Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: ന്യൂസിലാന്‍ഡാവുമോ ഇന്ത്യ? 126 വര്‍ഷത്തിനിടെ അതു സംഭവിച്ചത് ഒരിക്കല്‍ മാത്രം

ചെന്നൈ: ഇംഗ്ലണ്ടിനെതിരേയുള്ള ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്കു വിജയിക്കാന്‍ കഴിയില്ലെന്ന് പൂര്‍ണമായി ഉറപ്പിക്കാന്‍ വരട്ടെ. 2017ലേതു പോലെയൊരു അദ്ഭുതം സംഭവിച്ചാല്‍ വിരാട് കോലിക്കും സംഘത്തിനും ചെന്നൈയില്‍ വിജയക്കൊടി നാട്ടാന്‍ കഴിയും. ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത ഇംഗ്ലണ്ട് 578 റണ്‍സെന്ന കൂറ്റന്‍ സ്‌കോറാണ് ഇന്ത്യക്കു മുന്നില്‍ വച്ചിരിക്കുന്നത്.

ഇതിനൊപ്പമോ, അരികിലോ എത്തുകയെന്നത് ഇന്ത്യക്കു അത്ര എളുപ്പമുള്ള കാര്യമല്ല. രണ്ടോ, മൂന്നോ കളിക്കാരില്‍ നിന്നും വലിയ ഇന്നിങ്‌സുകള്‍ തന്നെ ഇന്ത്യക്കു ഇതിനായി ആവശ്യമാണ്.

126 വര്‍ഷത്തിനിടെ ഒരിക്കല്‍ സംഭവിച്ചു

126 വര്‍ഷത്തിനിടെ ഒരിക്കല്‍ സംഭവിച്ചു

ടെസ്റ്റില്‍ കഴിഞ്ഞ 126 വര്‍ഷത്തെ ചരിത്രം പരിശോധിച്ചാല്‍ ഒരിക്കല്‍ മാത്രമാണ് ഇംഗ്ലണ്ട് നേടിയ 578 റണ്‍സിന് മുകളില്‍ ആദ്യ ഇന്നിങ്‌സില്‍ നേടിയിട്ടും ഒരു ടീം തോറ്റിട്ടുള്ളത്. ഇതാണ് ഇന്ത്യക്കു വിജയപ്രതീക്ഷ നല്‍കുന്ന ഏക ഘടകം. 2017ലായിരുന്നു ഇങ്ങനെയൊരു അദ്ഭുതം സംഭവിച്ചത്. അന്നു ന്യൂസിലാന്‍ഡാണ് ബംഗ്ലാദേശിനെ വെല്ലിങ്ടണില്‍ നടന്ന ടെസ്റ്റില്‍ വീഴ്ത്തിയത്.
ന്യൂസിലാന്‍ഡിനെതിരേ അന്നു ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് ഒന്നാമിന്നിങ്‌സില്‍ എട്ടു വിക്കറ്റിന് 595 റണ്‍സെന്ന വമ്പന്‍ സ്‌കോറിനു ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ഷാക്വിബുല്‍ ഹസന്റെ (217) ഡബിള്‍ സെഞ്ച്വറിയും നായകന്‍ മുഷ്ഫിഖുര്‍ റഹീമിന്റെ (159) സെഞ്ച്വറിയും ബംഗ്ലാദേശിനെ വമ്പന്‍ സ്‌കോറിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ചു. മൊമിനുല്‍ ഹഖ് (64), തമീം ഇഖ്ബാല്‍ (56), സാബിര്‍ റഹ്മാന്‍ (54) എന്നിവരും തിളങ്ങി.

ന്യൂസിലാന്‍ഡ് തിരിച്ചടിച്ചു

ന്യൂസിലാന്‍ഡ് തിരിച്ചടിച്ചു

മറുപടി ബാറ്റിങില്‍ ന്യൂസിലാന്‍ഡും ഇതേ നാണയത്തില്‍ തിരിച്ചടിച്ചു. 539 റണ്‍സ് ഒന്നാമിന്നിങ്‌സില്‍ അവര്‍ നേടി. ടോം ലാതമിന്റെ (177) സെഞ്ച്വറിയാണ് കിവീസിനെ കളിയിലേക്കു തിരികെ കൊണ്ടുവന്നത്. മിച്ചെല്‍ സാന്റ്‌നര്‍ (73), ഹെന്റി നിക്കോള്‍സ് (53), നായകന്‍ കെയ്ന്‍ വില്ല്യംസണ്‍ (53), ബിജെ വാട്‌ലിങ് (49) എന്നിവരും തിളങ്ങി. 56 റണ്‍സിന്റെ നേരിയ ഒന്നാമിന്നിങ്‌സ് ലീഡ് നേടി വീണ്ടും ബാറ്റിങിനിറങ്ങിയ ബംഗ്ലാദേശിന് ആദ്യ ഇന്നിങ്‌സ് ആവര്‍ത്തിക്കാനായില്ല. വെറും 160 റണ്‍സിന് സന്ദര്‍ശകരെ കിവീസ് എറിഞ്ഞിട്ടു. സാബിര്‍ റഹ്മാന്‍ (50) മാത്രമേ പിടിച്ചുനിന്നുള്ളൂ. ഇതോടെ കിവീസിനു ജയിക്കാന്‍ വേണ്ടത് 217 റണ്‍സ് മാത്രം. മൂന്നു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ന്യൂസിലാന്‍ഡ് ലക്ഷ്യത്തിലെത്തി. വില്ല്യംസണ്‍ പുറത്താവാതെ 104 റണ്‍സുമായി ആതിഥേയരുടെ അവിശ്വസനീയ വിജയത്തിനു ചുക്കാന്‍ പിടിച്ചു. റോസ് ടെയ്‌ലറാണ് (60) മറ്റൊരു പ്രധാന സ്‌കോറര്‍.

റൂട്ടിന്‍റെ ഡബിള്‍ സെഞ്ച്വറി

റൂട്ടിന്‍റെ ഡബിള്‍ സെഞ്ച്വറി

ചെന്നൈ ടെസ്റ്റിലേക്കു വന്നാല്‍ നായകന്‍ ജോ റൂട്ടിന്റെ (218) ഡബിള്‍ സെഞ്ച്വറിയാണ് ഇംഗ്ലണ്ടിനെ 550ന് മുകളില്‍ സ്‌കോര്‍ ചെയ്യാന്‍ സഹായിച്ചത്. ഓപ്പണര്‍ ഡൊമിനിക്ക് സിബ്ലി (87), ബെന്‍ സ്റ്റോക്‌സ് (82) എന്നിവരുടെ ഫിഫ്റ്റികളും സന്ദര്‍ശകര്‍ക്കു കരുത്തായി. ഇന്ത്യക്കു വേണ്ടി ജസ്പ്രീത് ബുംറയും ആര്‍ അശ്വിനും മൂന്നു വിക്കറ്റുകള്‍ വീതം പങ്കിട്ടു.

Story first published: Sunday, February 7, 2021, 12:26 [IST]
Other articles published on Feb 7, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+