Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇനി ടീം ഇന്ത്യയിലേക്ക് ? വിന്‍ഡീസില്‍ ഗൗതം ഷോ... കൊയ്തത് ആറ് വിക്കറ്റ്

ട്രിനിഡാഡ്: ടീം ഇന്ത്യയില്‍ തന്റെ സ്ഥാനത്തിന് അവകാശവാദമുന്നയിച്ച് യുവ സ്പിന്നര്‍ കെ ഗൗതമിന്റെ ഉജ്ജ്വല പ്രകടനം. കുല്‍ദീപ് യാദവും യുസ്വേന്ദ്ര ചഹലും പഴയ മികവ് ആവര്‍ത്തിക്കാന്‍ പാടുപെടവെയാണ് ഗൗതം ഇന്ത്യന്‍ എ ടീമിനൊപ്പം ഗംഭീര പ്രകടനം നടത്തിയത്. വെസ്റ്റ് ഇന്‍ഡീസ് എയ്‌ക്കെതിരായ മൂന്നാം അനൗദ്യോഗിക ടെസ്റ്റില്‍ ഇന്ത്യന്‍ എ ടീമിന്റെ തുറുപ്പുചീട്ട് ഗൗതമായിരുന്നു. ആറു വിക്കറ്റുകളാണ് താരം കൊയ്തത്.

gowtham

ഗൗതമിന്റെ വണ്‍മാന്‍ ഷോയുടെ കരുത്തില്‍ ഒന്നാമിന്നിങ്‌സില്‍ വിന്‍ഡീസിനെ വെറും 194 റണ്‍സില്‍ എറിഞ്ഞിടാന്‍ ഹനുമാ വിഹാരി നയിച്ച എ ടീമിനു സാധിച്ചു. ഓപ്പണര്‍ ജെറമി സൊലോസാനോയൊഴികെ (69) മറ്റുള്ളവരൊന്നും ഗൗതമിന്റെ തീപ്പൊരി ബൗളിങിനു മുന്നില്‍ പിടിച്ചുനിന്നില്ല. 24.4 ഓവറില്‍ അഞ്ചു മെയ്ഡനുള്‍പ്പെടെ 67 റണ്‍സ് വിട്ടുകൊടുത്താണ് താരം ആറു പേരെ മടക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയുടെ ഒന്നാമിന്നിങ്‌സ് 201ല്‍ അവസാനിച്ചിരുന്നു. ഗൗതം മുന്നില്‍ നിന്നു നയിച്ചപ്പോള്‍ ഇന്ത്യയും ഇതേ നാണയത്തില്‍ തിരിച്ചടിക്കുകയായിരുന്നു.

ഏഴു റണ്‍സിന്റെ നേരിയ ലീഡുമായി രണ്ടാമിന്നിങ്‌സില്‍ ഇറങ്ങിയ ഇന്ത്യ മൂന്നാം ദിനം 48 ഓവറില്‍ നാലു വിക്കറ്റിന് 194 റണ്‍സെടുത്തിട്ടുണ്ട്. ആറു വിക്കറ്റുകള്‍ ശേഷിക്കെ ഇന്ത്യ ഇപ്പോള്‍ 201 റണ്‍സിനു മുന്നിലാണ്. ശുഭ്മാന്‍ ഗില്ലിന്റെയും (98*) നായകന്‍ വിഹാരിയുടെയും (51*) ഇന്നിങ്‌സുകളാണ് കളിയില്‍ ഇന്ത്യക്കു മുന്‍തൂക്കം നല്‍കിയത്.

Story first published: Thursday, August 8, 2019, 22:06 [IST]
Other articles published on Aug 8, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+