For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കോലിയില്ല, ലോക ക്രിക്കറ്റിലെ മൂന്ന് ബെസ്റ്റ് ബാറ്റ്‌സ്മാന്‍മാര്‍ ഇവരാണ്; തിരഞ്ഞെടുത്ത് ഹര്‍ഭജന്‍

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ മുന്‍ സ്പിന്‍ ഇതിഹാസമാണ് ഹര്‍ഭജന്‍ സിങ്. ദൂസ്‌രയിലൂടെയും ഗൂഗ്ലിയിലൂടെയും ബാറ്റ്‌സ്മാനെ വട്ടം കറക്കിയ ഹര്‍ഭജന്‍ മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യക്കായി തിളങ്ങിയ താരമാണ്. 2007ലെ ടി20 ലോകകപ്പില്‍ ഇന്ത്യ കിരീടം നേടുമ്പോള്‍ ടീമില്‍ ഹര്‍ഭജനുണ്ടായിരുന്നു. 2011ല്‍ ഏകദിന ലോകകപ്പ് കിരീടം നേടുമ്പോഴും ടീമില്‍ ഹര്‍ഭജനുണ്ടായിരുന്നു. ആക്രമണോത്സതകൊണ്ടും അടിക്ക് തിരിച്ചടി സ്വഭാവംകൊണ്ടും വിവാദങ്ങളുടെ തോഴനായിരുന്നു ഹര്‍ഭജന്‍.

വിരമിച്ച ശേഷവും ലെജന്റ്‌സ് ലീഗുകളില്‍ ഉള്‍പ്പെടെ താരം പങ്കെടുത്തിരുന്നു. ലോക ചാമ്പ്യന്‍ഷിപ്പ് ലീഗില്‍ ഇന്ത്യ കപ്പ് നേടിയപ്പോള്‍ ടീമിന്റെ ഭാഗമായി ഹര്‍ഭജനുണ്ടായിരുന്നു. ഇപ്പോഴിതാ ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച മൂന്ന് ബാറ്റ്‌സ്മാന്‍മാര്‍ ആരൊക്കെയാണെന്ന് തിരഞ്ഞെടുത്തിരിക്കുകയാണ് ഹര്‍ഭജന്‍. വിരാട് കോലി, രാഹുല്‍ ദ്രാവിഡ്, രോഹിത് ശര്‍മ, റിക്കി പോണ്ടിങ് എന്നിവരെയെല്ലാം ഹര്‍ഭജന്‍ തഴഞ്ഞു. സച്ചിന്‍ ടെണ്ടുല്‍ക്കര്‍, ബ്രയാന്‍ ലാറ, ജാക്‌സ് കാലിസ് എന്നിവരെയാണ് ഹര്‍ഭജന്‍ തിരഞ്ഞെടുത്തത്.

സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ലോക ക്രിക്കറ്റ് ഇതിഹാസമാണ്. ടെസ്റ്റിലും ഏകദിനത്തിലും അതുല്യമായ റെക്കോഡുകളോടെയാണ് സച്ചിന്‍ പടിയിറങ്ങിയത്. ഏകദിനത്തിലെ പല വമ്പന്‍ റെക്കോഡുകളും ആദ്യം നേടിയെടുത്ത താരങ്ങളിലൊരാളാണ് സച്ചിന്‍. ഏകദിനത്തില്‍ ഇരട്ട സെഞ്ച്വറി നേടിയവര്‍ പലരുമുണ്ടെങ്കിലും ആദ്യമായി ഈ നേട്ടത്തിലേക്കെത്തിയത് സച്ചിനാണ്. ഐപിഎല്ലില്‍ സെഞ്ച്വറിയടക്കം നേടാനും സച്ചിനായിട്ടുണ്ട്. ടെസ്റ്റില്‍ 200 മത്സരം കളിച്ച സച്ചിന്‍ 15921 റണ്‍സോടെയാണ് കരിയര്‍ അവസാനിപ്പിച്ചത്.

51 സെഞ്ച്വറികള്‍ ഏകദിനത്തില്‍ അദ്ദേഹം നേടി. ആറ് ഇരട്ട സെഞ്ച്വറികളും ഇതില്‍ ഉള്‍പ്പെടും. 46 വിക്കറ്റും ടെസ്റ്റില്‍ അദ്ദേഹം നേടിയെടുത്തിട്ടുണ്ട്. 463 ഏകദിനത്തില്‍ നിന്ന് 18426 റണ്‍സാണ് സച്ചിന്‍ നേടിയത്. 49 സെഞ്ച്വറിയും ഇതില്‍ ഉള്‍പ്പെടും.

ആരും തകര്‍ക്കില്ലെന്ന് കരുതിയ സച്ചിന്റെ ഏകദിന സെഞ്ച്വറി റെക്കോഡിനെ വിരാട് കോലി മറികടന്നിരുന്നു. 154 വിക്കറ്റുകളും സച്ചിന്‍ ഏകദിനത്തില്‍ നേടി. ഇതില്‍ രണ്ട് അഞ്ച് വിക്കറ്റ് പ്രകടനവും ഉള്‍പ്പെടും. ഇന്ത്യക്കായി ഒരു ടി20യും കളിക്കാന്‍ സച്ചിനായി.

sachin tendulkar

ഒരു കാലഘട്ടത്തില്‍ ഇന്ത്യയുടെ മുഖമായിരുന്നു സച്ചിന്‍. ലോക ക്രിക്കറ്റിന്റെ ദൈവമെന്ന വിശേഷണം നേടിയെടുത്ത താരമാണ് സച്ചിന്‍. വിരമിച്ച ശേഷവും ആരാധക മനസില്‍ ഇതിഹാസ സ്ഥാനം സച്ചിന് ഇപ്പോഴുമുണ്ട്. ബ്രയാന്‍ ലാറ വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസമാണ്. ടെസ്റ്റില്‍ 400 റണ്‍സ് ഒറ്റക്ക് നേടി ലോക റെക്കോഡിട്ട ബാറ്റ്‌സ്മാനാണ് ലാറ. ഇടം കൈയന്‍ താരം ഒരു കാലഘട്ടത്തില്‍ എതിര്‍ ബൗളര്‍മാരുടെ പേടി സ്വപ്‌നമായിരുന്നു.

131 ടെസ്റ്റ് കളിച്ച ലാറ 11953 റണ്‍സാണ് നേടിയത്. ഇതില്‍ 34 സെഞ്ച്വറിയും 9 ഇരട്ട സെഞ്ച്വറിയുമുണ്ട്. ടെസ്റ്റിലെ ലാറയുടെ ഉയര്‍ന്ന വ്യക്തിഗത സ്‌കോറെന്ന റെക്കോഡ് തകര്‍ക്കാന്‍ ഇതുവരെ ആര്‍ക്കും സാധിച്ചിട്ടില്ല.

299 ഏകദിനത്തില്‍ നിന്ന് 10405 റണ്‍സും ലാറ നേടിയിട്ടുണ്ട്. 19 സെഞ്ച്വറിയാണ് ഏകദിനത്തില്‍ ലാറ നേടിയത്. എക്കാലത്തേയും മികച്ച ബാറ്റ്‌സ്മാന്‍മാരുടെ പട്ടികയില്‍ എല്ലാ കാലത്തും സ്ഥാനം നേടിയെടുക്കാന്‍ ലാറക്ക് സാധിച്ചു.

മുന്‍ ദക്ഷിണാഫ്രിക്കന്‍ താരമായ ജാക്‌സ് കാലിസ് ലോക ക്രിക്കറ്റിലെ എക്കാലത്തേയും മികച്ച പേസ് ഓള്‍റൗണ്ടറാണ്. 166 ടെസ്റ്റില്‍ നിന്ന് 13289 റണ്‍സാണ് അദ്ദേഹം നേടിയത്. ഇതില്‍ 45 സെഞ്ച്വറിയും രണ്ട് ഇരട്ട സെഞ്ച്വറിയും ഉള്‍പ്പെടും. 292 വിക്കറ്റാണ് ടെസ്റ്റില്‍ വീഴ്ത്തിയത്.

328 ഏകദിനത്തില്‍ നിന്ന് 17 സെഞ്ച്വറി ഉള്‍പ്പെടെ 11579 റണ്‍സാണ് കാലിസ് നേടിയത്. 273 വിക്കറ്റും ഏകദിനത്തില്‍ കാലിസ് നേടി. 25 ടി20യില്‍ നിന്ന് 666 റണ്‍സും 12 വിക്കറ്റുമാണ് കാലിസിന്റെ സമ്പാദ്യം.

Story first published: Sunday, July 14, 2024, 14:41 [IST]
Other articles published on Jul 14, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+