Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ആ പാക് പേസര്‍ അസാധ്യ പ്രതിഭ, നേരിടാന്‍ പ്രയാസപ്പെട്ടു; തുറന്ന് പറഞ്ഞ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍

ലോക ക്രിക്കറ്റിലെ ബാറ്റിങ് ഇതിഹാസമാണ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍. കളിച്ച മൈതാനങ്ങളിലെല്ലാം ചരിത്ര റെക്കോഡുകളോടെ കൈയടി നേടിയ അപൂര്‍വ്വ പ്രതിഭയാണ് സച്ചിനെന്ന് പറയാം. അന്താരാഷ്ട്ര ക്രിക്കറ്റില്‍ കൂടുതല്‍ മത്സരം, റണ്‍സ്, സെഞ്ച്വറി തുടങ്ങി പല വമ്പന്‍ റെക്കോഡുകളും സ്വന്തമാക്കാന്‍ സച്ചിന്‍ ടെണ്ടുല്‍ക്കറിന് സാധിച്ചിട്ടുണ്ട്. ഒരു കാലത്ത് സച്ചിന്‍ ടെണ്ടുല്‍ക്കര്‍ പുറത്തായാല്‍ ഇന്ത്യന്‍ ആരാധകര്‍ മത്സരം കാണുന്നത് നിര്‍ത്തി മടങ്ങിയിരുന്നു.

അത്രത്തോളം പ്രതിഭകൊണ്ട് അനുഗ്രഹിക്കപ്പെട്ട ബാറ്റ്‌സ്മാനാണ് സച്ചിന്‍. ചിരവൈരികളായ പാകിസ്താനെതിരേയും മികച്ച റെക്കോഡ് നേടിയെടുക്കാന്‍ സച്ചിന് സാധിച്ചിട്ടുണ്ട്. വസിം അക്രം, വഖാര്‍ യൂനിസ്, ഷുഹൈബ് അക്തര്‍ എന്നിവരെല്ലാം പാകിസ്താനായി എതിരാളികളെ വിറപ്പിച്ചിരുന്നപ്പോഴും സച്ചിന്റെ മുന്നില്‍ മുട്ടുകുത്തിയിരുന്നു. വെല്ലുവിളിച്ച പാകിസ്താന്‍ ബൗളര്‍മാരെയെല്ലാം ബാറ്റിങ് പ്രകടനംകൊണ്ട് വിറപ്പിച്ച ചരിത്രം സച്ചിന് അവകാശപ്പെടാന്‍ സാധിക്കും.

എന്നാല്‍ പാകിസ്താന്റെ ഒരു ബൗളറെ നേരിടുമ്പോള്‍ താന്‍ വല്ലാതെ പ്രയാസപ്പെട്ടിരുന്നുവെന്ന് സച്ചിന്‍ വെളിപ്പെടുത്തിയിരുന്നു. അത് അക്തറോ അക്രമോ വഖാറോ അല്ലെന്നതാണ് കൗതുകകരമായ കാര്യം. പാകിസ്താന്റെ പേസ് ഓള്‍റൗണ്ടറായിരുന്ന അബ്ദുല്‍ റസാഖാണ് സച്ചിനെ വിറപ്പിച്ച പേസര്‍.

റസാഖിന്റെ പന്തുകള്‍ നേരിടുക പ്രയാസം

പാകിസ്താന്‍ ടീം എക്കാലത്തും മികച്ച ബൗളര്‍മാരുള്ള ടീമാണ്. പ്രത്യേകിച്ച് പേസ് ബൗളര്‍മാര്‍. വസിം അക്രം, വഖാര്‍ യൂനിസ്, ഷുഹൈബ് അക്തര്‍ തുടങ്ങി നിരവധി സൂപ്പര്‍ പേസര്‍മാരെ പാക് ടീമിനൊപ്പം കാണാനാവും. എന്നാല്‍ ഞാന്‍ കളിച്ചുകൊണ്ടിരുന്നപ്പോള്‍ ഏറ്റവും പ്രയാസപ്പെടുത്തിയ പാകിസ്താന്‍ ബൗളര്‍ അബ്ദുല്‍ റസാഖാണ്. അവന്റെ പന്തുകളെ നേരിടാന്‍ വളരെയധികം കഷ്ടപ്പെട്ടിരുന്നുവെന്നതാണ് വസ്തുത' സച്ചിന്‍ ടെണ്ടുല്‍ക്കര്‍ പറഞ്ഞു.

പാകിസ്താന്റെ പേസ് ഓള്‍റൗണ്ടറായിരുന്ന റസാഖിനെ ഇതിഹാസ തുല്യനായ പേസറെന്ന നിലയിലേക്ക് പരിഗണിക്കുക പ്രയാസമാണ്. സച്ചിന് ഭേദപ്പെട്ട റെക്കോഡ് റസാഖിനെതിരേ അവകാശപ്പെടാന്‍ സാധിക്കും. ടെസ്റ്റിലും ഏകദിനത്തിലും രണ്ട് തവണ വീതം സച്ചിനെ പുറത്താക്കാന്‍ റസാഖിന് സാധിച്ചിട്ടുണ്ട്. എന്നാല്‍ അതിവേഗ പേസറല്ലാത്ത റസാഖ് മറ്റ് ബാറ്റ്‌സ്മാന്‍മാര്‍ക്ക് വലിയ ബൗളറായിരുന്നില്ലെന്നതാണ് വസ്തുത. പക്ഷെ എന്തുകൊണ്ടോ സച്ചിനെ പ്രയാസപ്പെടുത്താന്‍ റസാഖിന് സാധിച്ചിട്ടുണ്ട്.

abdul razaq

അക്രം പ്രതിഭാശാലിയായ ബൗളര്‍

വസിം അക്രത്തിന്റെ പന്തുകളെ കരിയറില്‍ ഭയപ്പെട്ടിട്ടുണ്ടെന്ന് പറയാനാവില്ലെന്നാണ് സച്ചിന്‍ പറയുന്നത്. എന്നാല്‍ അക്രം ബഹുമാനം തോന്നിയിട്ടുള്ള പേസര്‍മാരിലൊരാളാണെന്നാണ് സച്ചിന്‍ പറയുന്നത്. പ്രതിഭാശാലിയായ ബൗളറാണവന്‍. സ്വിങ് ബൗളിങ്ങിന്റെ കല അവന്റെ കൈകളിലുണ്ടെന്നും നേരത്തെ മുതല്‍ അടുത്ത സൗഹൃദമാണ് അക്രത്തോടുള്ളതെന്നും അത് ഇനിയും തുടരാനാണ് ആഗ്രഹിക്കുന്നതെന്നുമാണ് സച്ചിന്‍ പറയുന്നത്.

വസിം അക്രം ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച പേസര്‍മാരിലൊരാളാണ്. അക്രത്തിന്റെ സ്വിങ് ചെയ്യിക്കാനുള്ള കഴിവാണ് എടുത്തു പറയേണ്ടത്. അധികമാര്‍ക്കും അവകാശപ്പെടാന്‍ സാധിക്കാത്ത കഴിവുകളുള്ള പ്രതിഭയാണ് അക്രം. ഓള്‍ഡ് ബോളില്‍ പോലും നല്ല സ്വിങ് കണ്ടെത്താന്‍ അക്രത്തിന് സാധിച്ചിരുന്നു. ഇത് അധികം ബൗളര്‍മാര്‍ക്കും സാധിക്കാത്ത കാര്യമാണ്. അക്തറിന്റെ അതിവേഗ പന്തുകളെക്കാള്‍ ബാറ്റ്‌സ്മാന്‍മാര്‍ ഭയപ്പെട്ടിരുന്നത് അക്രത്തിന്റെ പന്തുകളെയായിരുന്നു.

വോണും മുരളീധരനും മികച്ച ബൗളര്‍മാര്‍

ഷെയ്ന്‍ വോണും മുത്തയ്യ മുരളീധരനും പ്രതിഭാശാലികളായ ബൗളര്‍മാരാണെന്നും ഇവരോട് വലിയ ബഹുമാനമുണ്ടെന്നുമാണ് സച്ചിന്‍ പറയുന്നത്. നിരവധി വര്‍ഷങ്ങള്‍ സ്ഥിരതയോടെ സ്പിന്നറെന്ന നിലയില്‍ മികവ് കാട്ടി വലിയ കരിയര്‍ സൃഷ്ടിക്കുകയെന്നത് എളുപ്പമല്ല. അതുകൊണ്ടുതന്നെ ബഹുമാനിക്കുന്ന സ്പിന്‍ ബൗളര്‍മാരാണ് വോണും മുരളീധരനുമെന്നുമാണ് സച്ചിന്‍ പറയുന്നത്. എന്നാല്‍ ഒട്ടുമിക്ക ബൗളര്‍മാര്‍ക്കും സച്ചിനെതിരേ പന്തെറിയാന്‍ ഭയമുണ്ടായിരുന്നില്ല എന്നതാണ് വസ്തുത.

എന്നാല്‍ എല്ലാ ബൗളര്‍മാരും ഭയന്നിരുന്ന ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍ വീരേന്ദര്‍ സെവാഗായിരുന്നു. ഓപ്പണറായി ഇറങ്ങി തല്ലിത്തകര്‍ക്കുന്ന സെവാഗ് ബാറ്റിങ് ലോകത്തെ വിനാശകാരിയെന്ന് പേരെടുത്ത താരമാണ്. മുരളീധരനും അക്തറുമടക്കം പല പ്രമുഖ ബൗളര്‍മാരും സെവാഗിനെതിരേ പന്തെറിയാന്‍ പ്രയാസമായിരുന്നുവെന്ന് തുറന്ന് പറഞ്ഞിട്ടുണ്ട്.

Story first published: Wednesday, December 25, 2024, 14:50 [IST]
Other articles published on Dec 25, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+