IND vs ENG: ഇന്ത്യയെ കാത്ത് ഏകദിനത്തിലെ ഒന്നാം റാങ്ക്! ചെയ്യേണ്ടത് എന്തെന്നറിയാം
ടി20 പരമ്പരയില്‍ ഇംഗ്ലണ്ടില്‍ നിന്നും ഒന്നാം റാങ്ക് തട്ടിയെടുക്കാനായില്ലെങ്കിലും ഏകദിനത്തില്‍ ഇതിനുള്ള അവസരമാണണ് ടീം ഇന്ത്യക്കു ലഭിച്ചിരിക്കുന്നത്. ടി20ക്കു സമാനമായി നിലവില്‍ ഐസിസി റാങ്കിങില്‍ ഇംഗ്ലണ്ട് തന്നെയാണ് ഏകദിനത്തിലെയും നമ്പര്‍ വണ്‍ ടീം. ഇന്ത്യ രണ്ടാംസ്ഥാനത്തു നില്‍ക്കുകയാണ്.
ടെസ്റ്റ്, ടി20 എന്നിവയില്‍ ഇംഗ്ലണ്ടിനെ വീഴ്ത്തി പരമ്പര സ്വന്തമാക്കിയ ഇന്ത്യ ഏകദിനത്തിലും കിരീടം നേടി എതിരാളികള്‍ക്കുമേല്‍ സമ്പൂര്‍ണ ആധിപത്യമാണ് ലക്ഷ്യമിടുന്നത്. എന്നാല്‍ നിലവിലെ ലോക ചാംപ്യന്മാര്‍ കൂടിയായ ഇംഗ്ലണ്ടിനെതിരേ ഏറ്റവും മികച്ച പ്രകടനം തന്നെ ഇന്ത്യക്കു പുറത്തെടുക്കേണ്ടി വരും. മൂന്നു മല്‍സരങ്ങളുള്‍പ്പെട്ടതാണ് പരമ്പര.

നിലവിലെ റാങ്കിങ്
ഏകദിനത്തിലെ നിലവിലെ റാങ്കിങ് പ്രകാരം 123 റേറ്റിങ് പോയിന്റുമായാണ് ഇംഗ്ലണ്ട് തലപ്പത്ത് നില്‍ക്കുന്നത്. 117 വീതം റേറ്റിങ് പോയിന്റോടെ ഇന്ത്യയും ന്യൂസിലാന്‍ഡും രണ്ടും മൂന്നും സ്ഥാനങ്ങളില്‍ നില്‍ക്കുകയാണ്. എന്നാല്‍ 6102 പോയിന്റുള്ളതിനാലാണ് ഇന്ത്യ രണ്ടാമതെത്തിയത്. ന്യൂസിലാന്‍ഡിന് 3857 പോയിന്റ് മാത്രമേയുള്ളൂ.
111 റേറ്റിങ് പോയിന്റോടെ ഓസ്‌ട്രേലിയയാണ് നാലാംസ്ഥാനത്ത്. ദക്ഷിണാഫ്രിക്ക (108), പാകിസ്താന്‍ (100) എന്നിവര്‍ തുടര്‍ന്നുള്ള സ്ഥാനങ്ങളിലുണ്ട്.

ഇന്ത്യക്കു എങ്ങനെ നമ്പര്‍ വണ്ണാവാം?
ഏകദിന പരമ്പരയില്‍ ഒന്നാം റാങ്ക് ഇംഗ്ലണ്ടില്‍ നിന്നും തട്ടിയെടുക്കുകയെന്നത് ഇന്ത്യയെ സംബന്ധിച്ച് എളുപ്പമുള്ള കാര്യമല്ല. ഇംഗ്ലണ്ടിനെതിരേ സമ്പൂര്‍ണ ആധിപത്യം സ്ഥാപിച്ചാല്‍ മാത്രമേ വിരാട് കോലിക്കും സംഘത്തിനും അതിനു കഴിയുകയുള്ളൂ. മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പര തൂത്തുവാരിയാല്‍ മാത്രമേ ഇന്ത്യക്കു നമ്പര്‍ വണ്ണാവാന്‍ സാധിക്കൂ.
ആദ്യ മല്‍സരം ജയിച്ചാല്‍ ഇന്ത്യക്കു ഒരു റേറ്റിങ് പോയിന്റ് ലഭിക്കും. മറുഭാഗത്ത് ഇംഗ്ലണ്ടിന് ഒരു പോയിന്റ് നഷ്ടമാവുകയും ചെയ്യും. രണ്ടാം ഏകദിനം ജയിക്കാനായാല്‍ ഇന്ത്യ ഇംഗ്ലണ്ടുമായുള്ള അകലം ഒരു പോയിന്റാക്കി കുറയ്ക്കും. അവസാന കളിയും ജയിച്ച് പരമ്പര തൂത്തുവാരിയാല്‍ ഇന്ത്യ നമ്പര്‍വണ്ണാവും. ഇംഗ്ലണ്ടിനുമേല്‍ ഒരു പോയിന്റിന്റെ ലീഡാണ് ഇന്ത്യക്കുണ്ടാവുക. പരമ്പര തൂത്തുവാരിയാല്‍ ഇന്ത്യക്കു 120ഉം ഇംഗ്ലണ്ടിനു 119ഉം പോയിന്റുണ്ടാവും.

ഇന്ത്യക്കു ബാറ്റിങ്
ഏകദിന പരമ്പരയിലെ ആദ്യ മല്‍സരത്തില്‍ ഇംഗ്ലണ്ടിനെതിരേ ഇന്ത്യക്കാണ് ആദ്യം ബാറ്റിങ്. ടോസിനു ശേഷം ഇംഗ്ലണ്ട് നായകന്‍ ഇയോന്‍ മോര്‍ഗന്‍ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. രണ്ടു താരങ്ങള്‍ ഈ മല്‍സരത്തിലൂടെ ഇന്ത്യക്കു വേണ്ടി അരങ്ങേറി. ഓള്‍റൗണ്ടര്‍ ക്രുനാല്‍ പാണ്ഡ്യ, പേസര്‍ പ്രസിദ്ധ് കൃഷ്ണ എന്നിവരാണ് കന്നി മല്‍സരം കളിച്ചത്. പരിക്കു കാരണം പരമ്പര നഷ്ടമായ രവീന്ദ്ര ജഡേജയ്ക്കു പകരമാണ് ക്രുനാലിന് ഏകദിനത്തില്‍ നറുക്കുവീണത്. എന്നാല്‍ ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനു വേണ്ടി നടത്തിയ മികച്ച പ്രകടനങ്ങളാണ് പ്രസിദ്ധിന് ദേശീയ ടീമില്‍ ഇടം നേടിക്കൊടുത്തത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications