Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

രഹാനെ ഇന്ത്യക്കു ബാധ്യതയോ? അതാണ് സത്യം! കണക്കുകള്‍ ഞെട്ടിക്കും

ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ നാണംകെട്ട തോല്‍വിയേറ്റു വാങ്ങിയപ്പോള്‍ ടീമിലെ ഒരാളുടെ ഫോമാണ് ഒരിക്കല്‍ക്കൂടി ചോദ്യം ചെയ്യപ്പെടുന്നത്. അതു വൈസ് ക്യാപ്റ്റന്‍ കൂടിയായ അജിങ്ക്യ രഹാനെയുടേതാണ്1, 0 എന്നിങ്ങനെയായിരുന്നു രണ്ടിന്നിങ്‌സുകളിലായി അദ്ദേഹത്തിന്റെ സ്‌കോറുകള്‍. കഴിഞ്ഞ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ സ്ഥിരം ക്യാപ്റ്റന്‍ വിരാട് കോലിയുടെ അഭാവത്തില്‍ അവസാന മൂന്നു ടെസ്റ്റുകളില്‍ രണ്ടിലും ഇന്ത്യയെ വിജയിപ്പിക്കാന്‍ രഹാനെയ്ക്കായിരുന്നു. പരമ്പര ഇന്ത്യ 2-1നു സ്വന്തമാക്കിയതിനു പിന്നാലെ രഹാനെയുടെ ക്യാപ്റ്റന്‍സിയെ എല്ലാവരും വാഴ്ത്തി.

കോലിക്കു പകരം അദ്ദേഹത്തെ ടെസറ്റ് ടീമിന്റെ സ്ഥിരം ക്യാപ്റ്റനാക്കണമെന്നു വരെ ആരാധകര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ക്യാപ്റ്റന്‍സി മികവിന്റെ മാത്രം രഹാനെയ്ക്കു ഇത്രയും വലിയൊരു റോള്‍ നല്‍കാന്‍ കഴിയുമോയെന്നതാണ് ചോദ്യം. ബാറ്റ്‌സ്മാനെന്ന നിലയില്‍ തുടരെ പരാജയപ്പെടുന്ന അദ്ദേഹം ടീമില്‍ സ്ഥാനം പോലും അര്‍ഹിക്കുന്നുണ്ടോയെന്നത് മറ്റൊരു ചോദ്യമാണ്.

ഒരു സെഞ്ച്വറി മാത്രം

ഒരു സെഞ്ച്വറി മാത്രം

അവസാനമായി കളിച്ച 10 ഇന്നിങ്‌സുകളില്‍ രഹാനെയുടെ പ്രകടനം പരിശോധിച്ചാല്‍ ഒന്നില്‍ മാത്രമേ അദ്ദേഹത്തിനു തിളങ്ങാനായിട്ടുള്ളൂവെന്നു കാണാം. ഒരേയൊരു സെഞ്ച്വറിയാണ് രഹാനെയ്ക്കു ആശ്വസിക്കാനുള്ളത്. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ഓസ്‌ട്രേലിയക്കെതിരേ മെല്‍ബണില്‍ നടന്ന രണ്ടാം ടെസ്റ്റിലായിരുന്നു ഇത്. അന്ന് ആദ്യ ഇന്നിങ്‌സില്‍ 112 റണ്‍സ് രഹാനെ നേടിയിരുന്നു.
കോലിയുടെ അഭാവത്തില്‍ രഹാനെ ഓസ്‌ട്രേലിയയില്‍ ഇന്ത്യയെ ആദ്യമായി നയിച്ച ടെസ്റ്റ് കൂടിയായിരുന്നു ഇത്. രണ്ടാമിന്നിങ്‌സില്‍ 27 റണ്‍സോടെ അദ്ദേഹം പുറത്താവാതെ നില്‍ക്കുകയും ചെയ്തിരുന്നു. ടെസ്റ്റില്‍ ഓസീസ് ജയിച്ചപ്പോള്‍ മാന്‍ ഓഫ് ദി മാച്ചായതും രഹാനെയായിരുന്നു.

ദയനീയ പ്രകടനം

ദയനീയ പ്രകടനം

മെല്‍ബണ്‍ ടെസ്റ്റിലെ ഒരു സെഞ്ച്വറി മാറ്റി നിര്‍ത്തിയാല്‍ കഴിഞ്ഞ ഒമ്പത് ഇന്നിങ്‌സുകളിലും രഹാനെയുടെ ഫോം വളരെ മോശമാണെന്നു നിസംശയം പറയാന്‍ കഴിയും. ഒരിന്നിങ്‌സിലും 50 റണ്‍സ് പോലും തികയ്ക്കാന്‍ അദ്ദേഹത്തിനായില്ല. 9, 42, 27*, 22, 4, 37, 24, 1, 0 എന്നിങ്ങനെയാണ് രഹാനെയുടെ കഴിഞ്ഞ ഒമ്പതു ഇന്നിങ്‌സുകളിലെ സ്‌കോറുകള്‍.
ടെസ്റ്റില്‍ അദ്ദേഹത്തിന്റെ ഈ ഫോം ഇന്ത്യയെ സംബന്ധിച്ച് തലവേദനയായി തീര്‍ന്നിരിക്കുകയാണ്. നേരത്തേ ടെസ്റ്റില്‍ ഇന്ത്യയുടെ ഏറ്റവും വിശ്വസ്തനായ ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളായിരുന്ന രഹാനെ ഇപ്പോള്‍ ടീമിന് അധികപ്പറ്റായി മാറിക്കൊണ്ടിരിക്കുകയാണ്. ഇംഗ്ലണ്ടിനെതിരേ ഇനിയുള്ള മൂന്നു ടെസ്റ്റുകളില്‍ കൂടി അദ്ദേഹം ഫ്‌ളോപ്പായാല്‍ കടുത്ത തീരുമാനങ്ങളെടുക്കാന്‍ സെലക്ഷന്‍ കമ്മിറ്റി നിര്‍ബന്ധിതരായി തീര്‍ന്നേക്കും.

നാട്ടിലെ ഫോം

നാട്ടിലെ ഫോം

രഹാനെയുടെ വിദേശത്തെ ഫോമിനേക്കാള്‍ നാട്ടിലെ ഫോമാണ് ഇന്ത്യയെ കൂടുതല്‍ ആശങ്കയിലാക്കുന്നത്. 2016 നവംബര്‍ മുതല്‍ നാട്ടില്‍ 29 ഇന്നിങ്‌സുകളിലാണ് അദ്ദേഹം ബാറ്റ് ചെയ്തിട്ടുള്ളത്. ഇവയില്‍ 32.33 എന്ന ശരാശരി മാത്രമേ രഹാനെയ്ക്കുള്ളൂ. ഒരേയൊരു സെഞ്ച്വറിയാണ് ഇത്രയും ഇന്നിങ്‌സുകള്‍ക്കിടെ അദ്ദേഹം നേടിയിട്ടുള്ളത്. കൂടാതെ ആരു ഫിഫ്റ്റി പ്ലസ് സ്‌കോര്‍ കൂടി രഹാനെ നേടിയിരുന്നു. ഇവയില്‍ രണ്ടെണ്ണം മാത്രമാണ് സേന (സൗത്താഫ്രിക്ക, ഇംഗ്ലണ്ട്, ന്യൂസിലാന്‍ഡ്, ഓസ്‌ട്രേലിയ) എന്നീ കരുത്തരായ എതിരാളികള്‍ക്കെതിരേ സ്‌കോര്‍ ചെയ്തത്.
പരിചിതമായ ഇന്ത്യയില്‍ ബാറ്റിങ് ട്രാക്കുകളില്‍ രഹാനെയ്ക്കു എവിടെയാണ് പിഴയ്ക്കുന്നത്? ഷോട്ട് കളിക്കാതെ ഒഴിവാക്കുകയോ, ആക്രമിച്ച് കളിക്കുകയോ ചെയ്യേണ്ടിയിരുന്ന ബോളുകളിലാണ് രഹാനെ കൂടുതലും ക്യാച്ച് നല്‍കി പുറത്തായതെന്നു കാണാം. ഇതിനര്‍ഥം ഷോട്ട് സെലക്ഷനിലെ പിഴവുകളാണ് അദ്ദേഹത്തെ വലയ്ക്കുന്നതെന്നു വ്യക്തമാണ്.

Story first published: Tuesday, February 9, 2021, 17:42 [IST]
Other articles published on Feb 9, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+