Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Olympics 2024: ഇന്ത്യക്ക് ഒരു മെഡല്‍ പോലും ലഭിച്ചില്ല, നാണംകെട്ട ഒളിംപിക്‌സ് ഏതൊക്കെ? അറിയാം

പാരിസ് ഒളിംപിക്‌സിന്റെ ആവേശത്തിലേക്ക് കായിക ലോകം ഉണരാന്‍ ഇനി ആറ് ദിവസമാണുള്ളത്. ആവേശത്തോടെ ടൂര്‍ണമെന്റിനെ വരവേല്‍ക്കാന്‍ തയ്യാറെടുക്കുകയാണ് ആരാധകര്‍. പാരിസ് ഒളിംപിക്‌സിനായി ഇന്ത്യയും ശക്തമായ തയ്യാറെടുപ്പിലാണുള്ളത്. ജര്‍മനയിലും അമേരിക്കയിലുമടക്കം പരിശീലനം നടത്തിയാണ് ഇന്ത്യ ഒളിംപിക്‌സിനായുള്ള തയ്യാറെടുപ്പ് നടത്തിയിരിക്കുന്നത്. ഇത്തവണ വലിയ പ്രതീക്ഷ നല്‍കുന്ന നിരവധി താരങ്ങള്‍ ഇന്ത്യന്‍ ടീമിനൊപ്പമുണ്ട്.

നീരജ് ചോപ്ര, പിവി സിന്ധു എന്നിവരാണ് ഇന്ത്യയുടെ ഉറച്ച മെഡല്‍ പ്രതീക്ഷകള്‍. നിര്‍ഭാഗ്യം വേട്ടയാടിയില്ലെങ്കില്‍ ഇവര്‍ ഇന്ത്യക്കായി മെഡല്‍ നേടും. ഹോക്കി ടീം, വിനേഷ് ഫോഗട്ട്, ഷൂട്ടിങ് ടീം തുടങ്ങിയവരിലെല്ലാം ഇന്ത്യ മെഡല്‍ പ്രതീക്ഷിക്കുന്നു. 10 സ്വര്‍ണ്ണമടക്കം 35 മെഡലുകളാണ് ഇന്ത്യയുടെ ഒളിംപിക്‌സ് ചരിത്രത്തിലുള്ളത്. ഇത് ഇത്തവണ 50 ആക്കാന്‍ ഇന്ത്യക്കാവുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഇന്ത്യ മികച്ച പോരാട്ടം ഇത്തവണ കാഴ്ചവെക്കുമെന്ന് പ്രതീക്ഷിക്കാം.

എന്നാല്‍ ഇന്ത്യയുടെ ഒളിംപിക്‌സ് ചരിത്രം പരിശോധിക്കുമ്പോള്‍ ഒരു മെഡല്‍ പോലും നേടാനാവാതെ പോയ ചില ഒളിംപിക്‌സുകളുണ്ട്. ഇത് ഏതൊക്കെയാണെന്ന് അറിയാമോ?. 1992ലെ ബാഴ്‌സലോണ ഒളിംപിക്‌സാണ് ഇന്ത്യ മറക്കാനാഗ്രഹിക്കുന്ന ഒളിംപിക്‌സുകളിലൊന്ന്. ഒരു മെഡല്‍ പോലും ഇന്ത്യക്ക് നേടാനായില്ലെന്നതാണ് ദൗര്‍ഭാഗ്യകരമായ കാര്യം. 53 താരങ്ങളുമായാണ് ഇന്ത്യ ഒളിംപിക്‌സിന് പോയത്. പ്രതീക്ഷ നല്‍കുന്ന പല താരങ്ങളും ഉണ്ടായിരുന്നെങ്കിലും ഇന്ത്യക്ക് ഒരു മെഡല്‍ പോലും ലഭിച്ചില്ല.

ഇന്ത്യക്ക് വലിയ നാണക്കേടുണ്ടാക്കിയ ഒളിംപിക്‌സാണിത്. 1988ലെ ഒളിംപിക്‌സിലും ഇന്ത്യക്ക് നാണംകെടേണ്ടി വന്നു. ദക്ഷിണ കൊറിയ ആതിഥേയരായ ഒളിംപിക്‌സില്‍ ഒരു മെഡല്‍ പോലും സ്വന്തമാക്കാന്‍ ഇന്ത്യക്ക് സാധിക്കാതെ പോയി. ബോക്‌സിങ്, ഹോക്കി, അത്‌ലറ്റിക്‌സ്, ടെന്നിസ് എന്നിലയിലെല്ലാം ഇന്ത്യയുടെ ശക്തമായ സാന്നിധ്യങ്ങളുണ്ടായെങ്കിലും ഒരാള്‍ക്ക് പോലും മെഡല്‍ നേടിയെടുക്കാന്‍ സാധിച്ചില്ല. ഇതോടെ ഇന്ത്യക്ക് മെഡലില്ലാത്ത മറ്റൊരു ഒളിംപിക്‌സായി ഇത് മാറി.

olympics 2024

1984ലെ ലോസ് ഏഞ്ചലസ് ഒളിംപിക്‌സിലും ഇന്ത്യക്ക് നിരാശപ്പെടേണ്ടി വന്നു. ഒരു മെഡല്‍ പോലും നേടാന്‍ ഇന്ത്യന്‍ താരങ്ങള്‍ക്കായില്ല. പിടി ഉഷക്ക് 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ 0.01 സെക്കന്റുകളെ വ്യത്യാസത്തില്‍ മെഡല്‍ നഷ്ടമായി. അന്ന് മെഡല്‍ നേടിയിരുന്നെങ്കില്‍ ഇന്ത്യയുടെ ചരിത്ര താരമാവാന്‍ പിടി ഉഷക്ക് സാധിക്കുമായിരുന്നു. എന്നാല്‍ ഭാഗ്യം തുണച്ചില്ല. ഇതോടെ ഇന്ത്യക്ക് മെഡല്‍ ഇല്ലാത്ത ഒളിംപിക്‌സായി ഇത് മാറി. ഇന്ത്യക്ക് ആദ്യമായി ഒരു മെഡല്‍ പോലും നേടാനാവാതെ പോയ ഒളിംപിക്‌സ് 1976ലേതാണ്.

മികച്ച താരനിരയോടെ പോയിട്ടും ഒരു മെഡല്‍ പോലും നേടാനായില്ല. ഹോക്കിയിലും ഇന്ത്യ നിരാശപ്പെടുത്തിയതോടെ ഇന്ത്യക്ക് കാലി പോക്കറ്റുമായി തിരികെ മടങ്ങേണ്ടിവന്നു. ഇത്തവണ ഇന്ത്യ 10 മെഡലെങ്കിലും പ്രതീക്ഷിക്കുന്നുണ്ട്. ശക്തമായ പടയൊരുക്കമാണ് താരങ്ങളെല്ലാം നടത്തുന്നത്. അതുകൊണ്ടുതന്നെ ഇന്ത്യ മികച്ച മെഡല്‍ കൊയ്ത്ത് തന്നെ ഇത്തവണ പ്രതീക്ഷിക്കുന്നു. ആരൊക്കെയാവും ഇത്തവണ ഇന്ത്യക്കായി കസറുകയെന്ന് കണ്ടറിയാം. 28 അംഗ അത്‌ലറ്റിക് ടീമിനെ നീരജ് ചോപ്രയാണ് നയിക്കുന്നത്.

Story first published: Saturday, July 20, 2024, 14:02 [IST]
Other articles published on Jul 20, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+