ഇനിയുമൊരു വിവാദത്തിന് ഞാനില്ല: ധോണി
ബര്‍മിംഗ്ഹാം: സംഭവബഹുലമായ ഇംഗ്ലണ്ട് പര്യടനത്തിന്റെ അവസാന ദിവസം മറ്റൊരു വിവാദത്തിന് കൂടി തലവെച്ചു കൊടുക്കാനില്ലെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ എം എസ് ധോണി. ഇന്ത്യ - ഇംഗ്ലണ്ട് ട്വന്റി 20 മത്സരത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ധോണി. കളിക്കിടെ ഇംഗ്ലണ്ട് താരങ്ങളെ, പ്രത്യേകിച്ചും മോയിന്‍ അലിയെ കാണികള്‍ കൂവിയതിനെ കുറിച്ച് ചോദിച്ചപ്പോഴായിരുന്നു ധോണി ഇങ്ങനെ പ്രതികരിച്ചത്.
ബര്‍മിംഗ്ഹാമില്‍ കളി കാണാനെത്തിയ ഇരുപത്തായ്യായിരത്തോളം വരുന്ന കാണികളില്‍ നിരവധി ഇന്ത്യക്കാരും ഉണ്ടായിരുന്നു. ഇവരില്‍ പലരും ഇംഗ്ലണ്ട് താരങ്ങളെ കൂവി. ഓള്‍റൗണ്ടര്‍ മോയിന്‍ അലിയാണ് കാണികളുടെ കൂവലിന് കൂടുതലും ഇരയായത്. എന്നാല്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഒയിന്‍ മോര്‍ഗന്‍ ഇത് കാര്യമായി എടുത്തില്ല. കാണികള്‍ ഞങ്ങളെയും കൂവിയിരുന്നു എന്നാണ് മോര്‍ഗന്‍ ചിരിച്ചുകൊണ്ട് പറഞ്ഞത്.

ആന്‍ഡേഴ്‌സനുമായുള്ള തര്‍ക്കത്തിന് ശേഷം ഇംഗ്ലണ്ട് ആരാധകര്‍ ജഡേജയെ കൂവിയതുമായാണ് ധോണി ഇതിനെ താരതമ്യം ചെയ്തത്. ജഡേജയെ കൂവിയപ്പോള്‍ ആരും ചോദ്യമൊന്നും ചോദിച്ചില്ലല്ലോ എന്നും ധോണി പത്രക്കാരോട് പറഞ്ഞു. ഇംഗ്ലണ്ട് ടൂറിന്റെ അവസാന ദിവസം മറ്റൊരു വിവാദം തുടങ്ങിവെക്കാന്‍ താല്‍പര്യമില്ല ധോണി നയം വ്യക്തമാക്കി.
ഒന്നാം ടെസ്റ്റിനിടെ ഇംഗ്ലണ്ട് ഫാസ്റ്റ് ബൗളര്‍ ജയിംസ് ആന്‍ഡേഴ്‌സണ്‍ ജഡേജയെയും ധോണിയെയും അസഭ്യം പറഞ്ഞത് മുതല്‍ തുടങ്ങിയ വിവാദങ്ങള്‍ പരമ്പരയിലെ അവസാന ദിവസം വരെയും തുടര്‍ന്നു. ട്വന്റി 20 മത്സരത്തിന്റെ അവസാന ഓവറില്‍ അമ്പാട്ടി റായിഡുവിന് സ്‌ട്രൈക്ക് കൊടുക്കാതെ ധോണി നടത്തിയ പരീക്ഷണവും വിവാദമായിക്കഴിഞ്ഞു. ധോണിയുടെ തീരുമാനം തെറ്റായിപ്പോയി എന്നാണ് ഗാംഗുലി അടക്കമുള്ള മുന്‍താരങ്ങള്‍ പറയുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications