അന്നത്തെ ഒരേയൊരു പിഴവ്.. അത് കൊണ്ട് ടീം ഇന്ത്യ മോശക്കാരാവില്ല, തുറന്നടിച്ച് ശാസ്ത്രി
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകസ്ഥാനം നിലനിര്‍ത്താന്‍ കഴിഞ്ഞതിന്റെ ആഹ്ലാദത്തിലാണ് കോച്ച് രവി ശാസ്ത്രി. ആറു പേരുള്‍പ്പെട്ട ചുരുക്കപ്പട്ടികയില്‍ നിന്നാണ് കപില്‍ ദേവിന്റെ കീഴിലുള്ള മൂന്നംഗ ഉപദേശക സമിതി ശാസ്ത്രിയെ തന്നെ ഒരിക്കല്‍ക്കൂടി ചുമതലയേല്‍പ്പിച്ചത്. ടോം മൂഡി, മൈക്ക് ഹെസ്സന്‍ എന്നിവരുടെ വെല്ലുവിളി മറികടന്നാണ് ശാസ്ത്രി കോച്ച് സ്ഥാനം നിലനിര്‍ത്തിയത്.
ശാസ്ത്രിക്കു കീഴില്‍ ഇന്ത്യക്കു നേരിട്ട ഏറ്റവും വലിയ ഷോക്കായിരുന്നു കഴിഞ്ഞ ഏകദിന ലോകകപ്പിന്റെ സെമി ഫൈനലിലേറ്റ തോല്‍വി. ഇതേക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് അദ്ദേഹം.

അതുകൊണ്ട് മോശക്കാരാവില്ല
ലോകകപ്പിന്റെ സെമി ഫൈനലില്‍ ന്യൂസിലാന്‍ഡിനോടു പരാജയപ്പെട്ടെന്നു കരുതി ഇന്ത്യ ടീം മോശക്കാരാവില്ലെന്നു ശാസ്ത്രി വ്യക്തമാക്കി. എന്താണ് ലോകകപ്പ് സെമിയില്‍ തിരിച്ചടിയായതെന്ന് പലരും ചോദിക്കാറുണ്ട്. ഒരു ദിവസത്തെ മോശം പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ടീം മോശമാണെന്നു പറയാന്‍ കഴിയില്ലെന്നും ശാസ്ത്രി പറഞ്ഞു. ലോകകപ്പ് സെമിയില്‍ ന്യൂസിലാന്‍ഡിനോട് അപ്രതീക്ഷിത തോല്‍വിയേറ്റു വാങ്ങിയാണ് വിരാട് കോലിയും സംഘവും പുറത്തായത്.

ഇനിയുമുണ്ട് ദൗത്യങ്ങള്‍
ഇന്ത്യന്‍ ടീമിനൊപ്പം പൂര്‍ത്തീകരിച്ചിട്ടില്ലാത്ത പല ദൗത്യങ്ങളും ഇനി തനിക്കു മുന്നിലുണ്ടെന്നും ഇതേക്കുറിച്ച് മാത്രമാണ് ചിന്തിക്കുന്നതെന്നും ശാസ്ത്രി പറഞ്ഞു. 2020, 2021 വര്‍ഷങ്ങളില്‍ രണ്ടു ടി20 ലോകകപ്പുകളാണ് ഇന്ത്യക്കു മുന്നിലുള്ളത്. പ്രതിഭാശാലിയായ ക്യാപ്റ്റന്‍ വിരാട് കോലിക്കു കീഴില്‍ വലിയ നേട്ടങ്ങള്‍ കൊയ്യാന്‍ താന്‍ തയ്യാറെടുക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ടീമിനെക്കുറിച്ചുള്ള ആത്മവിശ്വാസവും പ്രതീക്ഷകളുമാണ് കപിലിന്റെ കീഴിലുള്ള കമ്മിറ്റിയെ ശാസ്ത്രിയില്‍ തന്നെ വിശ്വാസമര്‍പ്പിക്കാന്‍ പ്രേരിപ്പിച്ചതെന്ന് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.

വിദേശത്തെ പ്രകടനം
നാട്ടില്‍ മാത്രമല്ല വിദേശത്തെയും പിച്ചുകളില്‍ ശാസ്ത്രിക്കു കീഴില്‍ ഇന്ത്യ ശ്രദ്ധേയമായ പ്രകടനങ്ങളാണ് നടത്തിയിട്ടുള്ളത്. ഓസ്‌ട്രേലിയന്‍ മണ്ണില്‍ ആദ്യമായി ടെസ്റ്റ് പരമ്പര നേടാന്‍ കഴിഞ്ഞതും ഇക്കൂത്തിലുണ്ട്. ശാസ്ത്രി കോച്ചായ ശേഷമാണ് വിദേശത്ത് ഇത്രയും മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ടീമിനായതെന്നും കമ്മിറ്റി വിലയിരുത്തി. മാത്രല്ല നായകന്‍ വിരാട് കോലിയുമായുള്ള നല്ല ബന്ധവും ശാസ്ത്രിക്കു തുണയായി.

കോലിയെ പ്രശംസിച്ചു
പരിശീലകസ്ഥാനത്തേക്കുള്ള അഭിമുഖത്തില്‍ കോലിയെ പുകഴ്ത്തിയാണ് ശാസ്ത്രി കമ്മിറ്റിയോട് സംസാരിച്ചത്. ടീമിനെ മുന്നില്‍ നിന്നു നയിക്കണമെന്ന് വിശ്വസിക്കുന്ന നായകനാണ്് കോലി.
ഫിറ്റ്‌നസിലേക്കു വരുമ്പോള്‍ ടീമിലെ മറ്റു താരങ്ങള്‍ക്കു മാതൃകയാവുന്ന തരത്തിലാണ് കോലി ഫിറ്റ്‌നസ് കാത്തു സൂക്ഷിക്കുന്നതെന്നും ശാസ്ത്രി വിശദമാക്കി. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ബാറ്റിങ്, ബൗളിങ് എന്നിവയെപ്പോലെ ഫിറ്റ്‌നസിനും തുല്യ പ്രാധാന്യമുണ്ടെന്നു വിശ്വസിക്കുന്ന താരമാണ് കോലിയെന്നും ശാസ്ത്രി പുകഴ്ത്തി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications