല്ലിലേക്കു വഴി തുറന്നത്. നാലു കോടി രൂപയ്ക്കാണ് താരത്തെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീമിലേക്കു കൊണ്ടുവന്നത്. തനിക്കായി ടീം ചെലവഴിച്ച കോടികള്‍ വെറുതെയായില്ലെന്ന് പ്രഥമ സീസണില്‍ തന്നെ താരം തെളിയിക്കുകയും ചെയ്തു.
ഈ സീസണിലും ഹൈദരാബാദ് റാഷിദിനെ നിലനിര്‍ത്തി. ഒമ്പത് കോടി രൂപയാണ് ടീമിനു ചെലവിടേണ്ടിവന്നത്. ഇത്തവണയും ബൗളിങിന്റെ കുന്തമുനയായി മാറിയ റാഷിദ് സ്പിന്നറെന്ന റോളില്‍ നിന്നും ഓള്‍റൗണ്ടറെന്ന നിലയിലേക്കു മാറിക്കൊണ്ടിരിക്കുകയാണ്.
ഐപിഎല്ലില്‍ മാത്രമല്ല ഓസ്‌ട്രേലിയയില്‍ നടന്ന ബിഗ് ബാഷ് ലീഗിലും റാഷിദ് കസറിയിരുന്നു. ഈ സീസണില്‍ 11 മല്‍സരങ്ങളില്‍ നിന്നും 18 വിക്കറ്റുകളാണ് അഡ്‌ലെയ്ഡ് സ്‌ട്രൈക്കേഴ്‌സിനു വേണ്ടി താരം വീഴ്ത്തിയത്.

Story first published: Saturday, May 26, 2018, 12:48 [IST]
Other articles published on May 26, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+