Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യയുടെ ഒരാള്‍ മാത്രം, ഷഹീന്‍ ക്യാപ്റ്റന്‍! ഇതാ ബെസ്റ്റ് അണ്ടര്‍ 25 ഇലവന്‍

ഏകദിന ക്രിക്കറ്റിനെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട വര്‍ഷങ്ങളിലൊന്നായിരുന്നു 2023. രണ്ടു വമ്പന്‍ ഏകദിന ടൂര്‍ണമെന്റുകളില്‍ കഴിഞ്ഞ വര്‍ഷം നടന്നതിനാല്‍ തന്നെ ടീമുകള്‍ ഏകദിന മല്‍സരങ്ങള്‍ക്കു കൂടുതല്‍ പ്രാധാന്യം നല്‍കുകയും ചെയ്തിരുന്നു. ഐസിസിയുടെ ഏകദിന ലോകകകപ്പും ഏഷ്യാ കപ്പുമായിരുന്നു 2023ലെ രണ്ടു കിടിലന്‍ 50 ഓവര്‍ ടൂര്‍ണമെന്റുകള്‍. ചില യുവതാരങ്ങള്‍ ഏകദിനത്തില്‍ മിന്നുന്ന പ്രകടനമാണ് വിവിധ ടീമുകള്‍ക്കു വേണ്ടി കാഴ്ചവച്ചത്.

കഴിഞ്ഞ വര്‍ഷം മിന്നിച്ച 25 വയസ്സിനു താഴെയുള്ള താരങ്ങളെ മാത്രം ഉള്‍പ്പെടുത്തി മികച്ച ഇലവനെ തിരഞ്ഞെടുക്കുകയാണെങ്കില്‍ ആരൊക്കെയാവും ഇടം പിടിക്കുകയെന്നു നമുക്കു പരിശോധിക്കാം. അഫ്ഗാനിസ്താന്‍ യുവതാരങ്ങളായ ഇബ്രാഹിം സദ്രാനും റഹ്മാനുള്ള ഗുര്‍ബാസുമായിരിക്കും ഇലവനു വേണ്ടി ഓപ്പണ്‍ ചെയ്യുക. ഇലവന്റെ വിക്കറ്റ് കീപ്പര്‍ ഗുര്‍ബാസായിരിക്കും. അഫ്ഗാനു വേണ്ടി കഴിഞ്ഞ വര്‍ഷം ഏകദിനത്തില്‍ മിന്നുന്ന പ്രകടനമായിരുന്നു ഇരുവരും കാഴ്ചവച്ചത്.

SHUBMAN GILL

ഇന്ത്യയില്‍ നടന്ന ഏകദിന ലോകകപ്പിലെ കറുത്ത കുതിരകളായി മാറാന്‍ അഫ്ഗാന്‍ ടീമിനു സാധിച്ചിരുന്നു. 2019ലെ ചാംപ്യന്‍മാരായ ഇംഗ്ലണ്ടിനെയടക്കം ഞെട്ടിക്കാന്‍ അഫ്ഗാനു കഴിഞ്ഞിരുന്നു. ഒരു ഘട്ടത്തില്‍ സെമി ഫൈനല്‍ യോഗ്യതയ്ക്കായുള്ള പോരിലും അവര്‍ രംഗത്തുണ്ടായിരുന്നു. ടൂര്‍ണമെന്റില്‍ അഫ്ഗാനു വേണ്ടി മികച്ച പ്രകടനം നടത്തിയ താരങ്ങളാണ് സദ്രാനും ഗുര്‍ബാസും.

അണ്ടര്‍ 25 ഇലവന്റെ മധ്യനിരയിലേക്കു വന്നാല്‍ മൂന്നു മുതല്‍ അഞ്ചു വരെ സ്ഥാനങ്ങളിലുള്ളത് ഇന്ത്യന്‍ ബാറ്റിങ് സെന്‍സേഷന്‍ ശുഭ്മന്‍ ഗില്‍, ശ്രീലങ്കയുടെ പതും നിസങ്ക, ബംഗ്ലാദേശിന്റെ നജ്മുല്‍ ഹുസൈന്‍ ഷാന്റോ എന്നിവരാണ്. നിലവില്‍ ഏകദിനത്തില്‍ ഓപ്പണര്‍മാരായി കളിച്ചു കൊണ്ടിരിക്കുന്നവരാണ് ഗില്ലും നിസങ്കയും.

പക്ഷെ ഈ ഇലവനില്‍ മൂന്നും നാലും നമ്പറുകളിലേക്കു ഇരുവര്‍ക്കും മാറേണ്ടതായി വരും. കഴിഞ്ഞ വര്‍ഷം ഏകദിനത്തില്‍ ഏറ്റവുമധികം റണ്‍സ് വാരിക്കൂട്ടിയ താരമാണ് ഗില്‍. ഐസിസിയുടെ ഏകദിന റാങ്കിങില്‍ ഇതു അദ്ദേഹത്തെ തലപ്പത്തേക്കുയത്തുകയും ചെയ്തിരുന്നു. നിസങ്ക ലങ്കയ്ക്കു വേണ്ടിയും ഷാന്റോ ബംഗ്ലാദേശിനു വേണ്ടിയും ഏകദിനത്തില്‍ ചില ശ്രദ്ധേയമായ പ്രകടനങ്ങള്‍ 2023ല്‍ നടത്തിയിരുന്നു.

അണ്ടര്‍ 25 ഇലവനിലെ ഓള്‍റൗണ്ടര്‍മാര്‍ ന്യൂസിലാന്‍ഡിന്റെ ഇന്ത്യന്‍ വംശജനായ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ രചിന്‍ രവീന്ദ്രയും സൗത്താഫ്രിക്കയുടെ സീം ബൗളിങ് ഓള്‍റൗണ്ടര്‍ മാര്‍ക്കോ യാന്‍സണുമായിരിക്കും. രചിന്റെ അരങ്ങേറ്റ ലോകകപ്പ് കൂടിയായിരുന്നു കഴിഞ്ഞ വര്‍ഷത്തേത്.

ന്യൂസിലാന്‍ഡിനു വേണ്ടി ഓപ്പണറായും മൂന്നാം നമ്പറിലുമെല്ലാം ഇറങ്ങി രചിന്‍ റണ്‍സ് വാരിക്കൂട്ടുകയും ചെയ്തു. 500ന് മുകളില്‍ റണ്‍സാണ് താരം അടിച്ചെടുത്തത്. പല ബാറ്റിങ് റെക്കോര്‍ഡുകളും രചിന്‍ തകര്‍ക്കുകയും ചെയ്തിരുന്നു. യാന്‍സണാവട്ടെ പവര്‍പ്ലേയിലും മധ്യ ഓവറുകളിലുമെല്ലാം വിക്കറ്റുകളെടുക്കുന്നതിനൊപ്പം ബാറ്റിങിലും ഭേദപ്പെട്ട പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്.

SHAHEEN AFRIDI

മികച്ച അണ്ടര്‍ 25 ഇലവനിലെ ബൗളര്‍മാര്‍ സൗത്താഫ്രിക്കയുടെ ജെറാള്‍ഡ് കോട്‌സി, പാകിസ്താന്‍ സ്റ്റാര്‍ പേസര്‍ ഷഹീന്‍ അഫ്രീഡി, ശ്രീലങ്കന്‍ പേസര്‍ ദില്‍ഷന്‍ മധുഷങ്ക, ലങ്കയുടെ തന്നെ സ്പിന്നര്‍ മഹീഷ് തീക്ഷണ എന്നിവരായിരിക്കും. ഇലവനെ നയിക്കുന്നത് ഷഹീനാണ്.

ബാബര്‍ ആസം പാകിസ്താന്‍ ടീമിന്റെ ക്യാപ്റ്റന്‍സിയൊഴിഞ്ഞ ശേഷം ടി20 ടീമിന്റെ പുതിയ നായകനായി ചുമതലയേറ്റത് ഷഹീനായിരുന്നു. മാത്രമല്ല പാകിസ്താന്‍ സൂപ്പര്‍ ലീഗിലും ക്യാപ്റ്റന്‍സിയില്‍ മിടുക്ക് തെളിയിക്കാന്‍ അദ്ദേഹത്തിനായിട്ടുണ്ട്.

2023ലെ മികച്ച അണ്ടര്‍ 25 ഏകദിന 11

ഇബ്രാഹിം സദ്രാന്‍ (അഫ്ഗാനിസ്താന്‍), റഹ്മാനുള്ള ഗുര്‍ബാസ് (അഫ്ഗാനിസ്താന്‍), ശുഭ്മന്‍ ഗില്‍ (ഇന്ത്യ), പതും നിസങ്ക (ശ്രീലങ്ക), നജ്മുല്‍ ഹുസൈന്‍ ഷാന്റോ (ബംഗ്ലാദേശ്), രചിന്‍ രവീന്ദ്ര (ന്യൂസിലാന്‍ഡ്), മാര്‍ക്കോ യാന്‍സണ്‍ (സൗത്താഫ്രിക്ക), ജെറാള്‍ഡ് കോട്‌സി (സൗത്താഫ്രിക്ക), ഷഹീന്‍ അഫ്രീഡി (ക്യാപ്റ്റന്‍, പാകിസ്താന്‍), മഹീഷ് തീക്ഷണ (ശ്രീലങ്ക), ദില്‍ഷന്‍ മധുഷങ്ക (ശ്രീലങ്ക).

Story first published: Monday, January 1, 2024, 19:37 [IST]
Other articles published on Jan 1, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+