For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കോലി മാറാന്‍ പോവുന്നില്ല, എല്ലാം അഭ്യൂഹങ്ങള്‍- ടി20 ലോകകപ്പില്‍ ശ്രദ്ധിക്കൂയെന്ന് രാജീവ് ശുക്ല

ലോകകപ്പിനു ശേഷം കോലി ഒഴിഞ്ഞേക്കുമന്നായിരുന്നു റിപ്പോര്‍ട്ട്

1

ഇന്ത്യയുടെ നിശ്ചിത ഓവര്‍ ടീമിന്റെ നായകസ്ഥാനം വിരാട് കോലി ഒഴിഞ്ഞേക്കുമെന്നും പകരം രോഹിത് ശര്‍മ ക്യാപ്റ്റന്‍സി ഏറ്റെടുത്തേക്കുമെന്ന അഭ്യൂഹം തള്ളിയിരിക്കുകയാണ് ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല. കഴിഞ്ഞ ദിവസമായിരിന്നു ചില ദേശീയ മാധ്യമങ്ങള്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ബാറ്റിങില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനു വേണ്ടി അടുത്ത മാസം നടക്കാനിരിക്കുന്ന ലോകകകപ്പിനു ശേഷം കോലി ടി20, ഏകദിന ടീമുകളുടെ നായകസ്ഥാനമൊഴിയുമെന്നായിരുന്നു റിപ്പോര്‍ട്ടുകളിലുണ്ടായിരുന്നത്. ബിസിസിഐ ട്രഷഫര്‍ ഇതു പിന്നീട് നിഷേധിക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ രാജീവ് ശുക്ലയും സമാനമായി തന്നെയാണ് പ്രതികരിച്ചിരിക്കുന്നത്.

ഈ അഭ്യൂഹങ്ങളില്‍ ഒരു സത്യവുമില്ല. ജ്യോത്സനെപ്പോലെ ഭാവി പ്രവചിക്കുന്നതിനു പകരം വരാനിരിക്കുന്ന ടി20 ലോകകപ്പില്‍ ശ്രദ്ധ കേന്ദ്രീകരിക്കാം. സ്ലിറ്റ് ക്യാപ്റ്റന്‍സിയെക്കുറിച്ച് ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്നും ശുക്ല പറഞ്ഞു. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ സംഘത്തെ ബിസിസിഐ പ്രഖ്യാപിച്ചത്. ചേതന്‍ ശര്‍മയുടെ കീഴിലുള്ള സെലക്ഷന്‍ കമ്മിറ്റിയായിരുന്നു ടീമിനെ തിരഞ്ഞെടുത്തത്.

2

ക്യാപ്റ്റന്‍ കോലിയുടെയും വൈസ് ക്യാപ്റ്റന്‍ രോഹിത്തിന്റെയും അഭിപ്രായം കൂടി തേടിയായിരുന്നു സെലക്ടര്‍മാര്‍ താരങ്ങളെ തീരുമാനിച്ചത്. പരിചയവസമ്പന്നായ ആര്‍ അശ്വിനെ ടീമിലേക്കു കൊണ്ടു വരുന്നതില്‍ രോഹിത്തും നിര്‍ണായക പങ്കുവഹിച്ചതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതോടെയാണ് ലോകകപ്പിനു ശേഷം രോഹിത് നായകസ്ഥാനത്തേക്കു വന്നേക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായത്.

ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലേക്കു വരികയാണെങ്കില്‍ ഏറ്റവും വലിയ സര്‍പ്രൈസ് അശ്വിന്റെ തിരിച്ചുവരവ് തന്നെയായിരുന്നു. 2017നു ശേഷം ആദ്യമായാണ് അദ്ദേഹം ഇന്ത്യയുടെ നിശ്ചിത ഓവര്‍ ടീമിലേക്കു മടങ്ങിവന്നത്. 2017ലെ ഐസിസി ചാംപ്യന്‍സ് ട്രോഫിക്കു ശേഷമാണ് അശ്വിന്‍ നിശ്ചിത ഓവര്‍ ടീമില്‍ നിന്നും പൂര്‍ണമായി തഴയപ്പെടുന്നത്. റിസ്റ്റ് സ്പിന്നര്‍മാര്‍ക്കു ഇന്ത്യ കൂടുതല്‍ പ്രാധാന്യം നല്‍കിയത് അദ്ദേഹത്തിനു തിരിച്ചടിയാവുകയായിരുന്നു. എങ്കിലും ടെസ്റ്റ് ടീമില്‍ തന്റെ സ്ഥാനം അശ്വിന്‍ കാത്തുസൂക്ഷിക്കുകയും ചെയ്തു. ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനു വേണ്ടി ശ്രദ്ധേയമായ പ്രകടനമാണ് കഴിഞ്ഞ രണ്ടു സീസണുകളിലായി അശ്വിന്‍ നടത്തിയത്. ഇതാണ് അദ്ദേഹത്തെ ലോകകപ്പ് ടീമിലെടുക്കാന്‍ കാരണമെന്ന് മുഖ്യ സെലക്ടര്‍ ചേതന്‍ ശര്‍മ വ്യക്തമാക്കിയിരുന്നു. കോലിയും രോഹിത്തും ഇതിനെ അനുകൂലിച്ചതും അശ്വിന്റെ മടങ്ങിവരവിന് വഴിയൊരുക്കിയതായി അദ്ദേഹം തുറന്നു പറഞ്ഞിരുന്നു.

അശ്വിന്‍ ടി20 ലോകപ്പ് ടീമിന്റെ ഭാഗമായതോടെ സ്ഥാനം നഷ്ടമായത് നിശ്ചിത ഓവര്‍ ടീമിലെ സ്ഥിരംസാന്നിധ്യമായിരുന്ന സ്പിന്നര്‍ യുസ്വേന്ദ്ര ചഹലിനായിരുന്നു. സമീപകാലത്തെ മോശം പ്രകടനങ്ങളാണ് അദ്ദേഹത്തിനു തിരിച്ചടിയായത്. ദേശീയ ടീമിനൊപ്പം മാത്രമല്ല ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സിനൊപ്പവും ബൗളിങില്‍ കാര്യമായ ഇംപാക്ടുണ്ടാക്കാന്‍ ചഹലിനായിരുന്നില്ല. ലോകകപ്പ് യുഎഇയിലായതിനാല്‍ സ്പിന്‍ ബൗളിങിനു മുന്‍തൂക്കമുള്ള ടീമിനെയാണ് ഇന്ത്യ തിരഞ്ഞെടുത്തിരിക്കുന്നത്. അശ്വിനെക്കൂടാതെ രാഹുല്‍ ചാഹര്‍, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, വരുണ്‍ ചക്രവര്‍ത്തി എന്നിവരും സ്പിന്നര്‍മാരായി ടീമിലുണ്ട്.

ലോകകപ്പില്‍ സൂപ്പര്‍ 12ലേക്കു നേരിട്ടു ഇന്ത്യ യോഗ്യത നേടിയിട്ടുണ്ട്. ഗ്രൂപ്പ് രണ്ടിലാണ് ഇന്ത്യയുടെ സ്ഥാനം. പാകിസ്താന്‍, ന്യൂസിലാന്‍ഡ്, അഫ്ഗാനിസ്താന്‍, യോഗ്യതാ റൗണ്ട് കളിച്ചെത്തുന്ന രണ്ടു ടീമുകള്‍ എന്നിവരാണ് ഗ്രൂപ്പിലെ മറ്റുള്ളവര്‍. അടുത്ത മാസം 24ന് പാകിസ്താനുമായിട്ടാണ് ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ ആദ്യ പോരാട്ടം. ദുബായിയാണ് ലോകം കാത്തിരിക്കുന്ന ക്ലാസിക്കിനു വേദിയാവുന്നത്.

ഇന്ത്യന്‍ ലോകകപ്പ് ടീം

വിരാട് കോലി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ (വൈസ് ക്യാപ്റ്റന്‍), കെഎല്‍ രാഹുല്‍, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍) ഹാര്‍ദിക് പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംറ, രവീന്ദ്ര ജഡേജ, രാഹുല്‍ ചാഹര്‍, ആര്‍ അശ്വിന്‍, അക്ഷര്‍ പട്ടേല്‍, വരുണ്‍ ചക്രവര്‍ത്തി, മുഹമ്മദ് ഷമി.

സ്റ്റാന്റ്ബൈ താരങ്ങള്‍- ശ്രേയസ് അയ്യര്‍, ശര്‍ദ്ദുല്‍ ടാക്കൂര്‍, ദീപക് ചാഹര്‍.

Story first published: Tuesday, September 14, 2021, 12:19 [IST]
Other articles published on Sep 14, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+