Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ചരിത്രത്തിലെ ഏറ്റവും മോശം റിവ്യു, അത് ഇതു തന്നെ!- ബംഗ്ലാദേശിനു നാണക്കേട്

1

മൗണ്ട് മൗഗനുയ്: ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മോശം റിവ്യു (ഡിആര്‍എസ്) എന്ന നാണക്കേട് ബംഗ്ലാദേശിന്റെ പേരിലായേക്കും. അംപയറുടെ തീരുമാനം പുനപ്പരിശോധിക്കുന്ന ഡിസിഷന്‍ റിവ്യു സിസ്റ്റത്തെപ്പോലും കളിയാക്കുന്ന തരത്തിലുള്ള കോളാണ് ബംഗ്ലാദേശിന്റെ ഭാഗത്തു നിന്നുണ്ടായത്. ന്യൂസിലാന്‍ഡിനെതിരേ നടക്കുന്ന ഒന്നാം ക്രിക്കറ്റ്് ടെസ്റ്റിന്റെ നാലാംദിനമായിരുന്നു നാടകീയ രംഗങ്ങള്‍.

ബംഗ്ലാദേശ് ഫാസ്റ്റ് ബൗളര്‍ ടസ്‌കിന്‍ അഹമ്മദിന്റെ ഓവറിലായിരുന്നു ഇത്. ക്രീസിലുണ്ടായിരുന്നത് പരിചയസമ്പന്നനായ റോസ് ടെയ്‌ലറായിരുന്നു. ഫുള്ളര്‍ ഡെലിവെറായിരുന്നു ടസ്‌കിന്റേത്. അതു ടെയ്‌ലറുടെ ബാറ്റിന്റെ മധ്യത്തിലായിരുന്നു പതിച്ചത്. എന്നാല്‍ എല്ലാവരെയും ആശ്ചര്യപ്പെടുത്തിക്കൊണ്ട് ബംഗ്ലാദേശ് നായകന്‍ മൊമിനുല്‍ ഹഖ് എല്‍ബിഡബ്ല്യുവിനായി ഡിആര്‍എസ് വിളിക്കുകയായിരുന്നു. അതു നോട്ടൗട്ടെന്നു വിധിക്കാന്‍ തേര്‍ഡ് അംപയര്‍ക്കു അധികസമയൊന്നും വേണ്ടി വന്നില്ല. കാരണം അത്രയും അനായാസമായിരുന്നു തീരുമാനം.

2

ഗ്രൗണ്ടിലെ വലിയ സ്‌ക്രീനില്‍ ഇതിന്റെ റീപ്ലേ കണ്ടതോടെ ബംഗ്ലാദേശ് താരങ്ങളാകെ അമ്പരന്നു നില്‍ക്കുന്നത് കാണാമായിരുന്നു. പാഡിന്റെയോ, കാലിന്റെയോ അടുത്തേക്കു പോലും ബോള്‍ വന്നില്ല. ബാറ്റിന്റെ അടിഭാഗത്തായി ബോള്‍ പതിക്കുന്നത് റീപ്ലേയില്‍ വ്യക്തമായി കാണാനും സാധിക്കുമായിരുന്നു. മല്‍സരത്തില്‍ ബംഗ്ലാദേശിന്റെ അവസാനത്തെ റിവ്യു കൂടിയായിരുന്നു ഇത്. അത് ഇങ്ങനെയൊരു ദയനീയ തീരുമാനത്തിലൂടെ ബംഗ്ലാദേശ് പാഴാക്കുകയും ചെയ്യുകയായിരുന്നു. ബംഗ്ലാ ടീമിന്റെ ഈ റിവ്യു ദുരന്തത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയകളിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

ബംഗ്ലാദേശ് ചരിത്രവിജയത്തിലേക്ക്

ന്യൂസിലാന്‍ഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ചരിത്രവിജയത്തിലേക്കു നീങ്ങുകയാണ് ബംഗ്ലാദേശ്. ആദ്യമായി ന്യൂസിലാന്‍ഡില്‍ ടെസ്റ്റ് വിജയമെന്ന റെക്കോര്‍ഡിന് അരികിലാണ് ബംഗ്ലാ കടുവകള്‍. 130 റണ്‍സിന്റെ ഒന്നാമിന്നിങ്‌സ് ലീഡ് വഴങ്ങിയ ശേഷം വീണ്ടും ബാറ്റിങാരംഭിച്ച ടെസ്റ്റിലെ നിലവിലെ ലോക ചാംപ്യന്‍മാര്‍ കൂടിയായ കീവീസ് നാലാം ദിനം കളി നിര്‍ത്തുമ്പോള്‍ രണ്ടാമിന്നിങ്‌സില്‍ അഞ്ചു വിക്കറ്റിന് 147 റണ്‍സെന്ന നിലയിലാണ്. അഞ്ചു വിക്കറ്റുകള്‍ മാത്രം ബാക്കിനില്‍ക്കെ 17 റണ്‍സിന്റെ നേരിയ ലീഡ് മാത്രമേ ഇപ്പോള്‍ അവര്‍ക്കുള്ളൂ.

അഞ്ചാമത്തെയും അവസാനത്തെയും ദിനം പരമാവധി വേഗത്തില്‍ ആതിഥേയരെ ഓള്‍റൗട്ടാക്കിയ ശേഷം റണ്‍ചേസ് നടത്തി ചരിത്രം കുറിക്കുകയാവും ബംഗ്ലാദേശിന്റെ ലക്ഷ്യം. നായകന്‍ ടോം ലാതം (14), വില്‍ യങ് (69), ഡെവന്‍ കോണ്‍വേ (13), ഹെന്റി നിക്കോള്‍സ് (0), ടോം ബ്ലെന്‍ഡല്‍ (0) എന്നിവരുടെ വിക്കറ്റുകളാണ് ന്യൂസിലാന്‍ഡിനു നഷ്ടമായിരിക്കുന്നത്. പരിചയസമ്പന്നനായ റോസ് ടെയ്‌ലര്‍ക്കൊപ്പം (37*) രചിന്‍ രവീന്ദ്രയാണ് (6*) ക്രീസില്‍. നാലു വിക്കറ്റുകള്‍ പിഴുത എബാദത്ത് ഹുസൈനാണ് ന്യൂസിലാന്‍ഡിനെ സമ്മര്‍ദ്ദത്തിലാക്കിയത്. ടസ്‌കിന്‍ അഹമ്മദിനു ഒരു വിക്കറ്റും ലഭിച്ചു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് അയക്കപ്പെട്ട ന്യൂസിലാന്‍ഡ് ആദ്യ ഇന്നിങ്‌സില്‍ 328 റണ്‍സിനു പുറത്താവുകയായിരുന്നു. ഡെവന്‍ കോണ്‍വേയുടെ (122) സെഞ്ച്വറിയും ഹെന്റി നിക്കോള്‍സ് (75), വില്‍ യങ് (52) എന്നിവരുടെ ഫിഫ്റ്റികളുമാണ് ആതിഥേയരുടെ ഇന്നിങ്‌സിനു കരുത്തേകിയത്. ഐസിസിയുടെ ടി20 ലോകകപ്പിനിട കൈയ്‌ക്കേറ്റ പരിക്ക് കാരണം വിശ്രമത്തിലായിരുന്ന കോണ്‍വേ ഈ ടെസ്റ്റിലൂടെ സെഞ്ച്വറിയുമായി ക്രിക്കറ്റിലേക്കു തകര്‍പ്പന്‍ തിരിച്ചുവരവ് നടത്തുകയായിരുന്നു. 227 ബോളുകളില്‍ നിന്നും 16 ബൗണ്ടറികളും ഒരു സിക്‌സറുമുള്‍പ്പെട്ടതായിരുന്നു കോണ്‍വേയുടെ ഇന്നിങ്‌സ്. നിക്കോള്‍സ് 127 ബോളില്‍ 12 ബൗണ്ടറികളടക്കമാണ് 75 റണ്‍സെടുത്തത്. യങ് 135 ബോളില്‍ ആറു ബൗണ്ടറികളും നേടി. ബംഗ്ലാദേശിനു വേണ്ടി ശൊരിഫുല്‍ ഇസ്ലാമും മെഹ്ദി ഹസനും മൂന്നു വിക്കറ്റുകള്‍ വീതം വീഴ്ത്തി. നായകന്‍ മൊമിനുല്‍ ഹഖിന് രണ്ടു വിക്കറ്റും ലഭിച്ചു.

മറുപടിയില്‍ ബംഗ്ലാദേശ് ആദ്യ ഇന്നിങ്‌സില്‍ 458 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തി. നായകന്റെ ഇന്നിങ്‌സ് കളിച്ച മൊമിനുല്‍ ഹഖാണ് (88) ടോപ്‌സ്‌കോററായത്. വിക്കറ്റ് കീപ്പര്‍ ലിറ്റണ്‍ ദാസ് (86), മഹമ്മുദുല്‍ ഹസന്‍ ജോയ് (78), ഷാന്റോ (64) എന്നിവരും ബംഗ്ലാദേശ് നിരയില്‍ തിളങ്ങി. ന്യൂസിലാന്‍ഡിനു വേണ്ടി ട്രെന്റ് ബോള്‍ട്ട് നാലും നീല്‍ വാഗ്നര്‍ മൂന്നും വിക്കറ്റുകള്‍ വീഴ്ത്തി.

Story first published: Tuesday, January 4, 2022, 20:12 [IST]
Other articles published on Jan 4, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+