For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ധോണിയും കോലിയുമല്ല, ഐപിഎല്ലിലൂടെ ഏറ്റവും വരുമാനം മറ്റൊരാള്‍ക്ക്! ഇന്ത്യന്‍ താരം

അന്താരാഷ്ട്ര ക്രിക്കറ്റിനെപ്പോലും വെല്ലുവിളിക്കുന്ന തരത്തില്‍ ലോകത്തിലെ ഏറ്റവും വലിയ ടൂര്‍ണമെന്റുകളിലൊന്നായി അതിവേഗം വളര്‍ന്നു കൊണ്ടിരിക്കുകയാണ് ഐപിഎല്‍. 2008ല്‍ ഐപിഎല്ലിനു ബിസിസിഐ തുടക്കമിട്ടപ്പോള്‍ അതു ഇത്രയും വലിയ വിജയമായി തീരുമെന്ന് ആരും തന്നെ പ്രതീക്ഷിച്ചിരുന്നില്ല. ഇന്ത്യന്‍ ക്രിക്കറ്റില്‍ ഇപ്പോള്‍ പുതിയ താരങ്ങളെ വാര്‍ത്തെടുക്കുന്ന ഫാക്ടറിയായി ഐപിഎല്‍ മാറിയിരിക്കുകയാണ്.

നിലവിലെ ടീം സെലക്ഷന്‍ പോലും ഐപിഎല്ലിനെ ആശ്രയിച്ചാണ്. വലിയ പ്രതിഫലവും പ്രശസ്തിയുമെല്ലാം താരങ്ങളെ ഐപിഎല്ലിലേക്കു ആകര്‍ഷിക്കുന്ന ഘടകങ്ങളാണ്. കോടികളാണ് വമ്പന്‍ താരങ്ങളെ നിലനിര്‍ത്തുന്നതിനും വാങ്ങുന്നതിനുമായി ഓരോ ഫ്രാഞ്ചൈസിയും പ്രതിവര്‍ഷം ചെലവഴിക്കുന്നത്. 2008ലെ പ്രഥമ സീസണ്‍ മുതല്‍ ഇപ്പോഴും കളിക്കുന്ന ചില താരങ്ങളെ നമുക്കു കാണാന്‍ സാധിക്കും.

ROHIT SHARMA

ഇക്കൂട്ടത്തില്‍ ഇന്ത്യയുടെ കളിക്കാര്‍ മാത്രമേയുള്ളൂ. ഐപിഎല്ലില്‍ നിന്നും ഇതു വരെ ലഭിച്ച വരുമാനമെടുത്താല്‍ ഏറ്റവമധികം ലഭിച്ചിരിക്കുന്നത് ചെന്നൈ സൂപ്പര്‍കിങ്‌സ് ഇതിഹാസ നായകന്‍ എംഎസ് ധോണിക്കോ, റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ വിരാട് കോലിക്കോയല്ല. മറിച്ച് മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ് വരുമാനത്തില്‍ തലപ്പത്തു നില്‍ക്കുന്നത്.

ധോണിയും കോലിയും ഐപിഎല്ലില്‍ തുടക്കം മുതല്‍ ഏറ്റവുമധികം പ്രതിഫലം പറ്റുന്ന കളിക്കാര്‍ തന്നെയാണ്. പക്ഷെ ഇന്ത്യന്‍ നായകന്‍ കൂടിയായ രോഹിത് അവരേക്കാള്‍ ഒരു പണത്തൂക്കം മുന്നിലാണെന്നതാണ് യാഥാര്‍ഥ്യം. ധോണിയെ വളരെ നേരിയ വ്യത്യാസത്തിലാണ് ഹിറ്റ്മാന്‍ രണ്ടാംസ്ഥാനത്തേക്കു പിന്തള്ളിയിരിക്കുന്നത്.

കഴിഞ്ഞ ഐപിഎല്‍ സീസണില്‍ രോഹിത്തിനെ മുംബൈ നിലനിര്‍ത്തിയത് 16 കോടി രൂപയ്ക്കായിരുന്നു. തൊട്ടുമുമ്പത്തെ സീസണിലും ഹിറ്റ്മാനെ തങ്ങള്‍ക്കൊപ്പം നിര്‍ത്താന്‍ ഇതേ തുക തന്നെ മുംബൈ മുടക്കിയിരുന്നു. അതിനു മുമ്പുള്ള മൂന്നു സീസണില്‍ പ്രതിവര്‍ഷം 15 കോടി രൂപ വീതമായിരുന്നു രോഹിത്തിന്റെ ശമ്പളം.

2008 മുതല്‍ കഴിഞ്ഞ സീസണ്‍ വരെ അദ്ദേഹത്തിനു ലഭിച്ചിരിക്കുന്ന ശമ്പളമെടുക്കുകയാണെങ്കില്‍ അതു 178 കോടി രൂപ വരുമെന്നാണ് കണക്കുകള്‍. സമ്മാനത്തുകയായി ലഭിച്ച പണമോ, മറ്റു ബോണസുകളോ കൂടാതെയാണിത്. ധോണിയെ രണ്ടു കോടി രൂപയുടെ വ്യത്യാസത്തിലാണ് രോഹിത് രണ്ടാംസ്ഥാനത്തേക്കു പിന്തള്ളിയത്.

MS DHONI VIRAT KOHLI

ശമ്പള ഇനമായി മാത്രം ധോണിക്കു ഇതുവരെ ലഭിച്ചിരിക്കുന്നത് 176 കോടി രൂപയാണ്. ഇതുവരെ നടന്ന 16 സീസണുകളില്‍ 14 സീസണും അദ്ദേഹം ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ നായകനായിരുന്നു. 2016, 17 സീസണുകളില്‍ സിഎസ്‌കെയ്ക്കു രണ്ടു വര്‍ഷം ഐപിഎല്ലില്‍ നിന്നും വിലക്ക് നേരിട്ടപ്പോള്‍ ധോണി റൈസിങ് പൂനെ സൂപ്പര്‍ ജയന്റ്‌സിനൊപ്പമായിരുന്നു.

കഴിഞ്ഞ സീസണില്‍ 12 കോടി രൂപയ്ക്കായിരുന്നു ധോണിയെ സിഎസ്‌കെ നിലനിര്‍ത്തിയത്. സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയെ 2021ലെ സീസണില്‍ ടീമിന്റെ നായകസ്ഥാനത്തേക്കു കൊണ്ടു വരുന്നതിനായി ധോണി തന്റെ പ്രതിഫലം സ്വയം കുറയ്ക്കുകയായിരുന്നു. പക്ഷെ ജഡ്ഡു സീസണിന്റെ പകുതിയില്‍ തന്നെ ക്യാപ്റ്റന്‍സി ഒഴിഞ്ഞു.

ടീമിന്റെ ദയനീയ പ്രകടനത്തെ തുടര്‍ന്നായിരുന്നു ഇത്. പിന്നീട് ധോണി തിരികെ നായകസ്ഥാനം വീണ്ടും ഏറ്റെടുക്കുകയായിരുന്നു. കഴിഞ്ഞ തവണ അദ്ദേഹം സിഎസ്‌കെയെ അഞ്ചാം ഐപിഎല്‍ കിരീടത്തിലേക്കു നയിക്കുകയും ചെയ്തു.

രോഹിത്തും ധോണിയും കഴിഞ്ഞാല്‍ ഐപിഎല്ലില്‍ ഏറ്റവുമുയര്‍ന്ന വരുമാനമുള്ള താരം ആര്‍സിബിയുടെ മുന്‍ ക്യാപ്റ്റന്‍ കൂടിയായ കോലിയാണ്. കന്നി സീസണ്‍ മുതല്‍ ഇപ്പോഴും ആര്‍സിബിക്കൊപ്പം നില്‍ക്കുന്ന താരം കൂടിയാണ് അദ്ദേഹം. ശമ്പളമായി കഴിഞ്ഞ 16 സീസണുകളില്‍ നിന്നും കോലിക്കു ലഭിച്ചിരിക്കുന്നത് 173 കോടി രൂപയാണ്.

കോലിക്കു പിറകില്‍ നാലാംസ്ഥാനം ഇന്ത്യയുടെ മുന്‍ സ്റ്റാര്‍ ഓള്‍റൗണ്ടറും സിഎസ്‌കെയുടെ മുന്‍ ഹീറോയുമായ സുരേഷ് റെയ്‌നയ്ക്കാണ്. ഇതിനകം ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും വിരമിച്ച അദ്ദേഹത്തിന്റെ ഐപിഎല്ലിലെ വരുമാനം 110 കോടിയാണ്.

ഇതുവരെയുള്ള കണക്കുകളെടുത്താല്‍ ആകെ ഏഴു താരങ്ങളാണ് ഐപിഎല്ലില്‍ നിന്നും 100 കോടിക്കു മുകളില്‍ വരുമാനമായി നേടിയിരിക്കുന്നത്. ഗൗതം ഗംഭീര്‍, ശിഖര്‍ ധവാന്‍, ദിനേശ് കാര്‍ത്തിക് എന്നിവര്‍ക്കു നേരിയ വ്യത്യാസത്തിലാണ് 100 കോടി കബ്ബില്‍ ഇടം നേടാന്‍ കഴിയാതെ പോയത്. ധവാനും ഡിക്കെയും ഇപ്പോഴും മല്‍സരരംഗത്തുണ്ടെങ്കിലും ഗംഭീര്‍ വിരമിച്ചു കഴിഞ്ഞു.

Story first published: Sunday, August 6, 2023, 18:48 [IST]
Other articles published on Aug 6, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+