ഐസിസി ചാംപ്യന്‍സ് ട്രോഫി വിജയത്തോടെ ഏകദിന ഫോര്‍മാറ്റില്‍ അടുത്ത രണ്ടു വര്‍ഷത്തേക്കു ഇന്ത്യയുടെ ടൂര്‍ണമെന്റുകളെല്ലാം അവസാനിച്ചിരിക്കുകയാണ്. ഇനി ഈ വര്‍ഷം ഏഷ്യാ കപ്പാണ് ഇന്ത്യ കളിക്കാനിരിക്കുന്ന പ്രധാന ടൂര്‍ണമെന്റ്. അതിനു പിന്നാലെ അടുത്ത വര്‍ഷം ഐസിസി ടി29 ലോകകപ്പിലും ഇന്ത്യ മാറ്റുരയ്ക്കും. 2027ലെ ഏകദിന ലോകകപ്പാണ് ഇനി ഇന്ത്യയെ കാത്തിരിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഏകദിന ടൂര്‍ണമെന്റ്.
സൗത്താഫ്രിക്ക, സിംബാബ്‌വെ, നമീബിയ എമന്നീവിടങ്ങളിലായിട്ടാണ് ഈ ടൂര്‍ണമെന്റ് നടക്കാനിരിക്കുന്നത്. ഇത്തവണ ചാംപ്യന്‍സ് ട്രോഫിയില്‍ കപ്പുയര്‍ത്തി ചിലരെ 2027ലെ ലോകകപ്പില്‍ കണ്ടേക്കില്ല. ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ സാധ്യതാ ലൈനപ്പ് എങ്ങനെയാവുമെന്നു നമുക്കു നോക്കാം.

രോഹിത്തില്ല, കോലി കളിക്കും ?
നിലവിലെ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ അടുത്ത ലോകകപ്പില്‍ കളികാന്‍ സാധ്യത തീരെയില്ല. 37 കാരനായ ഹിറ്റ്മാന് അടുത്ത ടൂര്‍ണമെന്റാലുമ്പോഴേക്കും 39 വയസ്സാവും. ഫിഫ്റ്റനസില്ലായ്മ ഇപ്പോള്‍ തന്നെ അദ്ദേഹത്തിനു വലിയ തിരിച്ചടിയാണ്. അമിതവണ്ണം കാകണം ഫീല്‍ഡില്‍ രോഹിത് പലപ്പോഴും ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ട്.
എന്നാല്‍ മറ്റൊരു ഇതിഹാസ ബാറ്ററും വെറ്ററനുമായ വിരാട് കോലി അടുത്ത ലോകകപ്പ് കൂടി കളിച്ചാവും വിരമിച്ചേക്കുക. പ്രായം അപ്പോള്‍ 38ലെത്തുമെങ്കിലും ഫിറ്റ്‌നസിനെക്കുറിച്ച് അദ്ദേഹത്തിനു ആശങ്കകളില്ല. ഏതൊരു യുവതാരത്തെയും വെല്ലുന്ന ഫിറ്റ്‌നസ് മികവാണ് ഇപ്പോഴും കോലിക്കുള്ളത്.
രോഹിത്തിന്റെ അഭാവത്തില്‍ യുവതാരങ്ങളായ ശുഭ്മന്‍ ഗില്ലും യശസ്വി ജയ്‌സ്വാളും ചേര്‍ന്നായിിക്കും ടീമിനായി ഓപ്പണ്‍ ചെയ്യുക. നിലവില്‍ ഏകദിന ടീമിന്റെ വൈസ് ക്യാപ്റ്റനാണ് ഗില്ലെങ്കിലും അടുത്ത ലോകകപ്പില്‍ അദ്ദേഹം തന്നെ നയിക്കുമെന്നു യാതൊരു ഉറപ്പില്ല. പകരം ഐപില്‍ ട്രോഫിയുള്‍പ്പെടെ നേടി ക്യാപ്റ്റണ്‍സി മികവ് തെളിയിച്ചു കഴിഞ്ഞ ശ്രേയസ് അയ്യര്‍ക്കാവും നായകനായി നറുക്കുവീണേക്കുക. ഏകദിനത്തില്‍ നാലാം നമ്പറില്‍ ടീമിനു മാറ്റി നിര്‍ത്താന്‍ സാധിക്കാത്ത താരമായി അദ്ദേഹം മാറിയിരിക്കുകയാണ്.
മധ്യനിര, ബൗളിങ്
2027ലെ ഏകദിന ലോകകപ്പില്‍ ഇന്ത്യയുടെ മധ്യനിരയുലേക്കു വന്നാല്‍ അവിടെ കാര്യമായ സര്‍പ്രൈസുകളുണ്ടാവാന്‍ സാധ്യതയില്ല. അസാധാരണമായി ഒന്നുംസംഭവിച്ചില്ലെങ്കില്‍ ഇടംകൈയന്‍ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേലായിരിക്കും ടീനിലുണ്ടാവുക.

വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്കു കെഎല്‍ രാഹുലും സഞ്ജു സാംസണും തമ്മിലായിരിക്കും പ്രധാന പോരാട്ടം. ഫോമൗട്ടാവുകയോ, പരിക്കേല്‍ക്കാതിരിക്കുയോ ചെയ്താല്‍ രാഹുല്‍ തന്നെയായിരിക്കും ഫസ്റ്റ് ചോയ്സ്. റിഷഭ് പന്തിന് ഇനി ഏകദിനത്തില്‍ വലിയ ഭാവിയുണ്ടാവാന്‍ സാധ്യതയില്ല. ടെസ്റ്റില്‍ മാത്രമായിരിക്കും അദ്ദേഹത്തിനു ഇനി ഇടമുണ്ടായേക്കുക.
രാഹുലിനു ശേഷം ആറ്, ഏഴ് സ്ഥാനങ്ങളില്‍ സീം ബൗളിങ് ഓള്‍റൗണ്ടര്‍മാരായ ഹാര്‍ദിക് പാണ്ഡ്യയും നിതീഷ് കുമാര്‍ റെഡ്ഡിയുമാവും കളിച്ചേക്കുക ബാറ്റിങിലും ബൗളിങിലും തിളങ്ങാന്‍ ശേഷിയുള്ളവരാണ് ഇരുവരും. എട്ടാമനായി സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദറായിരിക്കും കളിച്ചേക്കുക. സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയാവും ഒമ്പതാമായി ടീമിലുണ്ടാവുക. ജസ്പ്രീത് ബുംറയും അര്‍ഷ്ദീപ് സിങുമായിരിക്കും ടീമിലെ പ്ധാന ഫാസ്റ്റ് ബൗളര്‍മാര്‍
2027ലേ ലോകകപ്പിനുള്ള സാധ്യതാ ടീം
ശുഭ്മന്‍ ഗില്‍, യശസ്വി ജയ്‌സ്വാള്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), അക്ഷര്‍ പട്ടേല്‍, കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ട്യ, നിതീഷ് റെഡ്ഡി, വാഷിഭ്ടണ്‍ സുന്ദര്‍, വരുണ്‍ ചക്രവര്‍ത്തി, ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിങ്.
പകരക്കാര്‍- ഹര്‍ഷിത് റാണ, സഞ്ജു സാംസണ്‍, പ്രസിദ്ധ് കൃഷ്ണ, കുല്‍ദീപ് യാദവ്്.