Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ടി20 സെഞ്ച്വറിയും ലോകകപ്പുമല്ല, സഞ്ജുവിന്റെ സ്വപ്‌നം മറ്റൊന്ന്! ഇതുവരെ സാധ്യമായിട്ടില്ല

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ കേരളത്തിന്റെ അഭിമാനമാണ് സഞ്ജു സാംസണ്‍. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ സഞ്ജു സമീപകാലത്തായി തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവെക്കുന്നത്. അതിവേഗം റണ്‍സുയര്‍ത്തുന്ന താരം ഈ വര്‍ഷം മൂന്ന് സെഞ്ച്വറികളാണ് ടി20 ഫോര്‍മാറ്റില്‍ നേടിയിട്ടുള്ളത്. ഇന്ത്യയുടെ ടി20 ടീമിന്റെ ഓപ്പണറായി സഞ്ജു സീറ്റുറപ്പിച്ചുവെന്ന് തന്നെ പറയാം. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് നായകനായ സഞ്ജു സാംസണിന് വലിയ ആരാധക പിന്തുണയും ഇപ്പോള്‍ ലഭിക്കുന്നുണ്ട്.

ഇന്ത്യയുടെ ടി20 ലോകകപ്പ് കിരീടത്തിലടക്കം ഭാഗമായിട്ടുള്ള സഞ്ജുവിന് മുന്നില്‍ ഇനിയും വലിയ കരിയര്‍ ബാക്കിയുണ്ട്. ഇതേ ഫോം നിലനിര്‍ത്തിയാല്‍ ഇന്ത്യയുടെ പരിമിത ഓവര്‍ ടീമിനൊപ്പം നിര്‍ണ്ണായക കുതിപ്പ് നടത്താന്‍ സഞ്ജുവിന് സാധിക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം. എന്നാല്‍ കരിയര്‍ ഇത്രയധികം മുന്നോട്ട് പോയിട്ടും സഞ്ജു സാംസണിന്റെ ക്രിക്കറ്റിലെ വലിയ സ്വപ്‌നം ഇതുവരെ പ്രാവര്‍ത്തികമാക്കാന്‍ സാധിച്ചിട്ടില്ല. സഞ്ജു ഒരിക്കല്‍ ഇത് വെളിപ്പെടുത്തിയിരുന്നു. ഇത് എന്താണെന്ന് അറിയാം.

ടെസ്റ്റ് ജേഴ്‌സിയാണ് വലിയ സ്വപ്‌നം

ഇന്ത്യന്‍ ജേഴ്‌സിലേക്കെത്തുമ്പോള്‍ത്തന്നെ സഞ്ജു സാംസണിനുണ്ടായിരുന്ന സ്വപ്‌നം ലോകകപ്പ് കിരീടമോ സെഞ്ച്വറിയോ ആയിരുന്നില്ല. സഞ്ജുവിന്റെ ആഗ്രഹം ടെസ്റ്റ് കളിക്കുകയെന്നതായിരുന്നു. ആഭ്യന്തര ക്രിക്കറ്റില്‍ സഞ്ജു മികച്ച പ്രകടനമാണ് നടത്തിയതെങ്കിലും ഇതുവരെ ഇന്ത്യയുടെ ടെസ്റ്റ് ടീമിലേക്കെത്താന്‍ സഞ്ജുവിന് സാധിച്ചിട്ടില്ല. ഇപ്പോഴത്തെ പരിശീലകനായ ഗൗതം ഗംഭീറും ടെസ്റ്റ് നായകനായ രോഹിത് ശര്‍മയും സഞ്ജുവിനെ ടെസ്റ്റിലേക്ക് പരിഗണിച്ചിരുന്നു.

ഇക്കാര്യം സഞ്ജു സാംസണ്‍ തന്നെയാണ് വെളിപ്പെടുത്തിയത്. എന്നാല്‍ ഇതുവരെ ഈ വിളി സഞ്ജുവിന് എത്തിയിട്ടില്ല. ഇന്ത്യയുടെ ടെസ്റ്റ് ജേഴ്‌സിയെന്നത് സഞ്ജുവിനെ സംബന്ധിച്ച് വലിയ സ്വപ്‌നമായി തുടരുകയാണ്. റിഷഭ് പന്തും ദ്രുവ് ജുറേലുമാണ് നിലവില്‍ ഇന്ത്യയുടെ ടെസ്റ്റ് ടീമിലെ വിക്കറ്റ് കീപ്പര്‍മാര്‍. ഇതിനെ മറികടന്ന് സഞ്ജു സാംസണിന് ടെസ്റ്റിലേക്ക് വിളിയെത്തുമോയെന്നത് കാത്തിരുന്ന് കണ്ടറിയേണ്ടതാണ്. എന്തായാലും ഇതിന് സാധ്യത വിരളമാണ്.

sanju samson

ഇംഗ്ലണ്ട് പരമ്പരയിലൂടെ സഞ്ജുവിന് ടെസ്റ്റ് അരങ്ങേറ്റം?

സഞ്ജു സാംസണിന് മുന്നില്‍ ഇനിയുള്ളത് ഇംഗ്ലണ്ട് പരമ്പരയാണ്. ഇന്ത്യയില്‍ നടക്കുന്ന പരമ്പരയില്‍ ടി20 ടീമില്‍ സഞ്ജു സാംസണിന് സീറ്റുറപ്പാണ്. ടെസ്റ്റ് ടീമിലേക്ക് സഞ്ജുവിനെ പരിഗണിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. റിഷഭ് പന്തിന് വിശ്രമം അനുവദിച്ചാല്‍ സഞ്ജുവിന് അവസരം ലഭിച്ചേക്കും. സമീപകാലത്തെ സഞ്ജുവിന്റെ ഫോം ഗംഭീരമാണ്. എന്നാല്‍ ആഭ്യന്തര ക്രിക്കറ്റില്‍ പ്രതീക്ഷക്കൊത്ത പ്രകടനം നടത്താന്‍ സഞ്ജുവിന് സാധിച്ചിരുന്നില്ല.

വിരമിക്കുന്നതിന് മുമ്പ് ടെസ്റ്റ് കളിക്കുകയെന്ന സഞ്ജുവിന്റെ മോഹം നടക്കുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. എന്തായാലും സഞ്ജുവിനെ സംബന്ധിച്ച് ഇതേ പ്രകടനം തുടരാനായാല്‍ ടെസ്റ്റിലേക്ക് വിളിയെത്താന്‍ സാധ്യതയുണ്ട്. അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ ശേഷിയുള്ളതോടൊപ്പം പിടിച്ചുനിന്ന് കളിക്കാനും സഞ്ജു സാംസണിന് കഴിവുണ്ട്. അതുകൊണ്ടുതന്നെ സഞ്ജുവിന് ഗംഭീര്‍ അവസരം നല്‍കുമെന്ന് തന്നെ പ്രതീക്ഷിക്കാം.

2024 സഞ്ജു മിന്നിച്ച വര്‍ഷം

സഞ്ജു സാംസണ്‍ ആരാധകരെ ഏറ്റവും കൂടുതല്‍ സന്തോഷിപ്പിച്ച വര്‍ഷമാണ് 2024 എന്ന് പറയാം. നിരവധി റെക്കോഡുകള്‍ അദ്ദേഹം ഈ വര്‍ഷം നേടി. ടി20 ലോകകപ്പ് കിരീടം നേടുന്ന ഇന്ത്യന്‍ ടീമിന്റെ ഭാഗമാവുന്ന രണ്ടാമത്തെ മലയാളിയായി സഞ്ജു മാറി. ഒരു കലണ്ടര്‍ വര്‍ഷം മൂന്ന് ടി20 സെഞ്ച്വറി നേടുന്ന ഏക താരമാണ് സഞ്ജു. ടി20യില്‍ രണ്ട് തുടര്‍ സെഞ്ച്വറികള്‍ നേടിയ ആദ്യ ഇന്ത്യക്കാരനും സഞ്ജുവാണ്. ഇത്തരത്തില്‍ നിരവധി റെക്കോഡുകള്‍ സ്വന്തമാക്കിയിട്ടുള്ള സഞ്ജുവിന് തന്റെ ഏറ്റവും വലിയ സ്വപ്‌നമായ ടെസ്റ്റ് അരങ്ങേറ്റം സാധ്യമാകുമോയെന്നതാണ് കണ്ടറിയേണ്ടത്.

Story first published: Tuesday, December 10, 2024, 9:16 [IST]
Other articles published on Dec 10, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+