For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

Olympics 2024: ഗില്‍ നയിക്കും, സഞ്ജുവില്ല! പകരം ജുറേല്‍, ക്രിക്കറ്റില്‍ പൊന്നണിയാന്‍ ഈ ടീം

കായിക ലോകം പാരീസില്‍ നടക്കുന്ന ഒളിംപിക്‌സിലേക്കു തിരിയവെ ക്രിക്കറ്റ് പ്രേമികളുടെ കാത്തിരിപ്പ് 2028ലെ അടുത്ത ഗെയിംസിനായിട്ടാണ്. കാരണം അമേരിക്കയിലെ ലോസ്ആഞ്ചലസില്‍ നടക്കാനിരിക്കുന്ന അടുത്ത ഗെയിംസിനു വലിയൊരു പ്രത്യേകതയയുണ്ട്. ക്രിക്കറ്റ് ഒരു മല്‍സരയിനമായി എത്തുന്ന ഗെയിംസായിരിക്കും 2028ലേതെന്നു ഇതിനകം പ്രഖ്യാപിച്ചു കഴിഞ്ഞു. അതുകൊണ്ടു തന്നെ ഇന്ത്യയും വലിയ പ്രതീക്ഷയോടെയാണ് അടുത്ത എഡിഷനായി കാത്തിരിക്കുന്നത്. ക്രിക്കറ്റ് മല്‍സര ഇനമായി വരികയാണെങ്കില്‍ ഇന്ത്യക്കു ഒരു മെഡല്‍ ഏറെക്കുറെ ഉറപ്പാണെന്നതാണ് ഇതിനു കാരണം.

കഴിഞ്ഞ വര്‍ഷം നടന്ന ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റ് മല്‍സരയിനമായിരുന്നു. റുതുരാജ് ഗെയ്ക്വാദ് നയിച്ച ഇന്ത്യന്‍ യുവനിര സ്വര്‍ണം ചൂടുകയും ചെയ്തു. 2028ലെ ലോസ്ആഞ്ചലസ് ഒളിംപിക്‌സിലും ക്രിക്കറ്റില്‍ പൊന്നണിയാനായിരിക്കും ഇന്ത്യയുടെ ശ്രമം. ടി20 ഫോര്‍മാറ്റിലായിരിക്കും അടുത്ത ഒളിംപിക്‌സില്‍ ക്രിക്കറ്റ് മല്‍സരങ്ങള്‍ നടക്കുന്നത്. എങ്ങനെയായിരിക്കും നാലു വര്‍ഷങ്ങള്‍ക്കു ശേഷം നടക്കാനിരിക്കുന്ന അടുത്ത ഗെയിംസില്‍ ഇന്ത്യന്‍ ടീം അണിനിരക്കുകയെന്നു നമുക്കു പരിശോധിക്കാം.

SHUBMAN GILL-YASHASVI JAISWAL

നിലവില്‍ മല്‍സരരംഗത്തുള്ള ചില താരങ്ങളെ ഒളിംപിക്‌സിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ കണ്ടേക്കില്ല. മുന്‍ ടി20 ക്യാപ്റ്റനും ഇതിഹാസ ഓപ്പണറുമായ രോഹിത് ശര്‍മ, മറ്റൊര മുന്‍ നായകനും റണ്‍മെഷീനുമായ വിരാട് കോലി എന്നിവരായിരിക്കും ലോസ്ആഞ്ചലസ് ഒളിംപിക്‌സില്‍ ഇന്ത്യന്‍ ടീമിലെ പ്രധാന നഷ്ടങ്ങള്‍. ഇവര്‍ക്കു പകരം യുവതാരങ്ങളായിരിക്കും ലൈനപ്പിലുണ്ടാവുക. യുവ ബാറ്റിങ് സെന്‍സേഷനും ഓപ്പണറുമായ ശുഭ്മന്‍ ഗില്ലായിരിക്കും ഒളിംപിക്‌സില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ നയിച്ചേക്കുക.

നിലവില്‍ ഇന്ത്യന്‍ വൈറ്റ് ബോള്‍ ടീമുകളുടെ പുതിയ വൈസ് ക്യാപ്റ്റനായി ഗില്ലിനെ നിയമിച്ചിരിക്കുകയാണ്. ടി20യില്‍ സൂര്യകുമാര്‍ യാദവാണ് പുതിയ ക്യാപ്റ്റനെങ്കിലും അടുത്ത ഒളിംപിക്‌സില്‍ അദ്ദേഹം ടീമിലുണ്ടാവാന്‍ സാധ്യത കുറവാണ്. കാരണം അപ്പോഴേക്കും അദ്ദേഹത്തിനു 37 വയസ്സാവും. ഇത്രയും വയസ്സ് വരെ സൂര്യ മല്‍സരരംഗത്തുണ്ടാവുമോയെന്ന കാര്യം സംശയമാണ്.

ഗില്ലും ഇടംകൈയന്‍ ബാറ്റര്‍ യശസ്വി ജയ്‌സ്വാളും ചേര്‍ന്നായിരിക്കും 2028ലെ ഒളിംപിക്‌സില്‍ ഇന്ത്യക്കായി ഓപ്പണ്‍ ചെയ്‌തേക്കുക. ഗില്ലിന് അപ്പോള്‍ 28ഉം ജയ്‌സ്വാളിനു 26ഉം ആയിരിക്കും പ്രായം. മൂന്നാം നമ്പറിലെത്തുക റുതുരാജ് ഗെയ്ക്വാദായിരിക്കും. അപ്പോഴേക്കു ഇന്ത്യന്‍ ടീമിലെ സ്ഥിരം സാന്നിധ്യമായി അദ്ദേഹം മാറുമെന്നുറപ്പാണ്. 2028ല്‍ റുതുരാജിന്റെ പ്രായം 31 ആയിരിക്കും. നാലാം നമ്പറില്‍ ആരാവുമെന്നതാണ് ചോദ്യം.

സൂര്യക്കു പകരം പുതിയൊരു നാലാമനെ ഇന്ത്യക്കു കണ്ടെത്തേണ്ടതായി വരും. യുവ വിക്കറ്റ് കീപ്പര്‍ ധ്രുവ് ജുറേലിനാവും ഈ റോളിലേക്കു നറുക്കുവീണേക്കുക. മൂന്നു ഫോര്‍മാറ്റുകളിലും ഇന്ത്യയുടെ പുതിയ ബാക്കപ്പ് വിക്കറ്റ് കീപ്‌റായി ജുറേലിനാണ് മുന്‍തൂക്കം. മലയാളി താരം സഞ്ജു സാംസണിനും റിഷഭ് പന്തിനും ഒളിംപിക്‌സില്‍ ടീമില്‍ സ്ഥാനം ലഭിക്കാന്‍ സാധ്യത തീരെ കുറവാണ്. പ്രായമല്ല, മറിച്ച് ഫോമായിരിക്കും പ്രധാന കാരണം. ഇവര്‍ക്കു പകരം
ഇഷാന്‍ കിഷനാവും ബാക്കപ്പ് വിക്കറ്റ് കീപ്പറായേക്കുക.

DHRUV JUREL

അഞ്ചാം നമ്പറില്‍ റിയാന്‍ പരാഗിന്റെ ഊഴമായിരിക്കും. സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടറായ താരത്തില്‍ വലിയ പ്രതീക്ഷയാണ് ടീമിനുള്ളത്. പരിക്കുകള്‍ വലയ്ക്കുന്ന സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ അടുത്ത ഒളിംപിക്‌സിലുണ്ടാവാന്‍ സാധ്യതയില്ല. പകരമായിരിക്കും പരാഗ് ടീമിലെത്തുക. ആറാമനായി ഫിനിഷര്‍ റിങ്കു സിങുണ്ടാവും.

അക്ഷര്‍ പട്ടേലാവും സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍. കുല്‍ദീപ് യാദവ് സ്‌പെഷ്യലിസ്റ്റ് സ്പിന്നറാവുമ്പോള്‍ പേസര്‍മാരായി ജസ്പ്രീത് ബുംറയ്‌ക്കൊപ്പം അര്‍ഷ്ദീപ് സിങ്, ഹര്‍ഷിത് റാണ എന്നിവരെ കണ്ടേക്കും. റിസര്‍വ് ലിസ്റ്റിലുണ്ടാവുക അഭിഷേക് ശര്‍മ, തിലക് വര്‍മ, ഇഷാന്‍ കിഷന്‍, രവി ബിഷ്‌നോയ്, മായങ്ക് യാദവ് എന്നിവരാവും.

ഒളിംപിക്‌സില്‍ ഇന്ത്യയുടെ സാധ്യതാ ടീം

ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), യശസ്വി ജയ്‌സ്വാള്‍, റുതുരാജ് ഗെയ്ക്വാദ്, ധ്രുവ് ജുറേല്‍ (വിക്കറ്റ് കീപ്പര്‍), റിയാന്‍ പരാഗ്, റിങ്കു സിങ്, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ് സിങ്, ഹര്‍ഷിത് റാണ, ജസ്പ്രീത് ബുംറ.

റിസര്‍വ് ലിസ്റ്റ്-അഭിഷേക് ശര്‍മ, തിലക് വര്‍മ, ഇഷാന്‍ കിഷന്‍, രവി ബിഷ്‌നോയ്, മായങ്ക് യാദവ്.

Story first published: Friday, July 26, 2024, 14:20 [IST]
Other articles published on Jul 26, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+