ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമില്‍ ഉമ്രാന്‍ വേണ്ട!, കാരണം വ്യക്തമാക്കി രവി ശാസ്ത്രി

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണിന് ശേഷം ഏറ്റവും കൂടുതല്‍ ശ്രദ്ധ പിടിച്ചുപറ്റിയ താരങ്ങളിലൊരാള്‍ ഉമ്രാന്‍ മാലിക്കാണ്. തുടര്‍ച്ചയായി 150 പ്ലസ് വേഗത്തില്‍ എറിയാനുള്ള കഴിവാണ് ഉമ്രാനെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തനാക്കുന്നത്. നെറ്റ് ബൗളറായി വന്ന് ഇപ്പോള്‍ വേഗം കൊണ്ട് ഞെട്ടിക്കുന്ന താരത്തെ ഇന്ത്യ ദക്ഷിണാഫ്രിക്കന്‍ പരമ്പരയിലേക്ക് പരിഗണിച്ചെങ്കിലും ആദ്യ മത്സരത്തില്‍ പ്ലേയിങ് 11ല്‍ അവസരം നല്‍കിയില്ല.
നെറ്റ് പരിശീലനത്തിനിടെ 167 വേഗം കുറിച്ച് ഞെട്ടിച്ച ഉമ്രാന് ഇന്ത്യ പരമ്പരയില്‍ അരങ്ങേറാനുള്ള അവസരം നല്‍കുമോയെന്ന് കാത്തിരുന്ന് കാണാം. ടി20 ലോകകപ്പില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് താരമായിരുന്ന ഉമ്രാന്‍ 14 മത്സരത്തില്‍ നിന്ന് 22 വിക്കറ്റാണ് നേടിയത്. ഒക്ടോബറില്‍ ഓസ്‌ട്രേലിയയില്‍ ടി20 ലോകകപ്പ് നടക്കാന്‍ പോവുകയാണ്. ഓസ്‌ട്രേലിയയിലെ വേഗ പിച്ചില്‍ ഉമ്രാനെപ്പോലെയുള്ള അതിവേഗ പേസര്‍മാര്‍ക്ക് തിളങ്ങാന്‍ സാധിക്കുകയും ചെയ്യും.

ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമില്‍ ഉമ്രാനും വേണമെന്ന് പല പ്രമുഖരും ഇതിനോടകം നിര്‍ദേശിച്ചിട്ടുണ്ട്. എന്നാല്‍ മുന്‍ ഇന്ത്യന്‍ താരവും ഇന്ത്യയുടെ പരിശീലകനുമായിരുന്ന രവി ശാസ്്ത്രി നേരത്തെ തിരിച്ചാണ് അഭിപ്രായപ്പെട്ടിരിക്കുന്നത്. യുവതാരമായ ഉമ്രാന്‍ മാലിക് ഇനിയും വളരാനുണ്ടെന്നും ടി20 ലോകകപ്പ് ടീമിലേക്ക് തിടുക്കപ്പെട്ട് പരിഗണിക്കേണ്ടെന്നുമാണ് ശാസ്ത്രി അഭിപ്രായപ്പെട്ടത്.
'ടി20 ലോകകപ്പില്‍ ഉമ്രാന്‍ വേണ്ട. ഇതുവരെ അവന്‍ അരങ്ങേറിയിട്ടില്ല. അവനെ വളര്‍ത്തുകയാണ് വേണ്ടത്. നിങ്ങളുടെ ടീമിനൊപ്പം അവനെ കൂട്ടുകയും ആവിശ്യമെന്നാല്‍ 50 ഓവര്‍ ക്രിക്കറ്റില്‍ അവസരം നല്‍കുകയും ചെയ്യാന്‍. ചിലപ്പോഴത് ടെസ്റ്റിലുമാവും. ചുവന്ന ബോള്‍ ടീമിനൊപ്പം അവനെ വളരാന്‍ അനുവദിച്ച ശേഷം എങ്ങനെയുണ്ടെന്ന് വിലയിരുത്താം'-ക്രിക് ഇന്‍ഫോയില്‍ സംസാരിക്കവെ ശാസ്ത്രി പറഞ്ഞു.

അതിവേഗ പേസറാണെങ്കിലും റണ്‍സ് വിട്ടുകൊടുക്കുന്നതില്‍ നിയന്ത്രണമില്ല. അതിവേഗ പന്തുകളായതിനാല്‍ നല്ല ടൈമിങ് ഉള്ള ബാറ്റ്‌സ്മാന് കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാവും. ഓസ്‌ട്രേലിയയിലെ പിച്ച് പേസിനെയും ബൗണ്‍സിനെയും പിന്തുണക്കുമെങ്കിലും അനുഭവസമ്പത്ത് വളരെ പ്രധാനപ്പെട്ടതാണ്. ഇതുവരെ ഒരു ടി20 പോലും ഇന്ത്യക്കായി കളിക്കാത്ത ഉമ്രാനെ ലോകകപ്പ് ടീമില്‍ പരിഗണിച്ചാല്‍ അത് ടീമിന് തന്നെ തിരിച്ചടിയാവാനാണ് സാധ്യത.

മുന്‍ ഇന്ത്യന്‍ നായകന്‍ കപില്‍ ദേവും സമാന അഭിപ്രായം തന്നെ പങ്കുവെച്ചു. അതിവേഗത്തില്‍ പന്തെറിഞ്ഞിട്ട് കാര്യമില്ലെന്നും 9ന് മുകളിലാണ് ഇക്കോണമിയെങ്കിലും പിന്നെ എന്ത് കാര്യമെന്നുമാണ് കപില്‍ ചോദിക്കുന്നത്. അനാവശ്യമായി താരങ്ങള്‍ക്കെ പ്രശംസിച്ച ശേഷം ഒരു വര്‍ഷം കഴിഞ്ഞ് വിമര്‍ശിക്കാന്‍ തുടങ്ങുന്നതില്‍ കാര്യമില്ലെന്നാണ് കപില്‍ പറഞ്ഞത്. എന്തായാലും മികച്ച പരിശീലനം ലഭിച്ചാല്‍ ഇന്ത്യക്ക് മുതല്‍ക്കൂട്ടായി മാറാന്‍ കെല്‍പ്പുള്ള താരമാണ് കപില്‍ ദേവ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications