For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

2018ലെ ഇന്ത്യയുടെ 5 മികച്ച ബാറ്റിങ് പ്രകടനങ്ങള്‍; കോലി മുതല്‍ അമ്പാട്ടി റാഡിയു വരെ

കോലി മുതല്‍ അമ്പാട്ടി റാഡിയു വരെ | OneIndia Malayalam

ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റിനെ സംബന്ധിച്ചിടത്തോളം ഒട്ടേറെ നേട്ടങ്ങളുണ്ടാക്കിയ വര്‍ഷമാണ് കടന്നുപോകുന്നത്. സൗത്ത് ആഫ്രിക്കയിലെ ഏകദിന പരമ്പര വിജയവും, ഏഷ്യ കപ്പിലെ ചാമ്പ്യന്‍ പട്ടവുമെല്ലാം ഇന്ത്യയിലെത്തിയത് 2018ലാണ്. ഏകദിന ക്രിക്കറ്റില്‍ ഇന്ത്യ ലോകത്തെ ഒന്നാംകിടക്കാരാണെന്ന് ഉറപ്പിക്കാന്‍ കളിക്കാരുടെ പോരാട്ടവീര്യം കാരണമായി.
പെര്‍ത്തില്‍ ജഡേജയെ കളിപ്പിക്കാത്തതിന് കാരണമുണ്ട്; വെളിപ്പെടുത്തലുമായി രവി ശാസ്ത്രി
വിരാട് കോലിയുടെ അതിമനോഹരമായ പല ഇന്നിങ്‌സുകള്‍ക്കും ഈ വര്‍ഷം സാക്ഷിയായിട്ടുണ്ട്. കോലിക്കൊപ്പം ഒറ്റക്കെട്ടായി ഇറങ്ങുന്ന ഇന്ത്യന്‍ ടീം വമ്പന്‍ ജയങ്ങളാണ് നേടിയെടുത്തത്. നാട്ടില്‍ നടന്ന എല്ലാ പരമ്പരകളിലും ഇന്ത്യ വെന്നിക്കൊടി പാറിച്ചു. ലോകത്തെ ഒന്നാം നമ്പര്‍ ടെസ്റ്റ് ടീം ഇപ്പോള്‍ ഓസ്‌ട്രേലിയയില്‍ പര്യടനം നടത്തവെ ഈ വര്‍ഷം ഏകദിന മത്സരങ്ങളില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച അഞ്ച് ഇന്നിങ്‌സുകള്‍ ഏതൊക്കെയെന്നറിയാം.

വിരാട് കോലി

വിരാട് കോലി

ദര്‍ബന്‍ ഏകദിനത്തിലെ കോലിയുടെ ഇന്നിങ്‌സ് തന്നെയാണ് ഒന്നാം സ്ഥാനത്ത്. ഫാഫ് ഡു പ്ലസിസിന്റെ സെഞ്ച്വറി മികവില്‍ 269 എന്ന മികച്ച സ്‌കോര്‍ സൗത്ത് ആഫ്രിക്ക പടുത്തുയര്‍ത്തിയിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ വിരാട് കോലിയുടെ 112 റണ്‍സിന്റെ അകമ്പടിയോടെ ജയം കൈപ്പിടിയിലൊതുക്കി. 5.3 ഓവര്‍ കളി ബാക്കിനില്‍ക്കെയായിരുന്നു ഇന്ത്യ വിജയം കണ്ടെത്തിയത്.

വിരാട് കോലിയുടെ മറ്റൊരു ഇന്നിങ്‌സ്

വിരാട് കോലിയുടെ മറ്റൊരു ഇന്നിങ്‌സ്

ഇന്ത്യന്‍ ക്യാപ്റ്റന്റെ മറ്റൊരു ഇന്നിങ്‌സും വേറിട്ടുനില്‍ക്കുന്നു. കേപ്ടൗണ്‍ ഏകദിനത്തിലായിരുന്നു കോലിയുടെ കരിയറിലെ മികച്ച ഇന്നിങ്‌സുകളിലൊന്ന് പിറന്നത്. രോഹിത് ശര്‍മ നേരത്തെ പുറത്തായ മത്സരത്തില്‍ 160 റണ്‍സോടെ കോലി മുന്നില്‍നിന്നും നയിച്ചപ്പോള്‍ 303 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ ദക്ഷിണാഫ്രിക്കയ്ക്ക് നല്‍കി. മത്സരത്തില്‍ 124 റണ്‍സാണ് ഇന്ത്യ ജയിച്ചത്.

രോഹിത് ശര്‍മ

രോഹിത് ശര്‍മ

നോട്ടിങ്ഹാമില്‍ ഇംഗ്ലണ്ടിനെതിരായ ഏകദിന മത്സരത്തിലായിരുന്നു രോഹിത്തിന്റെ ശ്രദ്ധേയമായ ബാറ്റിങ് പ്രകടനം. 114 പന്തില്‍ 137 റണ്‍സടിച്ച രോഹിത് ഇംഗ്ലണ്ടിന്റെ 269 റണ്‍സെന്ന വിജയലക്ഷ്യം അനായാസം മറികടക്കാന്‍ ഇന്ത്യയെ സഹായിച്ചു. ആദ്യ വിക്കറ്റില്‍ 23 പന്തില്‍ 40 റണ്‍സടിച്ച ധവാനൊപ്പം 59 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയശേഷമായിരുന്നു രോഹിത് കളം നിറഞ്ഞത്.

ശിഖര്‍ ധവാന്‍

ശിഖര്‍ ധവാന്‍

ഓപ്പണ്‍ ശിഖര്‍ ധവാന്റെ പേരിലാണ് ഇന്ത്യയുടെ മറ്റൊരു ഇന്നിങ്‌സ്. ദുബായില്‍ നടന്ന ഏഷ്യാ കപ്പിലെ നിര്‍ണായക മത്സരത്തില്‍ പാക്കിസ്ഥാനെ തോല്‍പ്പിക്കാന്‍ ധവാന്റെ സെഞ്ച്വറി ഇന്ത്യയ്ക്ക് കരുത്തായി. 237 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യയ്ക്കായി ധവാന്‍ 114 റണ്‍സെടുത്തു. മത്സരത്തില്‍ 111 റണ്‍സെടുത്ത രോഹിത് ശര്‍മയ്‌ക്കൊപ്പം 210 റണ്‍സിന്റെ ഓപ്പണിങ് കൂട്ടുകെട്ടാണ് ഇന്ത്യ ഉയര്‍ത്തിയത്.

അമ്പാട്ടി റായിഡു

അമ്പാട്ടി റായിഡു

ഇന്ത്യയുടെ മധ്യനിരയില്‍ ആരെന്ന ചോദ്യത്തിന് അമ്പാട്ടി റായിഡു നല്‍കിയ ഉത്തരമായിരുന്നു വെസ്റ്റിന്‍ഡീസിനെതിരായ ഇന്നിങ്‌സ്. 162 റണ്‍സെടുത്ത രോഹിത് ശര്‍മയ്‌ക്കൊപ്പം 100 റണ്‍സെത്ത അമ്പാട്ടി റായിഡു ഇന്ത്യയ്ക്ക് സമ്മാനിച്ചത് 377 എന്ന കൂറ്റന്‍ സ്‌കോര്‍ ആയിരുന്നു. മത്സരത്തില്‍ വിന്‍ഡീസ് 224 റണ്‍സിന് പരാജയപ്പെടുകയും ചെയ്തു.

Story first published: Sunday, December 23, 2018, 12:41 [IST]
Other articles published on Dec 23, 2018
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+