Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Olympics 2028: വൈഭവ്- ജയ്‌സ്വാള്‍ ഓപ്പണിങ്!! സൂര്യയും സഞ്ജുവുമില്ല; ഇതാ ഗില്ലിന്റെ ടീം ഇന്ത്യ

വിശ്വകായിക മേളയായ ഒളിംപിക്‌സില്‍ അടുത്ത തവണ ഇന്ത്യക്കു ഒരു സ്വര്‍ണ മെഡല്‍ ഉറപ്പായും നേടാനുള്ള സാധ്യത തെളിഞ്ഞിരിക്കുകയാണ്. 2028ലെ ലോസാഞ്ചസ് ഗെയിംസില്‍ ക്രിക്കറ്റും മല്‍സര ഇനമാക്കിയതോടെയാണ് ഇന്ത്യയും വലിയ ആവേശത്തിലായിരിക്കുന്നത്. 1900നു ശേഷം ഇതാദ്യമായാണ് ഒളിംപിക്‌സിലേക്കുള്ള ക്രിക്കറ്റിന്റെ മടങ്ങിവരവ്.

ടി20 ഫോര്‍മാറ്റിലായിരിക്കും മല്‍സരങ്ങളെന്നും ആറു ടീമുകളായിരിക്കും മെഡലുകള്‍ക്കായി പോരടിക്കുകയെന്നും ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തിരിക്കുകയാണ്. ഇന്ത്യയെ സംബന്ധിച്ച് ഉറച്ച മെഡല്‍ പ്രതീക്ഷയുള്ള മല്‍സരയിനം തന്നെയാണ് ക്രിക്കറ്റ്.

സ്വര്‍ണ മെഡലില്‍ കുറഞ്ഞൊന്നും ഗെയിംസില്‍ ഇന്ത്യ ലക്ഷ്യമിടാനും സാധ്യതയില്ല. നിലവിലെ ടി20 ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവുള്‍പ്പെടെ പല വമ്പന്‍മാരെയും ഇന്ത്യന്‍ ഒളിംപിക് ടീമില്‍ കാണാന്‍ സാധ്യതയില്ല. എങ്ങനെയാവും 2028ലെ ഒളിംപിക്‌സിനുളള ഇന്ത്യന്‍ ടീമെന്നു നമുക്കു പരിശോധിക്കാം.

GILL JAISWAL

ഇന്ത്യയിറക്കുക യുവനിരയെ

നിലവില്‍ ഒളിംപിക്‌ലില്‍ ഇറക്കുന്ന ടീമിലെ കളിക്കാരുടെ പ്രായപരിധി സംബന്ധിച്ച് പ്രഖ്യാപനമൊന്നും വന്നിട്ടില്ല. ഫുട്‌ബോളെടുത്താല്‍ 23 വയസ്സില്‍ താഴെയുള്ളവര്‍ക്കാണ് ടീമില്‍ മുന്‍ഗണന. അതിനു മുകളില്‍ പ്രായമുള്ള വെറും മൂന്നു പേരെ മാത്രമേ പരമാവധി ഉള്‍പ്പെടുത്താന്‍ ടീമുകള്‍ക്കു അനുമതിയുള്ളൂ.

ക്രിക്കറ്റിലും ഇതേ നിയമം തന്നെ വരുമോയെന്നതു കാത്തിരുന്നു തന്നെ കാണണം. യുവനിരയ്ക്കു പ്രാധാന്യമുള്ള, ടി20 സ്‌പെഷ്യലിസ്റ്റുകളായ താരങ്ങളുള്‍പ്പെടുന്നടീമിനെയാവും ഇന്ത്യ അയക്കുക. പുതിയ കൗമാര ബാറ്റിങ് വിസ്മയം വൈഭവ് സൂര്യവംശിയെ ഇന്ത്യന്‍ ടീമില്‍ നമുക്കു പ്രതീക്ഷിക്കാം. ഇപ്പോള്‍ വയസ്സുള്ള വൈഭവിന് ഒളിംപിക്‌സാവുമ്പോഴേക്കും 17 വയസ്സാവും. യശസ്വി ജയസ്വാളും വൈഭവുമായിരിക്കും ടീമിന്റെ ഓപ്പണിങ് ജോടികള്‍.

മൂന്നാം നമ്പറില്‍ കളിക്കുക യുവ സൂപ്പര്‍ താരം ശുഭ്മന്‍ ഗില്ലായിരിക്കും. ടീമിന്റെ ക്യാപ്റ്റനും അദ്ദഹമായിരിക്കുമെന്നുറപ്പാണ്. നാലാമനായി സ്റ്റാര്‍ ബാറ്റര്‍ സൂര്യകുമാര്‍ യാദവുണ്ടായില്ല. 34 വയസ്സുള്ള സ്‌കൈയ്ക്കു അപ്പോഴേക്കും3 37 വയസ്സാവും. സൂര്യക്കു പകരം നാലാംനമ്പറില്‍ കളിച്ചേക്കുക ശ്രേയസ് അയ്യരായിരിക്കും. ഫോമും ഫിറ്റനസും നിലനിര്‍ത്താല്‍ ടീമിനു മുതല്‍ക്കൂട്ടാവുന്നയാളാണ് അദ്ദേഹം.

അഞ്ചാമനായി വിക്കറ്റ് കീപ്പറെയാണ് ടീമിനു ആവശ്യം. മലയാളി താരം സഞ്ജു സാംസണിനു ടീമില്‍ അവസരം ലഭിക്കാനുള്ള സാധ്യത തീരെ കുറവാണ്. പകരം ധ്രുവ് ജുറേലായിരിക്കും റോളില്‍ കൡച്ചേക്കുക.

ആറാമനായി സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ കളിക്കുമോയെന്നതു കാത്തിരുന്നു കാണണം. കാരണം അപ്പോഴേക്കും അദ്ദേഹത്തിനു 34 വയസ്സാവും. ഇപ്പോഴത്തെ ഫോമും ഫിറ്റ്‌നസുമുണ്ടെങ്കില്‍ ഹാര്‍ദിക്കിനെ ഇന്ത്യക്കു മാറ്റി നിര്‍ത്താന്‍ കഴിയില്ല.

HARDIK PANDYA

ബാറ്റിങിലും ബൗളിങിലുമെല്ലാം വലിയ ഇംപാക്ടുണ്ടാക്കാന്‍ സാധിക്കുന്ന മാച്ച് വിന്നറാണ് അദ്ദേഹം. ഏഴാമനായി മികച്ചൊരു ഫിനിഷറെയാണ് ടീമിനു ആവശ്യം. യുവതാരം നെഹാല്‍ വദേര ഈ റോളില്‍ കളിക്കാനാണ് സാധ്യത. എട്ടാം നമ്പറില്‍ കളിച്ചേക്കുക യുവ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ വിപ്രാജ് നിഗമായിരിക്കും.

തുടര്‍ന്ന് സ്‌പെഷ്യലിസ്റ്റ് സ്പിന്നറായി കുല്‍ദീപ് യാദവിനു കളിക്കാന്‍ കഴിഞ്ഞേക്കും. വരുണ്‍ ചക്രവര്‍ത്തിയും ഈ റോളിലേക്കു മല്‍സരരംഗത്തുണ്ടാവും. പേസ് ബൗളിങില്‍ സ്റ്റാര്‍ ബൗള്‍ ജസ്പ്രീത് ബുംറയുണ്ടാവുമോയെന്നതു സംശയമാണ്. 34ാം വയസ്സിലും അദ്ദേഹം ഫിറ്റായി നില്‍ക്കുകയാണെങ്കില്‍ ടീമില്‍ സ്ഥാനം പ്രതീക്ഷിക്കാം. ഇല്ലെങ്കില്‍ അര്‍ഷ്ദീപ് സിങായിരിക്കും പേസ് ബൗളിങിനു ചുക്കാന്‍ പിടിക്കുക. രണ്ടാത്തെ ഫാസ്റ്റ് ബൗളറായി വന്നേക്കുക ഹര്‍ഷിത് റാണയാണ്.

ഒളിംപിക്‌സില്‍ ഇന്ത്യയുടെ സാധ്യതാ ടീം

വൈഭവ് സൂര്യവംശി, യശസ്വി ജയ്‌സ്വാള്‍, ശുഭ്മന്‍ ഗില്‍ (ക്യാപറ്റന്‍), ശ്രേയസ് അയ്യര്‍, ധ്രുവ് ജുറേല്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, നെഹാല്‍ വദേര, വിപ്രാജ് നിഗം, കുല്‍ദീപ് യാദവ്/ വരുണ്‍ ചക്രവര്‍ത്തി. അര്‍ഷദീപ് സിങ്, ഹര്‍ഷിത് റാണ.

Story first published: Thursday, July 17, 2025, 12:47 [IST]
Other articles published on Jul 17, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+