Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സഞ്ജുവിന്റെ വില്ലന്‍ വൈഭവല്ല!! ആളെ പിടികിട്ടി, ടീം വിടാന്‍ കാരണം 23കാരന്‍; സംഭവമിങ്ങനെ

ഐപിഎല്ലിന്റെ അടുത്ത സീസണില്‍ രാജസ്ഥാന്‍ റോയല്‍സ് വിട്ട് പുതിയൊരു ടീമിലേക്കു മാറാനുള്ള ആഗ്രഹം രാജസ്ഥാന്‍ റോയല്‍സിനെ സഞ്ജു സാംസണ്‍ അറിയിച്ചു കഴിഞ്ഞതോടെ ഇനിയെങ്ങോട്ട് എന്ന ചോദ്യമാണ് ഉയരുന്നത്. അഞ്ചു തവണ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സ്, മൂന്നു തവണ ജേതാക്കളായിട്ടുള്ള കൊല്‍ക്കത്ത നൈറ്റ്‌റൈഡഴ്‌സ് എന്നിവരെല്ലാം അദ്ദേഹത്തിനായി വല വിരിച്ചിട്ടുണ്ട്.

11 വര്‍ഷങ്ങളായി റോയല്‍സിനു വേണ്ടി കളിച്ചു കൊണ്ടിരിക്കുന്ന സഞ്ജു ടീം വിടുകയാണെന്ന റിപ്പോര്‍ട്ടുകള്‍ വന്നതുമുതല്‍ റോയല്‍സ് ആരാധകര്‍ വലിയ നിരാശയിലും ദുഖത്തിലുമാണ്. എന്താവാം ക്യാപ്റ്റനും മലയാളി സൂപ്പര്‍ താരവുമായ അദ്ദേഹത്തെ ടീം വിടാന്‍ നിര്‍ബന്ധിതനാക്കിയെന്നതാണ് എല്ലാവരുടെയും ചോദ്യം. കൗമാര ബാറ്റിങ് സെന്‍സേഷന്‍ വൈഭവ് സൂര്യവംശിയുടെ വരവിനു ശേഷം തന്റെ ഓപ്പണിങ് സ്ഥാനം നഷ്ടമായതാണ് ഇതിനു പിന്നിലെന്നു അഭ്യൂഹങ്ങളും വന്നു.

പക്ഷെ വൈഭവോ, ഓപ്പണിങ് റോള്‍ കൈവിട്ടു പോയതോയല്ല സഞ്ജുവിനെ ചൊടിപ്പിച്ചതെന്നാണ് ഇപ്പോള്‍ പുറത്തു വരുന്നത്. മറ്റൊരാളാണ് യഥാര്‍ഥ വില്ലനെന്നും സൂചനകള്‍ ലഭിച്ചിട്ടുണ്ട്. റെവ് സ്‌പോര്‍ട്‌സിന്റെ (Revsportz) മാധ്യമപ്രവര്‍ത്തകനായ രോഹിത് ജുഗ്ലാനാണ് സഞ്ജു റോയല്‍സ് വിടുന്നതിനു പിന്നിലെ യഥാര്‍ഥ കാരണത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയത്.

SANJU SAMSON

വില്ലന്‍ പരാഗ്!!

രാജസ്ഥാന്‍ റോയല്‍സ് ടീമിന്റെ ക്യാപ്റ്റന്‍സിയുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് സഞ്ജു സാംസണിന്റെ പുറത്താവലിലേക്കു നയിച്ചതെന്നാണ് രോഹിത് ജുഗ്ലാന്റെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നത്. ചില അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ചാണ് അദ്ദേഹം ഇക്കാര്യം പുറത്തുവിട്ടത്.

ഫിറ്റ്‌നസ് പ്രശ്‌നങ്ങളെ തുടര്‍ന്നു കഴിഞ്ഞ ഐപിഎല്‍ സീസണിലെ ആദ്യത്തെ മൂന്നു മല്‍സരങ്ങളില്‍ ഇംപാക്ട് പ്ലെയറായി ബാറ്റിങില്‍ മാത്രമേ സഞ്ജുവിനെ കണ്ടിരുന്നുള്ള. ഈ മല്‍സരങ്ങളില്‍ ടീമിനെ നയിച്ചതാവട്ടെ യുവ ഓള്‍റൗണ്ടര്‍ റിയാന്‍ പരാഗുമായിരുന്നു. പിന്നീട് സീസണിന്റെ മധ്യത്തോടെ സഞ്ജുവിനു വീണ്ടും പരിക്കേറ്റപ്പോള്‍ 23 കാരന്‍ നായകസ്ഥാനമേറ്റെടുക്കുകയും ചെയ്തിരുന്നു.

ഇംപാക്ട് പ്ലെയറായി ആദ്യത്തെ കുറച്ചു മല്‍സരങ്ങളില്‍ കളിക്കാന്‍ തയ്യാറായിട്ടും ഇവയില്‍ റോയല്‍സിന്റെ ക്യാപ്റ്റന്‍സി സഞ്ജുവിനു നല്‍കാന്‍ റോയല്‍സ് ടീം മാനേജ്‌മെന്റ് തയ്യാറായില്ലെന്നാണ് ജുഗ്ലാന്റെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നത്.

ഇംപാക്ട് പ്ലെയറായി സഞ്ജു സാംസണിനു കളിക്കാന്‍ കഴിയുമെങ്കില്‍ ക്യാപ്റ്റന്‍സിയും നല്‍കേണ്ടതായിരുന്നു. പക്ഷെ രാജസ്ഥാന്‍ റോയല്‍സ് മാനേജ്‌മെന്റ് അദ്ദേഹത്തിനു മേല്‍ സമ്മര്‍ദ്ദമുണ്ടാക്കുകയും ക്യാപ്റ്റന്‍സിയില്‍ നിന്നും മാാറി നില്‍ക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു. റിയാന്‍ പരാഗിനു ചുമതല നല്‍കാനാണ് തങ്ങളുടെ ആഗ്രഹമെന്ന വ്യക്തമായ നിലപാട് തന്നെയാണ് സഞ്ജുവിനെ ഇതിലൂടെ അവര്‍ അറിയിച്ചത്.

RIYAN PARAG

അതുകൊണ്ടു തന്നെ രാജസ്ഥാന്‍ റോയല്‍സ് ക്യാംപിലെ തര്‍ക്കങ്ങള്‍ക്കു പിന്നിലെ പ്രധാന കാരണം ക്യാപ്റ്റന്‍സിയാണ്. ഇതുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നങ്ങളെ തുടര്‍ന്നുള്ള ടെന്‍ഷന്‍ കഴിഞ്ഞ സീസണിലുടനീളമുണ്ടാവുകയും ചെയ്തിരുന്നുവെന്നും അടുത്ത വൃത്തങ്ങള്‍ ജുഗ്ലാനോടു വെളിപ്പെടുത്തുന്നു. റോയല്‍സ് മാനേജ്‌മെന്റിന്റെ തീരുമാനത്തിലുള്ള സഞ്ജുവിന്റെ അതൃപ്തി ടൂര്‍ണമെന്റിനിടെ തന്നെ മറനീക്കി പുറത്തുവന്നിരുന്നു.

ഡല്‍ഹി ക്യാപ്പിറ്റല്‍സുമായുമായുള്ള റോയല്‍സിന്റെ മല്‍സരം ടൈയില്‍ കലാശിച്ച ശേഷം സൂ്പ്പര്‍ ഓവറിനായി ടീം തയ്യാറെുക്കവെ കോച്ച് രാഹുല്‍ ദ്രാവിഡ് ഡഗൗട്ടില്‍ വച്ച് താരങ്ങള്‍ക്കു നിര്‍ദേശങ്ങളെ നല്‍കവെ ഇതില്‍ ചേരാതെ സഞ്ജു ഒഴിഞ്ഞു മാറിപ്പോവുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലും വൈറലായി മാറിയിരുന്നു.

അതേസമയം, കഴിഞ്ഞ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനായി മുന്‍ ക്യാപ്റ്റനും വെറ്ററന്‍ ബാറ്ററുമായ രോഹിത് ശര്‍മയും ഇംപാക്ട് പ്ലെയറായാണ് ഒരുപാട് മല്‍സരങ്ങളില്‍ കളിക്കാനിറങ്ങിയത്. പക്ഷെ ടീമിന്റെ തന്ത്രങ്ങളിലും ഗെയിം പ്ലാനുകളിലുമെല്ലാം അദ്ദേഹത്തിന്റെ സജീവ സാന്നിധ്യം കണ്ടിരുന്നു. പക്ഷെ ഇതില്‍ നിന്നും തികച്ചും വ്യത്യസ്തമായി ഇംപാക്ട് പ്ലെയറായപ്പോള്‍ ഒന്നിലും ഇടപെടാതെ മാറി നില്‍ക്കുകയാണ് സഞ്ജു ചെയ്തത്.

Story first published: Sunday, August 10, 2025, 9:34 [IST]
Other articles published on Aug 10, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+