Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കോലിയും രോഹിത്തുമല്ല, വൈഭവിന്റെ റോള്‍ മോഡല്‍ ഈ 25 കാരന്‍!! ആരെന്നറിയാം

ഇന്ത്യന്‍ ക്രിക്കറ്റിലെ അടുത്ത സൂപ്പര്‍ താരമെന്നു വിശേഷിപ്പിക്കപ്പെടുന്നയാളാണ് 14 കാരനായ വണ്ടര്‍ കിഡ് വൈഭവ് സൂര്യവംശി. കഴിഞ്ഞ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനായി നടത്തിയ അവിശ്വസനീയ ബാറ്റിങ് പ്രകടനനങ്ങള്‍ ഈ ഇടംകൈയന്‍ താരത്തെ ഹീറോയാക്കി മാറ്റിക്കഴിഞ്ഞു.

ഐപിഎല്ലിലെ അരങ്ങേറ്റ സീസണിലെ മൂന്നാമത്തെ മല്‍സരത്തില്‍ തന്നെ വെറും 35 ബോളില്‍ സെഞ്ച്വറി കുറിച്ചതോടെയാണ് വൈഭവ് ലോക ശ്രദ്ധയാകര്‍ഷിച്ചത്. ഇപ്പോഴിതാ ഇന്ത്യന്‍ അണ്ടര്‍ 19 ടീമിനൊപ്പം ഇംഗ്ലണ്ട് പര്യടനത്തിനിടെത്തിയ താരം അവിടെയും സ്‌ഫോടനാത്മക ബാറ്റിങിലൂടെ കൈയടി നേടുകയാണ്. ഇപ്പോഴിതാ ക്രിക്കറ്റിലെ റോള്‍മോഡലിനെക്കുറിച്ച് പറഞ്ഞിരിക്കുകയാണ് വൈഭവ്.

SHUBMAN GILL

കോലിയും രോഹിത്തുമല്ല

ആധുനി ക്രിക്കറ്റിലെ ഇതിഹാസങ്ങളെന്നു വിശേഷിപ്പിക്കപ്പെടുന്ന ബാറ്റിങ് ഹീറോസായ വിരാട് കോലിയും രോഹിത് ശര്‍മയുമൊന്നുമല്ല വൈഭവ് സൂര്യവംശിയുടെ റോള്‍ മോഡലെന്നതാണ് കൗതുകകരം. 25കാരനായ ഇന്ത്യയുടെ യുവ സൂപ്പര്‍ താരത്തെയാണ് റോള്‍ മോഡലായി കാണുന്നതെന്നാണ് വൈഭവ് പറഞ്ഞിരിക്കുന്നത്. അതു മറ്റാരുമല്ല, ഇന്ത്യന്‍ ടെസ്റ്റ് ക്യാപ്റ്റന്‍ കൂടിയായ ശുഭ്മന്‍ ഗില്ലാണ്.

ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ ഇപ്പോള്‍ എഡ്ബാസ്റ്റണില്‍ പുരോഗമിക്കുന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് നേരിട്ടു കാണാന്‍ വൈഭവും ഇന്ത്യന്‍ അണ്ടര്‍ 19 ടീമിലെ താരങ്ങളും ഒഫീഷ്യലുകളും മല്‍സരവേദിയിലെത്തിയിരുന്നു.

ടെ്‌സ്റ്റിന്റെ രണ്ടാം ദിവസമാണ് (ജൂലൈ 3) വൈഭവിനെയും അണ്ടര്‍ 19 ടീമിലെ കളിക്കാരയും എഡ്ബാസ്റ്റണിലെ ഗാലറിയില്‍ കണ്ടത്. ഒന്നാമിന്നിങ്‌സില്‍ ഗില്ലിന്റെ (269) ഗംഭീര ഡബിള്‍ സെഞ്ച്വറിക്കു സാക്ഷിയാവാനുള്ള ഭാഗ്യവും ഇവര്‍ക്കെല്ലാം ലഭിക്കുകയും ചെയ്തു.

ഇതിനു ശേഷം ബിസിസിഐ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോയിലാണ് ഈ മല്‍സരത്തെക്കുറിച്ചും ഗില്ലിന്റെ ഇന്നിങ്‌സിനെ കുറിച്ചുമെല്ലാം വൈഭവ് സംസാരിച്ചത്. വളരെ നല്ലൊരു അനുഭവമായിരുന്നു ഇത്. ഇംഗ്ലണ്ടില്‍ എന്റെ ആദ്യത്തെ ടെസ്റ്റാണിത്. ഈ ഗെയിം എങ്ങനെയാണ് പോവുന്നതെന്നു ഞാന്‍ കാണുകയാണ്.

ഞങ്ങളെല്ലാം ഇവിടെയെത്തിയത് ഈ മല്‍സരം കാണുന്നതിനു വേണ്ടിയാണ്. ഞങ്ങള്‍ക്കു ഒരുപാട് പ്രചോദനം ലഭിക്കുകയും ചെയ്തു. ശുഭ്മന്‍ ഗില്‍ ഞങ്ങളുടെയെല്ലാം റോള്‍ മോഡലാണ്. രാജ്യത്തിന വേണ്ടി റെഡ് ബോള്‍ ക്രിക്കറ്റില്‍ കളിക്കുകയെന്നതു എല്ലാവരുടെയും സ്വപ്‌നമാണെന്നും വൈഭവ് പറഞ്ഞു.

അതേസമയം, എഡ്ബാസ്റ്റണ്‍ ടെസ്റ്റിലെ ഡബിള്‍ സെഞ്ച്വറി നേട്ടത്തോടെ നിരവധി റെക്കോര്‍ഡുകല്‍ ഗില്‍ പഴങ്കഥയാക്കിയിരുന്നു. ടെസ്റ്റ് നായനായി രണ്ടാമത്തെ മല്‍സരത്തില്‍ തന്നെയാണ് 25 കാരനായ അദ്ദേബം ഡബിളുമായി കസറിയിരിക്കുന്നത്. ഇംഗ്ലണ്ടില്‍ ഒരു ഇന്ത്യന്‍ ക്യാപ്റ്റന്റെ ഏറ്റവുമുയര്‍ന്ന ടെസ്റ്റ് സ്‌കോര്‍ ഇപ്പോള്‍ ഗില്ലിന്റെ പേരിലായിരിക്കുകയാണ്.

179 റണ്‍സെന്ന മുന്‍ ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീന്റെ റെക്കോര്‍ഡാണ് അദ്ദേഹം പഴങ്കഥയാക്കിയത്. കൂടാതെ ഒരു ഇന്ത്യന്‍ താരത്തിന്റെ ഇംഗ്ലണ്ടിലെ ഉയര്‍ന്ന സ്‌കോറും ഇനി ഗില്ലിനു സ്വന്തം. മുന്‍ ബാറ്റിങ് ഇതിഹാസം സുനില്‍ ഗവാസ്‌കര്‍ 1979ല്‍ നേടിയ 221 റണ്‍സ് തിരുത്തപ്പെട്ടിരിക്കുകയാണ്.

ഇതു കൂടാതെ ടെസ്റ്റില്‍ ഡബിള്‍ സെഞ്ച്വറിയടിച്ച പ്രായം കുറഞ്ഞ രണ്ടാമത്തെ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡും ഗില്‍ കൈക്കലാക്കി. ഇതിഹാസങ്ങളായ സച്ചിന്‍ ടെണ്ടുല്‍ക്കറിനെയും വിരാട് കോലിയെയുമെല്ലാം മറികടന്നാണ് അദ്ദേഹത്തിന്റെ അപൂര്‍വ്വനേട്ടം.

VAIBHAV SURYAVANSHI

ഫോം തുടര്‍ന്ന് വൈഭവ്

ഐപിഎല്ലിന്റെ കഴിഞ്ഞ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിനു വേണ്ടി അവസാനത്തെ ഏഴു മല്‍സരങ്ങളിലാണ് വൈഭവ് സൂര്യവംശി കളിച്ചത്. ബാറ്റിങില്‍ തന്റെ സാന്നിമറിയിക്കാന്‍ ഈ കൗമാരക്കാരന് അതു മതിയായിരുന്നു. 206.55 എന്ന ഞെട്ടിക്കുന്ന സ്‌ട്രൈക്ക് റേറ്റോടെ ഓരോ സെഞ്ച്വറിയും ഫിഫ്റ്റിയുമടക്കം 252 റണ്‍സ് വൈഭവ് സ്‌കോര്‍ ചെയ്തു.

അതിനു ശേഷം ഇംഗ്ലണ്ടിലെത്തിയ താരം ആദ്യ യൂത്ത് ഏകിദനത്തില്‍ 19 ബോളില്‍ 48 റണ്‍സും തുടര്‍ന്നുള്ള മല്‍സരങ്ങളില്‍ 34 ബോളില്‍ 45ഉം 31 ബോളില്‍ 86ഉം റണ്‍സും അടിച്ചെടുത്ത് തീപ്പൊരിയായി മാറിയിരുന്നു. വൈഭവിന്റെ മികവില്‍ അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ ഇപ്പോള്‍ 2-1ന് മുന്നിലാണ്.

Story first published: Saturday, July 5, 2025, 14:40 [IST]
Other articles published on Jul 5, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+