For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഹസ്തദാനം നല്‍കിയില്ല, മുഖം കറുപ്പിച്ചു! കോലിയുമായി പ്രശ്‌നമുണ്ടോ? തുറന്ന് പറഞ്ഞ് ഗാംഗുലി

കൊല്‍ക്കത്ത: ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകനും ഇതിഹാസവുമായ സൗരവ് ഗാംഗുലിയും വിരാട് കോലിയും തമ്മിലുള്ള അഭിപ്രായ ഭിന്നത തുടങ്ങിയിട്ട് നാളുകളേറെയായി. ഗാംഗുലി ബിസിസി ഐ പ്രസിഡന്റായിരിക്കെയാണ് കോലിയെ നായകസ്ഥാനത്ത് നിന്ന് മാറ്റുന്നത്. ഇതിന് പിന്നില്‍ ഗാംഗുലിയുടെ ഇടപെടലുണ്ടെന്ന് ആരോപണം കോലി അന്നേ ഉയര്‍ത്തിയിരുന്നു. തന്നോട് ചോദിക്കുക പോലും ചെയ്യാതെയാണ് നായകസ്ഥാനത്ത് നിന്ന് നീക്കിയതെന്ന ആക്ഷേപം കോലിക്കുണ്ടായിരുന്നു.

ഇത്തവണത്തെ ഐപിഎല്ലില്‍ ഗാംഗുലി ഡല്‍ഹി ക്യാപിറ്റല്‍സിന്റെ പരിശീലക സംഘത്തിനൊപ്പമുണ്ടായിരുന്നു. വിരാട് കോലി ആര്‍സിബിക്കായും കളിക്കുന്നുണ്ടായിരുന്നു. ആര്‍സിബി-ഡല്‍ഹി മത്സരത്തിനിടെ ഇരുവരും തമ്മിലുള്ള അഭിപ്രായ ഭിന്നത മറനീക്കി പുറത്തുവന്നു. ബൗണ്ടറി ലൈനിനരികെ ക്യാച്ചെടുത്ത ശേഷം ഗാംഗുലിയെ രൗദ്ര ഭാവത്തില്‍ കോലി നോക്കുകയും പിന്നീട് ഹസ്തദാനം ചെയ്യാന്‍ തയ്യാറാകാതെ വീണ്ടും കോലി തന്റെ ദേഷ്യം പ്രകടിപ്പിക്കുകയും ചെയ്തു.

virat kohli, sourav ganguly

ഗാംഗുലി നടന്നുപോകുമ്പോള്‍ കാലിന്റെ മുകളില്‍ കാല് കയറ്റിവെച്ച് രാജാവിനെപ്പോലെ കോലി ഇരിക്കുന്നതിന്റെ വീഡിയോയും വൈറലായിരുന്നു. ശരിക്കും ഇരുവരും തമ്മില്‍ പ്രശ്‌നമുണ്ടോ? ഗാംഗുലിയാണോ കോലിയെ നായകസ്ഥാനത്ത് നിന്ന് മാറ്റാന്‍ ഇടപെട്ടത്?. ഇപ്പോഴിതാ പ്രശ്‌നങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് ഗാംഗുലി. ശരിയായ പ്രശ്‌നത്തെക്കുറിച്ച് അറിയില്ലെന്ന് പറഞ്ഞ ഗാംഗുലി ഇതിനെക്കുറിച്ച് പറയാന്‍ കോലിക്ക് മാത്രമാണ് സാധിക്കുകയെന്നും പ്രതികരിച്ചു.

'കോലിയെ ടെസ്റ്റ് നായകസ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ബിസിസി ഐ ആഗ്രഹിച്ചിരുന്നില്ല. ദക്ഷിണാഫ്രിക്കന്‍ പരമ്പരക്ക് ശേഷമുള്ള കോലിയുടെ തീരുമാനം തികച്ചും അപ്രതീക്ഷിതമായിരുന്നു. എന്തുകൊണ്ടാണ് ഇങ്ങനെ ചെയ്തതെന്ന് കോലിക്ക് മാത്രമാണ് വ്യക്തമാക്കാനാവുക. കോലി തീരുമാനമെടുത്ത ശേഷം അതിനെക്കുറിച്ച് പറഞ്ഞിട്ട് കാര്യമില്ല. സെലക്ടര്‍മാരാണ് നായകനെ തീരുമാനിക്കുന്നത്. ആ സമയത്ത് രോഹിത്തായിരുന്നു നായകനാവാന്‍ ഏറ്റവും യോഗ്യന്‍'-ഗാംഗുലി പറഞ്ഞു.

2021ലെ ടി20 ലോകകപ്പിലെ ഇന്ത്യയുടെ തോല്‍വിക്ക് പിന്നാലെ ടി20 നായകസ്ഥാനം മാത്രം ഒഴിയാനാണ് കോലി ആഗ്രഹിച്ചത്. അങ്ങനെ തന്നെയാണ് അദ്ദേഹം പങ്കുവെച്ച കുറിപ്പിലും ഉണ്ടായിരുന്നത്. എന്നാല്‍ സ്പ്ലിറ്റ് ക്യാപ്റ്റന്‍സി വേണ്ടെന്ന തീരുമാനത്തെത്തുടര്‍ന്ന് ഏകദിന നായകസ്ഥാനവും കോലിയോട് ഒഴിയാന്‍ ആവിശ്യപ്പെടുന്ന സാഹചര്യമുണ്ടായി. ഇതാണ് പെട്ടെന്ന് ടെസ്റ്റ് നായകസ്ഥാനവും ഒഴിയാന്‍ കോലിയെ പ്രേരിപ്പിച്ചത്.

virat kohli, rohit sharma

തന്നോട് ചോദിക്കാതെയാണ് നായകസ്ഥാനത്ത് നീക്കിയതെന്ന ആരോപണം പിന്നീട് കോലി ഉന്നയിച്ചിരുന്നു. പ്രധാനമായും ഗാംഗുലിക്കെതിരേയാണ് കോലി വിരല്‍ ചൂണ്ടിയത്. തന്റെ നായകസ്ഥാനം നഷ്ടമായതില്‍ കോലിയുടെ ഇടപെടലുണ്ടെന്ന് കോലി ഉറച്ചുവിശ്വസിക്കുന്നുണ്ട്. ഇതാണ് ഐപിഎല്ലിനിടെ കോലി ഗാംഗുലിയോട് അത്തരത്തില്‍ പെരുമാറിയത്. എന്തായാലും പിന്നീട് ഇരുവരും ഹസ്തദാനമെല്ലാം നല്‍കിയെങ്കിലും പ്രശ്‌നങ്ങള്‍ അവസാനിച്ചുവെന്ന് പറയാറായിട്ടില്ല.

കോലി നായകനെന്ന നിലയിലും ബാറ്റ്‌സ്മാനെന്ന നിലയിലും മികച്ച ഫോമില്‍ നില്‍ക്കവെയാണ് അദ്ദേഹം നായകസ്ഥാനമൊഴിഞ്ഞത്. ഐസിസി ട്രോഫികള്‍ നേടിക്കൊടുക്കാനായില്ലെങ്കിലും ക്യാപ്റ്റനെന്ന നിലയില്‍ തകര്‍പ്പന്‍ റെക്കോഡ് കോലിക്കുണ്ട്. 2021ലെ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ കോലിക്ക് കീഴിലാണ് ഇന്ത്യ ഫൈനല്‍ കളിച്ചത്. ടെസ്റ്റില്‍ 40 ജയങ്ങള്‍ അദ്ദേഹം ഇന്ത്യക്ക് നേടിക്കൊടുത്തു. ആക്രമണോത്സകതയുള്ള ശക്തമായ ടീമിനെ സൃഷ്ടിക്കാന്‍ കോലിക്കായി.

കോലിക്ക് കീഴില്‍ വളര്‍ന്ന താരങ്ങളാണ് ഇന്നത്തെ ടീമിലും സജീവമായുള്ളത്. ഇന്ത്യയുടെ ടെസ്റ്റ് ടീമിന്റെ ആക്രമണോത്സകത ഉയര്‍ത്താനും വിദേശ മൈതാനത്തടക്കം ശക്തമായ പോരാട്ടം നടത്താനും സാധിക്കുന്ന തരത്തില്‍ ടീമിനെ വളര്‍ത്തിയത് കോലിയായിരുന്നു. അതുകൊണ്ട് തന്നെ കോലിയെ പെട്ടെന്ന് നായകസ്ഥാനത്ത് നിന്ന് പുറത്താക്കിയതില്‍ താരങ്ങളും രണ്ട് തട്ടിലായിരുന്നു. ഇപ്പോഴും ഇന്ത്യന്‍ ടീമിലെ മുഖ്യ താരമായി കോലി തുടരുന്നു. എന്നാല്‍ കോലിയുടെ നായക മികവിനെ എല്ലാവരും മിസ് ചെയ്യുന്നുണ്ട്.

Story first published: Tuesday, June 13, 2023, 15:58 [IST]
Other articles published on Jun 13, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+