Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മരുന്നടിച്ചോ? 'ടെസ്റ്റോടു ടെസ്റ്റ് തന്നെ', സ്റ്റാര്‍ ഓള്‍റൗണ്ടര്‍ തലപ്പത്ത്! കോലിയും രോഹിത്തുമില്ല

ഏതു കായിക ഇനമായാലും താരങ്ങള്‍ ഉത്തേജക പരിശോധനകള്‍ക്കു വിധേയരാവേണ്ടതും നിരോധിത മരുന്നുകളൊന്നും തന്നെ ഉപയോഗിച്ചിട്ടില്ലെന്നു തെളിയിക്കേണ്ടതും വളരെ പ്രധാനമാണ്. ക്രിക്കറ്റര്‍മാര്‍ക്കും ഇക്കാര്യത്തില്‍ വിട്ടുവീഴ്ചകളൊന്നും നല്‍കിയിട്ടില്ല. ഇന്ത്യന്‍ ക്രിക്കറ്റര്‍മാരും വര്‍ഷത്തില്‍ പല തവണ ഉത്തേജക പരിശോധനയ്ക്കു വിധേയരാവാറുണ്ട്.

ഇപ്പോഴിതാ ഈ വര്‍ഷം പരിശോധനയ്ക്കു വിധേയരായിട്ടുള്ള ഇന്ത്യന്‍ ക്രിക്കറ്റര്‍മാരുടെ ലിസ്റ്റ് ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സി (നാഡ) പുറത്തുവിട്ടിരിക്കുകയാണ്. ജനുവരി മുതല്‍ മേയ് വരെയുള്ള ലിസ്റ്റാണ് നാഡ പുറത്തുവിട്ടത്. ഇതുപ്രകാരം പുരുഷ, വനിതാ വിഭാഗങ്ങളിലായി 55 താരങ്ങളാണ് ഇതിനകം പരിശോധനയ്ക്കു വിധേയരായിട്ടുള്ളത്.

RAVINDRA JADEJA

ഇവരില്‍ നിന്നും 58 സാംപിളുകള്‍ ശേഖരിക്കുകയും ചെയ്തിരുന്നു. ഇതില്‍ പകുതിയിലേറെ സാംപിളുകളമെടുത്തത് ഏതെങ്കിലുമൊരു പരമ്പരയുടെയോ, ടൂര്‍ണമെന്റിന്റെയോ ഇടയില്‍ ആയിരുന്നില്ല എന്നതാണ് ശ്രദ്ധേയം. ക്രിക്കറ്റര്‍മാരില്‍ ഏറ്റവുമധികം പരിശോധന നടത്തിയിട്ടുള്ളത് ഇതിഹാസ ബാറ്റര്‍ വിരാട് കോലിക്കോ, നിലവിലെ ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്‌ക്കോയല്ല.

മറിച്ച് സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയ്ക്കാണെന്നതാണ് കൗതുകരമായ കാര്യം. ജനുവരി മുതല്‍ മേയ് വരെയുള്ള കണക്കുകള്‍ പ്രകാരം മൂന്നു തവണ ജഡേജയ്ക്കു ഉത്തേക പരിശോധന നടത്തിയിട്ടുണ്ട്. എന്നാല്‍ കോലിയും രോഹിത്തും ഈ കാലളയവില്‍ ഒരു തവണ പോലും ഉത്തേജക പരിശോധനയ്ക്കു വിധേയരായിട്ടില്ല.

നിലവില്‍ ടി20 ഫോര്‍മാറ്റില്‍ ഇന്ത്യന്‍ ടീമിനെ നയിച്ചുകൊണ്ടിരിക്കുന്ന സൂപ്പര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാഡ്യ അഞ്ചു മാസത്തിനിടെ ഒരിക്കല്‍ മാത്രമേ പരിശോധനയ്ക്കു വിധേയനായിട്ടുള്ളൂ. ഏപ്രിലിലായിരുന്നു താരത്തിന്റെ യൂറിന്‍ സാംപിള്‍ ശേഖരിച്ചത്.

2021, 22 വര്‍ഷങ്ങളിലെ കണക്കുകളെടുത്താല്‍ ഏറ്റവുമധികം തവണ ഡോപ് ടെസ്റ്റിനു വിധേയനായ ക്രിക്കറ്റര്‍ രോഹിത്തായിരുന്നു. ഈ രണ്ടു വര്‍ഷങ്ങളിലും മൂന്നു തവണ വീതം അദ്ദേഹം സാംപിളുകള്‍ നല്‍കിയിട്ടുണ്ട്.

ഈ വര്‍ഷം മാത്രമല്ല കഴിഞ്ഞ രണ്ടു വര്‍ഷവും ഒരിക്കല്‍പ്പോലും കോലിക്കു ഉത്തേജക പരിശാധന നടത്തിയിട്ടില്ല. കഴിഞ്ഞ വര്‍ഷം വനിതാ ക്രിക്കറ്റര്‍മാരുടെ 20 സാംപിളുകള്‍ പരിശോധനയ്ക്കായി നാഡ ശേഖരിച്ചിരുന്നു. ഈ വര്‍ഷം ഇന്ത്യയുടെ വനിതാ ക്രിക്കറ്റര്‍മാരില്‍ രണ്ടു പേര്‍ മാത്രമേ ഇതിനകം ഉത്തേജക പരിശോധന നടത്തിയിട്ടുള്ളൂ. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറും വൈസ് ക്യാപ്റ്റന്‍ സ്മൃതി മന്ദനയുമായിരുന്നു ഇവര്‍. ജനുവരി 12ന് മുംബൈയില്‍ വച്ചായിരുന്നു ഇരുവരയും യൂറിന്‍ സാംപിളുകളെടുത്തത്.

ഈ വര്‍ഷം വിവിധ ടൂര്‍ണമെന്റുകള്‍ക്കിടെ നാഡ ശേഖരിച്ചത് 20 സാംപിളുകളായിരുന്നു. ഇതില്‍ ഭൂരിഭാഗവും ഐപിഎല്ലിനിടെയായിരുന്നു. ഈ വര്‍ഷം ആകെ ശേഖരിച്ചിട്ടുള്ള 58 സാംപിളുകളില്‍ ഏഴെണ്ണം മാത്രമ രക്ത സംപിളുകളുള്ളൂ. ശേഷിച്ചവയെല്ലാം യൂറിന്‍ സാംപിളുകളാണ്.

INDIAN TEAM

ഫെബ്രുവരി 19, മാര്‍ച്ച് 26, ഏപ്രില്‍ 26 തിയ്യതികളിലാണ് ജഡേജയുടെ യൂറിന്‍ സംപിളുകള്‍ എടുത്തിട്ടുള്ളത്. നിലവില്‍ ദേശീയ ടീമിന്റെ ഭാഗമല്ലാത്ത തമിഴ്‌നാട്ടുകാരനായ പേസര്‍ ടി നടരാജന്‍ രണ്ടു ടെസ്റ്റുകള്‍ക്കു ഈ വര്‍ഷം വിധേയനായിരുന്നു. ഏപ്രില്‍ 27നായിരുന്നു താരം യൂറിന്‍, രക്ത സാംപിളുകള്‍ നല്‍കിയത്.

ഈ വര്‍ഷം ഉത്തേജക പരിശോധന നടത്തിയിട്ടുള്ള ഇന്ത്യയുടെ മറ്റു പ്രധാനപ്പെട്ട താരങ്ങള്‍ സൂര്യകുമാര്‍ യാദവ്, കെഎല്‍ രാഹുല്‍, ഇഷാന്‍ കിഷന്‍, മുഹമ്മദ് സിറാജ്, ദീപക് ചാഹര്‍, മായങ്ക് അഗര്‍വാള്‍, രാഹുല്‍ ത്രിപാഠി, ഭുവനേശ്വര്‍ കുമാര്‍. വൃധിമാന്‍ സാഹ, ദിനേശ് കാര്‍ത്തിക്, യശസ്വി ജയ്‌സ്വാള്‍, അമ്പാട്ടി റായുഡു, പിയൂഷ് ചൗള, മനീഷ് പാണ്ഡെ എന്നിവരാണ്.

ഐപിഎല്ലിനിടെ പരിശോധനയ്ക്കു വിധേയരായ വിദേശ കളിക്കാര്‍ ഡേവിഡ് വീസെ, ഡേവിഡ് മില്ലര്‍, കാമറൂണ്‍ ഗ്രീന്‍, സുനില്‍ നരെയ്ന്‍, ആന്ദ്രെ റസ്സല്‍, ഡേവിഡ് വാര്‍ണര്‍, റാഷിദ് ഖാന്‍, ഡേവിഡ് വില്ലി, ട്രെന്റ് ബോള്‍ട്ട്, മാര്‍ക്കസ് സ്‌റ്റോയ്‌നിസ്, മാര്‍ക്ക് വുഡ്, ആദം സാംപ, സാം കറെന്‍, ലിയാം ലിവിങ്സ്റ്റണ്‍, ജോഫ്ര ആര്‍ച്ചര്‍ എന്നിവരുമാണ്.

Story first published: Thursday, August 10, 2023, 13:14 [IST]
Other articles published on Aug 10, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+