For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

Olympics 2028: ഗില്ലും ബുംറയും പുറത്ത്!! നയിക്കാന്‍ തിലക്, ടീമില്‍ വൈഭവും; സാധ്യതാ സ്‌ക്വാഡ്

അമേരിക്കയിലെ ലോസാഞ്ചല്‍സില്‍ 2028ല്‍ നടക്കാനിരിക്കുന്ന ഒളിംപിക്‌സിനെ ലോകമെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികളും വലിയ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. കാരണം അടുത്ത ഗെയിംസിലൂടെ ക്രിക്കറ്റും ഒരു മല്‍സരയിനമായി ഗെയിംസിലേക്കു മടങ്ങിയെത്തുകയാണ്.

128 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ക്രിക്കറ്റ് ഒളിംപിക്‌സിന്റെ ഭാഗമാവുന്നത്. 1900ലെ ഗെയിംസിലായിരുന്നു അവസാനമായി ക്രിക്കറ്റിനെ ഉള്‍പ്പെടുത്തിയത്. ടി20 ഫോര്‍മാറ്റിലായിരിക്കും അടുത്ത ഒളിംപിക്‌സിലെ ക്രിക്കറ്റ് മല്‍സരങ്ങള്‍. ആറു ടീമുകളായിരിക്കും മെഡല്‍ മോഹവുമായി അങ്കത്തട്ടിലിറങ്ങുക.ഓരോ ടീമിലും 15 കളിക്കാരെ വീതം ഉള്‍പ്പെടുത്താനും അനുവാദമുണ്ടായിരിക്കും.

ക്രിക്കറ്റിന്റെ വരവ് ഇന്ത്യയെ സംബന്ധിച്ച് ഏറെ സന്തോഷിക്കാന്‍ വക നല്‍കുന്നുണ്ട്. കാരണം ഉറച്ച ഒരു മെഡല്‍ സാധ്യതയാണ് ഇതോടെ തെളിഞ്ഞിരിക്കുന്നത്. ശക്തമായൊര യുവനിരയെ തന്നെ അമേരിക്കയിലേക്കു ഇന്ത്യ നയിക്കുമെന്നുറപ്പാണ്. എങ്ങനെയാവും സാധ്യതാ ടീമെന്നു പരിശോധിക്കാം.

TILAK VARMA

ഇന്ത്യന്‍ ടീമില്‍ ആരെല്ലാം?

ടി20യില്‍ ഇന്ത്യക്കു ഇപ്പോള്‍ പ്രതിഭാശാലികളായ കളിക്കാരുടെ വലിയൊരു നിര തന്നെയുണ്ട്. അതുകൊണ്ടു തന്നെ അവരില്‍ നിന്നും ഒളിംപിക്‌സിനായി മികച്ച 15 പെരെ തിരഞ്ഞെടുക്കുകയെന്നത് ഏറെ കടുപ്പവുമായിരിക്കും. ടി20യില്‍ ഇപ്പോഴും പച്ച പിടിക്കാത്ത യുവ സൂപ്പര്‍ താരവും ടെസ്റ്റ്, ഏകദിന ക്യാപ്റ്റനുമായ ശുഭ്മന്‍ ഗില്ലിനെ ഒളിംപിക്‌സ് സ്‌ക്വാഡില്‍ കണ്ടേക്കില്ല.

ഗില്ലിനു പകരം യുവ ഓള്‍റൗണ്ടര്‍ തിലക് വര്‍മയാവും ടീമിനെ നയിക്കുക. ഈ ഫോര്‍മാറ്റില്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ് അദ്ദേഹം. അതിനാല്‍ ടീമിനെ നയിക്കാന്‍ ഏറ്റവും യോജിച്ചയാളും തിലകാണ്. ഇന്ത്യക്കു വേണ്ടി ഓപ്പണിങില്‍ ഇറങ്ങുക വെടിക്കെട്ട് ഓപ്പണര്‍ അഭിഷേക് ശര്‍മയും കൗമാര ബാറ്റിങ് സെന്‍സേഷന്‍ വൈഭവ് സൂര്യവംശിയുമായിരിക്കും.

ടി20യില്‍ നിലവില്‍ ലോകത്തിലെ നമ്പര്‍ താരമാണ് അഭിഷേക്. നാട്ടിലും പുറത്തുമെല്ലാം ഒരുപോലെ മികച്ച പ്രകടനങ്ങള്‍ കാഴ്ചവയ്ക്കാനും അദ്ദേഹത്തിനു സാധിക്കുന്നുണ്ട്. 14 കാരനായ വൈഭവ് ഇനിയും സീനിയര്‍ ടീമിനായി അരങ്ങേറിയിട്ടില്ലെങ്കിലും അടുത്ത ഒളിംപിക്‌സാവുമ്പോഴേക്കും സ്ഥിരം സാന്നിധ്യമായിട്ടുണ്ടാവും. ഇന്ത്യന്‍ ടീമിലെ ബാക്കപ്പ് ഓപ്പണര്‍ യശസ്വി ജയ്‌സ്വാളായിരിക്കും.

മൂന്നാം നമ്പറിലാവും ക്യാപ്റ്റന്‍ തിലക് ബാറ്റ് ചെയ്യുന്നത്. നാലാം നമ്പറില്‍ കളിച്ചേക്കുക ഓള്‍റൗണ്ടര്‍ റിയാന്‍ പരാഗാവും. ഇപ്പോള്‍ ഒരു ഫോര്‍മാറ്റിലും ഇന്ത്യന്‍ ടീമിലെ സജീവ സാന്നിധ്യമല്ലെങ്കിലും ഭാവിയില്‍ എല്ലാ ഫോര്‍മാറ്റിലും കളിക്കാന്‍ സാധിക്കുന്നയാളാണ് അദ്ദേഹം.

NITISH REDDY

അഞ്ചാമനായി കളിക്കുക വിക്കറ്റ് കീപ്പര്‍ കൂടിയായ ധ്രുവ് ജുറേലായിരിക്കും. മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിനെയൊന്നും ടീമില്‍ കാണാന്‍ തീരെ സാധ്യതയില്ല. ആറാമായി സീം ബൗളിങ് ഓള്‍റൗണ്ടര്‍ നിതീഷ് കുമാര്‍ റെഡ്ഡിയെ കാണാം. ഏഴാമനായി കളിക്കുക സ്പിന്‍ ബൗങിങ് ഓള്‍റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദറിനെ ഉറപ്പിക്കാം.

രണ്ടു സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍മാരായി കുല്‍ദീപ് യാദവും വരുണ്‍ ചക്രവര്‍ത്തിയും ടീമില്‍ കാണും. സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയെ പേസ് നിരയില്‍ പ്രതീക്ഷിക്കേണ്ടതില്ല. പകരം അര്‍ഷ്ദീപ് സിങും ഹര്‍ഷിത് റാണയുമാവും ഫാസ്റ്റ് ബൗളിങിനു ചുക്കാന്‍ പിടിക്കുക.

ഒളിംപിക്‌സിനുള്ള ഇന്ത്യന്‍ സാധ്യതാ സ്‌ക്വാഡ്

വൈഭവ് സൂര്യവംശി, അഭിഷേക് ശര്‍മ, തിലക് വര്‍മ (ക്യാപ്റ്റന്‍), റിയാന്‍ പരാഗ്, ധ്രുവ് ജുറേല്‍ (വിക്കറ്റ് കീപ്പര്‍), നിതീഷ് കുമാര്‍ റെഡ്ഡി, വാഷിങ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി, അര്‍ഷ്ദീപ് സിങ്, ഹര്‍ഷിത് റാണ, യശസ്വി ജയ്‌സ്വാള്‍, പ്രഭ്‌സിമ്രന്‍ സിങ് (വിക്കറ്റ് കീപ്പര്‍), റിങ്കു സിങ്, പ്രസിദ്ധ് കൃഷ്ണ.

Story first published: Tuesday, November 18, 2025, 10:36 [IST]
Other articles published on Nov 18, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+