Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: ഇന്ത്യ ബാറ്റിങ് ലൈനപ്പ് പോരാ, രണ്ടു കോലിയെങ്കിലും വേണം!- റമീസ് രാജ പറയുന്നു

അഡ്‌ലെയ്ഡില്‍ നടന്ന പിങ്ക് ബോള്‍ ടെസ്റ്റില്‍ ഓസ്‌ട്രേലിയയോടു ഇന്ത്യ തോല്‍ക്കാന്‍ പ്രധാന കാരണം അവിടുത്തെ പിച്ചില്‍ ബാറ്റ് ചെയ്യാന്‍ ശേഷിയുള്ള താരങ്ങളുടെ അഭാവമാണമെന്നു മുന്‍ പാകിസ്താന്‍ താരം റമീസ് രാജ അഭിപ്രായപ്പെട്ടു. സ്വന്തം യൂട്യൂബ് ചാനലില്‍ ടെസ്റ്റിനെക്കുറിച്ചു വിശകലനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഓസീസിന്റെ പേസ് ബൗളിങ് ആക്രമണം വളരെ മികച്ചതാണെന്നും അവരോടു മുട്ടാനുള്ള ശേഷി ഇന്ത്യയുടെ ഇപ്പോഴത്തെ ബാറ്റിങ് നിരയ്ക്കില്ലെന്നും രാജ ചൂണ്ടിക്കാട്ടി.

പിങ്ക് ബോള്‍ ടെസ്റ്റിന്റെ രണ്ടാമിന്നിങ്‌സില്‍ വെറും 36 റണ്‍സിന് ഇന്ത്യ പുറത്തായിരുന്നു. ഇത് എട്ടു വിക്കറ്റിന്റെ അനായാസ വിജയം ഓസീസിനു നേടിക്കൊടുക്കുകയും ചെയ്തു.

ഇന്ത്യന്‍ ബാറ്റിങ് നിര നിരാശപ്പെടുത്തി

ഇന്ത്യന്‍ ബാറ്റിങ് നിര നിരാശപ്പെടുത്തി

ഇന്ത്യയുടെ ഉറക്കം കെടുത്തുന്നതായിരിക്കും പിങ്ക് ബോള്‍ ടെസ്റ്റിന്റെ മൂന്നാംദിനമെന്നു ആരും പ്രവചിച്ചിരുന്നില്ല. ഇന്ത്യന്‍ ബാറ്റിങ് ലൈനപ്പിനെ സംബന്ധിച്ച് അഗ്നിപരീക്ഷ തന്നെയായിരുന്നു അത്.
ഒരുപാട് പ്രശ്‌നങ്ങള്‍ ഇന്ത്യന്‍ ബാറ്റിങിലുണ്ടായിരുന്നു. ബൗണ്‍സിനെതിരേ ബാറ്റിങ് മോശമായിരുന്നു. പോസിറ്റീവായ ദൃഢനിശ്ചയം ആരിലും കണ്ടില്ല. ഈ ഇന്ത്യന്‍ ബാറ്റിങ് ലൈനപ്പിന്റെ ശേഷി നിങ്ങളെ നിരാശപ്പെടുത്തുമെന്നും രാജ വിശദമാക്കി.

കഴിഞ്ഞ ബാറ്റിങ് നിരയേക്കാള്‍ മോശം

കഴിഞ്ഞ ബാറ്റിങ് നിരയേക്കാള്‍ മോശം

2018-19ല്‍ ഓസ്‌ട്രേലിയയില്‍ പര്യടനം നടത്തിയ ഇന്ത്യന്‍ ബാറ്റിങ് ലൈനപ്പിനേക്കാള്‍ മോശമാണ് ഇപ്പോഴത്തേത്. ഓസ്‌ട്രേലിയയെ അവരുടെ നാട്ടില്‍ വിറപ്പിച്ച ഉപഭൂഖണ്ഡത്തില്‍ നിന്നുള്ള ഒരേയൊരു ടീമായിരുന്നു ഇന്ത്യ. ശക്തമായ ബാറ്റിങ് പ്രകടനമായിരുന്നു അതിനു കാരണമെന്നും രാജ അഭിപ്രായപ്പെട്ടു.
കഴിഞ്ഞ പര്യടനത്തില്‍ നാലു ടെസ്റ്റുകളുടെ പരമ്പരയില്‍ 2-1ന്റെ വിജയവുമായാണ് ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫി ഇന്ത്യ കൈക്കലാക്കിയത്. ഓസ്‌ട്രേലിയന്‍ മണ്ണില്‍ ഇന്ത്യയുടെ കന്നി ടെസ്റ്റ് പരമ്പര നേട്ടം കൂടിയായിരുന്നു ഇത്.

ബാറ്റിങ് നിരയുടെ പോരായ്മ

ബാറ്റിങ് നിരയുടെ പോരായ്മ

ഒരുപാട് പോരായ്മകള്‍ ഇപ്പോഴത്തെ ഇന്ത്യന്‍ ബാറ്റിങ് ലൈനപ്പിനുണ്ടെന്നു രാജ ചൂണ്ടിക്കാട്ടി. ഇന്ത്യന്‍ ബാറ്റിങ് ലൈനപ്പില്‍ വിടവുകളും പോരായ്മകളും കാണാന്‍ കഴിയും. ചിലര്‍ക്കു സാങ്കേതികപരമായ പ്രശ്‌നങ്ങളാണുണ്ടായിരുന്നത്. മറ്റു ചിലര്‍ക്കാവട്ടെ മികവുള്ള പേസ് ബൗളിങ് നിരയ്‌ക്കെതിരേ പിടിച്ചുനില്‍ക്കാനുള്ള കെല്‍പ്പുമില്ലായിരുന്നുവെന്നും രാജ പറഞ്ഞു.
ഓസീസ് ഫാസ്റ്റ് ബൗളര്‍മാരാണ് എല്ലാ ക്രെഡിറ്റും അര്‍ഹിക്കുന്നത്. ഉയരം കൂടിയ അവരുടെ ഫാസ്റ്റ് ബൗളര്‍മാര്‍ ഇതു നന്നായി മുതലെടുത്തു. ബാറ്റിന്റെ എഡ്ജില്‍ ഉരസുന്ന തരത്തില്‍ ബോളില്‍ മൂവ്‌മെന്റ് വരുത്താനും അവര്‍ക്കു നിരന്തരം സാധിച്ചു. ഫ്രണ്ട് ഫൂട്ടിലോ, ബാക്ക് ഫൂട്ടിലോ കളിക്കാന്‍ കഴിയാത്ത തരത്തിലുള്ള ലെങ്തിലായിരുന്നു ഓസീസ് ബൗളര്‍മാര്‍ പന്തെറിഞ്ഞതെന്നും രാജ കൂട്ടിച്ചേര്‍ത്തു.

രണ്ടോ, മൂന്നോ കോലിമാര്‍

രണ്ടോ, മൂന്നോ കോലിമാര്‍

നിങ്ങളുടെ ഡിഎന്‍എയെത്തന്നെ ചാലഞ്ച് ചെയ്യുന്നതാണ് ഓസ്‌ട്രേലിയയിലെ സാഹചര്യങ്ങള്‍. ഇതുപോലെയുള്ള സാഹചര്യങ്ങളില്‍ നിങ്ങള്‍ അധികം ക്രിക്കറ്റ് കളിച്ചുകാണില്ല. ബാറ്റിങ് പോയിന്റില്‍ നിന്നും നോക്കിയാല്‍ ജീവനില്ലാത്ത പിച്ചുകളില്‍ നിന്നും മറ്റൊരു പിച്ചിലേക്കു നിങ്ങള്‍ മാറ്റപ്പെടുകയാണ് ചെയ്യുന്നത്. അതുകൊണ്ടു തന്നെ ബൗണ്‍സും മൂവ്‌മെന്റും ടാക്കിള്‍ ചെയ്യാനുള്ള സാങ്കേതിക മികവ് നിങ്ങള്‍ക്കു ഉണ്ടാവുകയുമില്ല.
വിരാട് കോലിയെപ്പോലെയുള്ള രണ്ടോ മൂന്നു താരങ്ങള്‍ ഉണ്ടായിരുന്നെങ്കില്‍ ഇന്ത്യക്കു രക്ഷപ്പെടാമായിരുന്നു. എന്നാല്‍ ഓസീസ് ബൗളര്‍മാര്‍ എത്ര മികച്ച പ്രകടനമാണ് കാഴ്ചവച്ചതെന്നു കോലിയുടെ പരാജയം തെളിയിക്കുന്നതായി രാജ വ്യക്തമാക്കി.

Story first published: Sunday, December 20, 2020, 15:16 [IST]
Other articles published on Dec 20, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+