Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഗില്ലിന് ചെറിയ വീക്ക്‌നെസുണ്ട്! അത് ബൗളര്‍മാര്‍ മുതലെടുക്കണം- നിര്‍ദേശവുമായി ബ്രാഡ് ഹോഗ്

1

ഇന്ത്യയുടെ ഭാവി സൂപ്പര്‍ താരങ്ങളില്‍ ഒരാളായി ചൂണ്ടിക്കാണിക്കപ്പെടുന്ന താരമാണ് യുവ ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍. നിലവില്‍ ടെസ്റ്റില്‍ രോഹിത് ശര്‍മയുടെ ഓപ്പണിങ് പങ്കാളി കൂടിയാണ് ഗില്‍. ഈ മാസം 18ന് ഇംഗ്ലണ്ടില്‍ നടക്കാനിരിക്കുന്ന ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിലാണ് താരം അടുത്തതായി ഇറങ്ങുക.

കഴിഞ്ഞ വര്‍ഷമവസാനം നടന്ന ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ ടെസ്റ്റ് പരമ്പരയിലൂടെയായിരുന്നു ഗില്ലിന്റെ ടെസ്റ്റ് അരങ്ങേറ്റം. മികച്ച പ്രകടനത്തോടെ താരം തുടക്കം ഗംഭീരമാക്കുകയായിരുന്നു. അതിനിടെ ഗില്ലിന് ചെറിയൊരു വീക്ക്‌നെസുണ്ടെന്നും ഇതു മുതലെടുക്കാനാണ് ബൗളര്‍മാര്‍ ശ്രമിക്കേണ്ടതെന്നും അഭിപ്രായപ്പെട്ടിരിക്കുകയാണ് ഓസ്‌ട്രേലിയയുടെ മുന്‍ സ്പിന്നര്‍ ബ്രാഡ് ഹോഗ്.

 കൂട്ടുകെട്ട് തകര്‍ക്കാന്‍ ആഗ്രഹമില്ല

കൂട്ടുകെട്ട് തകര്‍ക്കാന്‍ ആഗ്രഹമില്ല

ശുഭ്മാന്‍ ഗില്ലിന്റെ മനോഭാവം എനിക്ക് ഇഷ്ടമാണ്. നിലവില്‍ അദ്ദേഹം ടെസ്റ്റില്‍ രോഹിത് ശര്‍മയോടൊപ്പം ഇന്ത്യക്കു വേണ്ടി ഓപ്പണറായി കളിച്ചുകൊണ്ടിരിക്കുകയാണ്. ഈ കൂട്ടുടെട്ട് തകര്‍ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.
വളരെ ശാന്തമായി കളിക്കുന്ന ശൈലിയാണ് ഗില്ലിന്റേത്. ഒന്നും അദ്ദേഹത്തെ അലട്ടാറില്ല. താന്‍ എന്താണ് ചെയ്യേണ്ടത് എന്ന കാര്യത്തില്‍ വളരെ വ്യക്തതയും ഏകാഗ്രതയും ഗില്ലിനുണ്ടെന്നും ഹോഗ് ഒരു ദേശീയ മാധ്യമത്തോടു പറഞ്ഞു.
അവസാനമായി ഐപിഎല്ലിന്റെ 14ാം സീസണില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനൊപ്പമാണ് ഗില്ലിനെ അവസാനമായി കളിക്കളത്തില്‍ കണ്ടത്. പക്ഷെ കെകെആറിനു വേണ്ടി താരത്തിനു തിളങ്ങാന്‍ കഴിഞ്ഞിരുന്നില്ല.

 ബൗളര്‍മാരെ സമ്മര്‍ദ്ദത്തിലാക്കും

ബൗളര്‍മാരെ സമ്മര്‍ദ്ദത്തിലാക്കും

തനിക്ക് എവിടെയാണ് എത്തേണ്ടതെന്നും ലക്ഷ്യം എന്താണെന്നുമെല്ലാം ഗില്ലിന് അറിയാം. ഗെയിമിനോടുള്ള അദ്ദേഹത്തിന്റെ മാനസികമായ സമീപനം ഇതു തന്നെയാണ് കാണിച്ചുതരുന്നത്. ഇതു എതിര്‍ ടീമിലെ ബൗളര്‍മാരെ സമ്മര്‍ദ്ദത്തിലും ആശയക്കുഴപ്പത്തിലാക്കുകയും ചെയ്യും.
ഈ യുവതാരത്തെ അസ്വസ്ഥനാക്കാന്‍ ഞാന്‍ ശ്രമിക്കേണ്ടതുണ്ട്. എന്നാല്‍ കാര്യങ്ങള്‍ ഗില്ലിന്റെ നിയന്ത്രണത്തിലാണെന്നാണ് കളിയോടുള്ള അദ്ദേഹത്തിന്റെ സമീപനം പറയുന്നതെന്നു ഹോഗ് കൂട്ടിച്ചേര്‍ത്തു.

 ഗില്ലിന്റെ വീക്ക്‌നെസ്

ഗില്ലിന്റെ വീക്ക്‌നെസ്

21 കാരനായ ഗില്ലിന് വളരെ ചെറിയ ഒരു വീക്ക്‌നെസുണ്ടെന്നും ഇതു മുതലെടുക്കാനായിരിക്കണം ബൗളര്‍മാര്‍ ശ്രമിക്കേണ്ടതെന്നും ഹോഗ് പറയുന്നു. ഞാനാണ് ബൗള്‍ ചെയ്യുന്നതെങ്കില്‍ ഗില്ലിന്റെ ആ വീക്ക്‌നെസിനെയായിരിക്കും ഞാന്‍ ആക്രമിക്കുക. ഓഫ് സ്റ്റംപിന് പുറത്ത്, ശരീരത്തില്‍ നിന്നും അകന്ന് ഷോട്ടുകള്‍ കളിക്കാന്‍ ഗില്ലിനെ പ്രേരിപ്പിക്കുകയാണ് നിങ്ങള്‍ ചെയ്യേണ്ടത്. ഇതു താരത്തെ കുഴപ്പത്തിലാക്കും.
ഹാഫ് കട്ട് ഹാഫ് ബാക്ക്ഫൂട്ട് ഡ്രൈവ് കളിക്കാന്‍ ഗില്‍ ശ്രമിച്ചേക്കും, ഇതാണ് നിങ്ങള്‍ ന്യൂ ബോള്‍ കൊണ്ട് മുതലെടുക്കാന്‍ ശ്രമിക്കേണ്ടത്. ഗില്ലിന്റെ ഒരേയൊരു വീക്ക്‌നെസായി ഞാന്‍ കാണുന്നത് ഇതു മാത്രമാണ്. ഇതേ വീക്ക്‌നെസില്‍ തന്നെ ഒരുപാട് റണ്‍സും ഗില്‍ നേടിയിട്ടുണ്ടെന്നും ഹോഗ് വിശദമാക്കി.

Story first published: Tuesday, June 1, 2021, 11:48 [IST]
Other articles published on Jun 1, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+