Word Cup 2027: രോഹിത് കളിക്കുമോ? ഇല്ലെങ്കില്‍ അത്രയും നല്ലത്!! ഇതാ കാരണം
ഇന്ത്യയുടെ മുന്‍ ക്യാപ്റ്റനും ഇതിഹാസ ഓപ്പണറുമായ രോഹിത് ശര്‍മ 2027ലെ ഐസിസി ഏകദിന ലോകകപ്പില്‍ കളിക്കുമോ? ആരാധകരുടെ മനസിലുയരുന്ന പ്രധാന ചോദ്യങ്ങളിലൊന്നാണിത്. 2023ല്‍ നാട്ടില്‍ നടന്ന അവസാന ഏകദിന ലോകകപ്പില്‍ രോഹിത്തിനു കീഴില്‍ റണ്ണറപ്പുകളായിരുന്നു ടീം ഇന്ത്യ. വരാനിരിക്കുന്ന അടുത്ത ലോകകപ്പിലും ടീമിനെ നയിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു ഹിറ്റ്മാന്‍.
അതിനിടെയാണ് ഏകദിന ക്യാപ്റ്റന്‍സിയില്‍ നിന്നും തികച്ചും അപ്രതീക്ഷിതമായി രോഹിത് ഒഴിവാക്കപ്പെട്ടത്. വരാനിരിക്കുന്ന ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ അദ്ദേഹത്തെ നായകസ്ഥാനത്തു നിന്നും നീക്കി പകരം ശുഭ്മന്‍ ഗില്ലിനു ക്യാപ്റ്റന്‍സി നല്‍കുകയായിരുന്നു. ഇതോട രോഹിത്തിന്റെ ഏകദിന ഭാവിയും അനിശ്ചിതത്വത്തിലായിരിക്കുകയാണ്.
നിലവില്‍ ഏകദിന ഫോര്‍മാറ്റില്‍ മാത്രമേ കളിക്കുന്നൂയെന്നതിനാല്‍ അടുത്ത ലോകകപ്പ് വരെ ഫോമും ഫിറ്റ്‌നസുമെല്ലാം നിലനിര്‍ത്തുക രോഹിത്തിന് ദുഷ്‌കരമായിരിക്കും. അതിനിടെ ഏകദിന ടീമിലേക്കു പരിഗണിക്കപ്പെടണമെങ്കില്‍ വിജയ് ഹസാരെ ട്രോഫിയില്‍ കളിക്കാന്‍ രോഹിത്തിനു സെലക്ഷന്‍ കമ്മിറ്റി ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ 2027ലെ ലോകകപ്പില്‍ അദ്ദേഹം കളിച്ചില്ലെങ്കില്‍ അതു തന്നെയായിരിക്കും നല്ലത്. ഇതിനു കാരണമറിയാം.

രോഹിത്തിന്റെ റെക്കോര്‍ഡ്
അടുത്ത ഐസിസി ഏകദിന ലോകകപ്പിന്റെ പ്രധാന വേദികളിലൊന്ന് സൗത്താഫ്രിക്കയാണ്. രോഹിത് ശര്‍മയെ സംബന്ധിച്ച് അദ്ദേഹത്തിനു വളരെ മോശം റെക്കോര്‍ഡാണ് ഇവിടെയുള്ളത്. ഇംഗ്ലണ്ട്, ന്യൂസിലാന്‍ഡ്, ഓസ്‌ട്രേലിയ എന്നീവിടങ്ങളിലെല്ലാം അദ്ദേഹം മിന്നിച്ചുണ്ടെങ്കിലും സൗത്താഫ്രിക്കയിലെ പേസും ബൗണ്‍സുമുള്ള വിക്കറ്റുകളില്‍ എല്ലായ്‌പ്പോഴും രോഹിത് പതറിയിട്ടുണ്ടെന്നു കണക്കുകള്‍ പറയുന്നു,
ടി20യിലൊഴികെ മറ്റു രണ്ടു ഫോര്‍മാറ്റുകളിലും അദ്ദേഹത്തിന്റെ ഇവിടുത്ത റെക്കോര്‍ഡ് ആശങ്കാജനകമാണ്. ഏകദിനത്തില്‍ 14 മല്‍സരങ്ങളാണ് രോഹിത് ഇവിടെ കളിച്ചത്. 19.69 എന്ന ദയനീയ ശരാശിയില്‍ നേടിയതാവട്ടെ വെറും 256 റണ്‍സ് മാത്രം. ഒരു സെഞ്ച്വറി മാറ്റി നിര്‍ത്തിയാല്‍ മറ്റൊന്നും തന്നെ അദ്ദേഹത്തിനു ഇവിടെ എടുത്തു കാണിക്കില്ല.
ടി20യില്‍ ഒമ്പതു മല്‍സരങ്ങളില്‍ നിന്നും 43.25 ശരാശരിയില്‍ രണ്ടു ഫിഫ്റ്റികളടക്കം 173 റണ്‍സ് രോഹിത് നേടി. പക്ഷെ ടെസ്റ്റിലേക്കു വന്നാല്‍ ഏകദിനത്തിലേതു പോലെ അദ്ദേഹത്തിനു ഇവിടെ മുട്ടിടിച്ചിട്ടുണ്ട്. ആറു ടെസ്റ്റുകളില്‍ നിന്നും 16.64 ശരാശരിയില്‍ സ്‌കോര്‍ ചെയ്തത് വെറും 183 റണ്‍സാണ്. ഒരു സെഞ്ച്വറിയോ, ഫിഫ്റ്റിയോ പോലും ഇവിടെ നേടാനും രോഹിത്തിനായിട്ടില്ല.
ഇത്രയും മോശം റെക്കോര്‍ഡുള്ളതിനാല്‍ തന്നെ അദ്ദേഹത്തെ 2027ലെ ഏകദിന ലോകകപ്പില്‍ ഉള്‍പ്പെടുത്തിയാല്‍ അതു ഗുണത്തേക്കാള്‍ ദോഷമായിരിക്കും ചെയ്യുക. യശസ്വി ജയ്‌സ്വാള്‍, അഭിഷേക് ശര്‍മ എന്നിവരെപ്പോലെ പ്രതിഭാശാലികളായ കളിക്കാര്‍ അവസരം കാത്ത് പുറത്തു നില്‍ക്കുകയാണ്. അതിനാല്‍ രോഹിത്തിനു പകരം ഇവരിലൊരാളെ കളിപ്പിക്കുന്നതായിരിക്കു നല്ലത്.

മറ്റു കാരണങ്ങള്‍
സൗത്താഫ്രിക്കയിലെ വളരെ മോശം റെക്കോര്‍ഡ് മാത്രമല്ല, 2027ലെ ലോകകപ്പില്‍ രോഹിത് ശര്‍മ ഇന്ത്യന്‍ ടീമില്‍ വേണ്ടെന്നു പറയാന്‍ വേറെയും ചില കാരണങ്ങള്‍ കൂടിയുണ്ട്. ഇതിലൊന്ന് ഫിറ്റ്‌നസാണ്. അദ്ദേഹത്തിനു ഇപ്പോള്‍ 38 വയസ്സായിക്കഴിഞ്ഞു. അടുത്ത ലോകകപ്പാവുമ്പോഴേക്കും പ്രായം 40 കടക്കും. ഒരു ക്രിക്കറ്ററെ സംബന്ധിച്ച് ഇതു വലിയ പ്രായം തന്നെയാണ്.
കാരണം പ്രായം കൂടുന്തോറും റിഫ്‌ളക്‌സുകളുടെ വേഗതയും കുറയും. ജൊഹാനസ്ബര്‍ഗ്, കേപ്ടൗണ്‍, ഡര്‍ബന്‍ എന്നിവിടങ്ങളിലെ പിച്ചുകളില്‍ കളിക്കാന്‍ വേറെ ലെവല്‍ മിടുക്കും ആവശ്യമാണ്. അതിനാല്‍ പ്രായം കൂടവെ ഇവിടുത്തെ പിച്ചുകളില്‍ രോഹിത്തിന് ബാറ്റിങ് ഏറെ ദുഷ്‌കരമായി മാറും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications