ഇന്ത്യക്കെതിരേ, അതും ഇന്ത്യയില്‍... മിഷന്‍ ഇംപോസിബിള്‍!! സമ്മതിച്ച് ഓസീസ് സെന്‍സേഷന്‍
മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിലെ പുതിയ ബാറ്റിങ് സെന്‍സേഷനായി മാറിയ താരമാണ് മാര്‍നസ് ലബ്യുഷെയ്ന്‍. ഓസീസ് ടീമിലെ മിസ്റ്റര്‍ കണ്‍സിസ്റ്റന്റെന്നറിയപ്പെടുന്ന മുന്‍ നായകന്‍ സ്റ്റീവ് സ്മിത്തില്‍ നിന്നും ഈ പദവി അടുത്തിടെ തട്ടിയെടുത്ത താരം കൂടിയാണ് അദ്ദേഹം. ടെസ്റ്റ് ക്രിക്കറ്റില്‍ ഓസീസിനു വേണ്ടി അവിശ്വസനീയ പ്രകടനമാണ് ലബ്യുഷെയ്ന്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ന്യൂസിലാന്‍ഡിനെതിരേ നടന്ന അവസാന ടെസ്റ്റില്‍ അദ്ദേഹം കരിയറിലെ കന്നി ഡബിള്‍ സെഞ്ച്വറി കണ്ടെത്തിയിരുന്നു.
ഈ മാസം ഇന്ത്യയില്‍ പര്യടനം നടത്തുന്ന ഓസീസ് ഏകദിന ടീമിന്റെ ഭാഗമാണ് ലബ്യുഷെയ്ന്‍. ഇതാദ്യമായാണ് താരം ഏകദിന ടീമിലേക്കു തിരഞ്ഞെടുക്കപ്പെട്ടത്. ടെസ്റ്റിലെ മിന്നും പ്രകടനം അദ്ദേഹത്തിന് ഏകദിനത്തിലേക്കും വഴി തുറക്കുകയായിരുന്നു. ഇന്ത്യന്‍ പര്യടനം വളരെ കടുപ്പമായിരിക്കുമെന്ന് ലബ്യുഷെയ്ന്‍ അഭിപ്രായപ്പെട്ടു.

ഇതുപോലെ കടുപ്പം മറ്റൊന്നില്ല
ഇന്ത്യക്കെതിരേ ഇന്ത്യയില്‍ കളിക്കുന്നതു പോലെ കടുപ്പമുള്ള മറ്റൊന്ന് ഇല്ലെന്നു ലബ്യുഷെയ്ന്‍ പറയുന്നു. ഇന്ത്യയില്‍ പര്യടനം നടത്തുകയെന്നതാണ് ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യ കരുത്തരായ എതിരാളികളാണ്. മികച്ച ബാറ്റിങ് നിരയും ബൗളിങ് നിരയും അവര്‍ക്കുണ്ട്. അതു കൊണ്ടു തന്നെ വരാനിരിക്കുന്ന പരമ്പര കനത്ത വെല്ലുവിളിയാണെന്നും ലബ്യുഷെയ്ന്‍ കൂട്ടിച്ചേര്‍ത്തു.

വെല്ലുവിളികള്‍ അനിവാര്യം
ഒരു ക്രിക്കറ്ററുടെ കരിയറില്‍ ഇത്തരം വെല്ലുവിളികള്‍ അനിവാര്യം തന്നെയാണ്. ദുഷ്‌കരമായ സാഹചര്യങ്ങളില്‍ ശക്തരായ എതിരാളികള്‍ക്കെതിരേ തങ്ങളുടെ മികവ് പുറത്തെടുക്കാനാണ് ഓരോ താരവും ആഗ്രഹിക്കുന്നത്.
വരാനിരിക്കുന്ന പരമ്പരയില്‍ താനും ടീമിനു വേണ്ടി മികച്ച പ്രകടനം കാഴ്ച വയ്ക്കാന്‍ സാധിക്കുമെന്ന ആത്മവിശ്വാസത്തിലാണെന്നും 25കാരനായ ലബ്യൂഷെയ്ന്‍ വിശദമാക്കി.

റാങ്കിങില്‍ മൂന്നാമന്‍
കരിയറില്‍ വെറും 14 ടെസ്റ്റുകളില്‍ മാത്രമേ കളിച്ചിട്ടുള്ളുവെങ്കിലും ഐസിസിയുടെ ടെസ്റ്റ് ബാറ്റ്‌സ്മാന്‍മാരുടെ റാങ്കിങില്‍ ലബ്യുഷെയ്ന്‍ മൂന്നാംസ്ഥാനത്തുണ്ട്. ഇതിനകം തന്നെ ആധുനിക ക്രിക്കറ്റിലെ സൂപ്പര്‍ താരങ്ങളുമായി അദ്ദേഹം താരതമ്യം ചെയ്യപ്പെട്ടു കഴിഞ്ഞു.
വിരാട് കോലി, സ്റ്റീവ് സ്മിത്ത്, കെയ്ന്‍ വില്ല്യംസണ്‍ എന്നിവര്‍ കഴിഞ്ഞ ആറോ, ഏഴോ വര്‍ഷങ്ങളായി മികച്ച പ്രകടനം നടത്തിക്കൊണ്ടിരിക്കുന്നവരാണ്. അവരുമായി താരതമ്യം ചെയ്യാന്‍ മാത്രം താനൊന്നും ചെയ്തിട്ടില്ലെന്നും ലബ്യുഷെയ്ന്‍ വ്യക്തമാക്കി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications