Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

റോള്‍ ചെയ്യാന്‍ ഏറ്റവും നല്ല ഗുണം അതു തന്നെ- മുരളി തന്നോട് പറഞ്ഞത് വെളിപ്പെടുത്തി വിജയ് സേതുപതി

ശ്രീലങ്കയുടെ സ്പിന്‍ ഇതിഹാസം മുത്തയ്യ മുരളീധരന്റെ ജീവിതകഥ ആസ്പദമാക്കി ഒരുക്കുന്ന 800 എന്ന സിനിമയില്‍ മുഖ്യ കഥാപാത്രമായി അഭിനയിക്കുന്നത് പ്രശസ്ത തമിഴ് നടന്‍ വിജയ് സേതുപതിയാണ്. ഈ റോള്‍ ചെയ്യാന്‍ ഏറ്റവും യോഗ്യത തനിക്കാണെന്നും ഒരു ഗുണമാണ് തനിക്ക് മുതല്‍ക്കൂട്ടെന്നും മുരളി തന്നോടു പറഞ്ഞിരുന്നതായി വെളിപ്പെടുത്തിയിരിക്കുകയാണ് വിജയ്.

1

മുരളി ടെസ്റ്റില്‍ നേടിയ 800 വിക്കറ്റുകളെന്ന മാന്ത്രിക സംഖ്യയാണ് സിനിമയ്ക്കു നല്‍കിയിരിക്കുന്നത്. നേരത്തേ പ്രഖ്യാപിച്ച ഈ സിനിമയില്‍ നിന്നും വിജയ് പിന്‍മാറിയെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ പരന്നിരുന്നു. ഇതേ തുടര്‍ന്നാണ് താന്‍ സിനിമയുടെ ഭാഗമാണെന്നു വിജയ് പ്രതികരിച്ചിരിക്കുന്നത്. ശാരീരികമായി ഈ റോള്‍ ചെയ്യാന്‍ തയ്യാറെടുക്കുകയാണ്. ക്രിക്കറ്റ് കാണുക പോലും ചെയ്യാത്തയാളാണ് താന്‍. ബോറടിക്കുന്നതിനെ തുടര്‍ന്നാണിത്. കുട്ടിക്കാലം മുതല്‍ ബോറടി കാരണം ക്രിക്കറ്റ് കാണാറില്ലായിരുന്നു. ഇക്കാര്യം മുരളിയോട് മുമ്പ് പറയുകയും ചെയ്തിരുന്നു. ഇതാണ് ഈ റോള്‍ അവതരിപ്പിക്കാന്‍ നിന്റെ ഏറ്റവും വലിയ ഗുണമെന്നായിരുന്നു അദ്ദേഹത്തിന്റെ ഉടനെയുള്ള മറുപടിയെന്നും വിജയ് വ്യക്തമാക്കി.

തയ്യാറെടുപ്പിന്റെ ഭാഗമായി ശരീരഭാരം കുറച്ച് മുരളിയുടെ വേഷം ചെയ്യുന്നതിനു വേണ്ടി പ്രത്യേക ട്രെയിനറെ താന്‍ നിയോഗിച്ചതായി വിജയ് പറയുന്നു. എന്നാല്‍ തന്റെ ശരീരം മുരളിയെപ്പോലെ മാറ്റിയെടുക്കാനാവുമോയെന്ന കാര്യത്തില്‍ താന്‍ അസ്വസ്ഥനാണ്. കൊവിഡിനെ തുടര്‍ന്നുണ്ടായ നിലവിലെ സാഹചര്യങ്ങളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ഇപ്പോള്‍ കൂടുതല്‍ ഭക്ഷണവും താന്‍ കഴിക്കാറുണ്ടെന്നു താരം വെളിപ്പെടുത്തി. റാണയുടെ ബാനറില്‍ സുരേഷ് പ്രൊഡക്ഷന്‍സാണ് 800 എന്ന സിനിമയൊരുക്കുന്നത്. നേരത്തേ കനിമൊഴിയെന്ന സിനിമയൊരുക്കിയ എംഎസ് ശ്രീപതിയാണ് സംവിധായകന്‍.

കഴിഞ്ഞ വര്‍ഷം ആഗസ്റ്റിലാണ് വിജയ് നായകനായി മുരളീധരന്റെ ജീവിതകഥ സിനിമയാക്കുന്നതായി പ്രഖ്യാപനം വന്നത്. എന്നാല്‍ പിന്നീട് അതിനു ശേഷം സിനിമയെക്കുറിച്ച് റിപ്പോര്‍ട്ടുകളൊന്നും പുറത്തു വന്നിരുന്നില്ല. ഇതോടെയാണ് വിജയ് പിന്‍മാറിയതിനെ തുടര്‍ന്നു സിനിമ അനിശ്ചിതത്വത്തിലായെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ പരന്നത്.

Story first published: Saturday, July 11, 2020, 19:51 [IST]
Other articles published on Jul 11, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+