For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഈ 10 പേരെ നോക്കിവെച്ചോളൂ,2022 ഇവരുടെ വര്‍ഷം ആയേക്കും,ഗംഭീര പ്രകടനം ഉറപ്പിക്കാം

ബയോബബിള്‍ സുരക്ഷയില്‍ കഴിയേണ്ടി വരുന്നത് താരങ്ങളെ മാനസികമായി തളര്‍ത്തുന്നുണ്ടെങ്കിലും ഇതിനോട് പൊരുത്തപ്പെട്ട് പോവാന്‍ ഇവര്‍ ശീലിച്ചിരിക്കുന്നു. 2022ല്‍ മികച്ച പ്രകടനം നടത്തി ഈ വര്‍ഷത്തെ താരമാവാന്‍ ചിലര്‍ കാത്തിരിക്കുന്നു

1

2022 ആവേശകരമായി പുരോഗമിക്കുമ്പോള്‍ ക്രിക്കറ്റ് ലോകത്തും പ്രതീക്ഷകളേറെയാണ്. അണ്ടര്‍ 19 ലോകകപ്പ്, വനിതാ ഏകദിന ലോകകപ്പ്,ടി20 ലോകകപ്പ് തുടങ്ങി വലിയ ടൂര്‍ണമെന്റുകളാണ് ഈ വര്‍ഷം കാത്തിരിക്കുന്നത്. ആരാധകരെ ആവേശത്തിലാഴ്ത്താന്‍ കെല്‍പ്പുള്ള നിരവധി ടൂര്‍ണമെന്റുകളാണ് ഈ വര്‍ഷം നടക്കാന്‍ പോകുന്നത്. കോവിഡ് വ്യാപനം വീണ്ടും ഭീഷണി ഉയര്‍ത്തുന്നുണ്ടെങ്കിലും കായിക മേഖലയെ പൂര്‍ണ്ണമായ അടച്ചിടിലേക്ക് 2022 കൊണ്ടുപോകില്ലെന്ന് തന്നെ പ്രതീക്ഷിക്കാം.

പല താരങ്ങളെ സംബന്ധിച്ചും 2022 വലിയ പ്രതീക്ഷ നല്‍കുന്ന വര്‍ഷമാണ്. തിരിച്ചുവരവിനായി പല സൂപ്പര്‍ താരങ്ങളും കാത്തിരിക്കുകയാണ്. ബയോബബിള്‍ സുരക്ഷയില്‍ കഴിയേണ്ടി വരുന്നത് താരങ്ങളെ മാനസികമായി തളര്‍ത്തുന്നുണ്ടെങ്കിലും ഇതിനോട് പൊരുത്തപ്പെട്ട് പോവാന്‍ ഇവര്‍ ശീലിച്ചിരിക്കുന്നു. 2022ല്‍ മികച്ച പ്രകടനം നടത്തി ഈ വര്‍ഷത്തെ താരമാവാന്‍ ചിലര്‍ കാത്തിരിക്കുന്നുണ്ട്. ഇതില്‍ ആരാധകര്‍ കരുതിയിരിക്കേണ്ട 7 താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

രോഹിത് ശര്‍മ

രോഹിത് ശര്‍മ

രോഹിത് ശര്‍മക്ക് 2022ന്റെ തുടക്കത്തിലെ തന്നെ പരിക്കേറ്റു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയും ഏകദിന പരമ്പരയും അദ്ദേഹത്തിന് നഷ്ടമായിരിക്കുകയാണ്. എന്നാല്‍ കൂടുതല്‍ ഫിറ്റ്‌നസോടെ തിരിച്ചെത്തുന്ന രോഹിത് ഇന്ത്യക്കായി ഗംഭീര പ്രകടനത്തോടെ ഈ വര്‍ഷം കൈയടി നേടാന്‍ സാധ്യത കൂടുതലാണ്. നിലവില്‍ ഇന്ത്യയുടെ പരിമിത ഓവര്‍ നായകനാണ് രോഹിത്. വരാനിരിക്കുന്ന ടി20 ലോകകപ്പില്‍ ഇന്ത്യയെ കിരീടത്തിലെത്തിക്കാന്‍ രോഹിത്തിന് സാധിക്കുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. അതിന് സാധിച്ചാല്‍ വിരാട് കോലിക്ക് മുകളിലേക്ക് രോഹിത്തിന്റെ താരപദവി എത്താനും സാധ്യതകളുണ്ട്. രോഹിത്തിന്റെ വെടിക്കെട്ട് ബാറ്റിങ്ങിന് വലിയ ആരാധക പിന്തുണയാണുള്ളത്.

 കെ എല്‍ രാഹുല്‍

കെ എല്‍ രാഹുല്‍

കെ എല്‍ രാഹുലിന് സംബന്ധിച്ച് തന്റെ താരപദവി അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഊട്ടിയുറപ്പിക്കാനുള്ള സുവര്‍ണ്ണാവസരമാണിത്. മൂന്ന് ഫോര്‍മാറ്റിലും രോഹിത് ശര്‍മയോടൊപ്പം ഓപ്പണിങ്ങില്‍ മുഖ്യ പരിഗണന രാഹുലിനാണ് ലഭിക്കുന്നത്. ടെസ്റ്റില്‍ മിന്നും ഫോമിലാണ് രാഹുല്‍. സെഞ്ച്വൂറിയനില്‍ സെഞ്ച്വറി നേടി എല്ലാവരുടെയും കൈയടി നേടിയെടുക്കാന്‍ രാഹുലിനായിരുന്നു. ഇതേ പ്രകടനം രാഹുലിന് തുടരാനാവുമെന്നാണ് പ്രതീക്ഷ. പരിമിത ഓവറിലെ ഇന്ത്യയുടെ വൈസ് ക്യാപ്റ്റനാണ് രാഹുല്‍. ടി20 ലോകകപ്പ് വരാനിരിക്കെ രാഹുലിന്റെ വെടിക്കെട്ട് പ്രകടനം തന്നെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

സാഖിബ് മഹ്‌മൂദ്

സാഖിബ് മഹ്‌മൂദ്

ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിനൊപ്പം തിളങ്ങാന്‍ കെല്‍പ്പുള്ള താരമാണ് സാഖിബ് മഹ്‌മൂദ്. 2019 നവംബറില്‍ ന്യൂസീലന്‍ഡിനെതിരായ ടി20 പരമ്പരയിലൂടെയായിരുന്നു അദ്ദേഹം അരങ്ങേറ്റം കുറിച്ചത്. പാകിസ്താനെതിരായ ഏകദിന പരമ്പരയിലും കളിച്ച മഹ്‌മൂദ് തന്റെ പേസ് ബൗളിങ്ങിലൂടെ കൈയടി നേടി. ആദ്യ ഏകദിനത്തില്‍ 42 റണ്‍സ് വിട്ടുകൊടുത്ത് നാല് വിക്കറ്റാണ് അദ്ദേഹം വീഴ്ത്തിയത്. പരമ്പരയിലെ താരമായതും മഹ്‌മൂദായിരുന്നു. നടന്നുകൊണ്ടിരിക്കുന്ന ആഷസ് ടെസ്റ്റിന് ശേഷം ഇംഗ്ലണ്ട് ടീമില്‍ അടിമുടി മാറ്റം ഉറപ്പാണ്. പ്രതിഭാശാലികളായി താരങ്ങളെ എത്തിക്കണമെന്ന് മുന്‍ താരങ്ങളക്കം നിര്‍ദേശം മുന്നോട്ടുവെച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ വലിയ അവസരങ്ങള്‍ മഹ്‌മൂദിന് ലഭിച്ചേക്കും.

മാര്‍ക്കോ ജാന്‍സന്‍

മാര്‍ക്കോ ജാന്‍സന്‍

ദക്ഷിണാഫ്രിക്കയുടെ പുതിയ കണ്ടെത്തലാണ് മാര്‍ക്കോ ജാന്‍സന്‍. ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ച് കഴിഞ്ഞ ഇടം കൈയന്‍ പേസര്‍ ഇന്ത്യക്കെതിരായ ഏകദിന പരമ്പരക്കുള്ള ടീമിലും ഉള്‍പ്പെട്ടിട്ടുണ്ട്. സ്വാഭാവിക വേഗവും സ്വിങ്ങുമുള്ള ഇടം കൈയന്‍ പേസര്‍ ഏത് മൈതാനത്തും തിളങ്ങാന്‍ കെല്‍പ്പുള്ളവനാണ്. ദക്ഷിണാഫ്രിക്കന്‍ ടീമില്‍ പേസ് ബൗളര്‍മാര്‍ക്ക് ക്ഷാമമില്ലെങ്കിലും ഇടം കൈയന്‍ പേസര്‍മാരുടെ അഭാവമുണ്ട്. അതുകൊണ്ട് തന്നെ മാര്‍ക്കോ ജാന്‍സന് കൂടുതല്‍ അവസരം ദക്ഷിണാഫ്രിക്ക നല്‍കിയേക്കും. നിലവിലെ അദ്ദേഹത്തിന്റെ പ്രകടനം വിലയിരുത്തുമ്പോള്‍ പ്രതീക്ഷകള്‍ വാനോളം.

ഫിന്‍ അലന്‍

ഫിന്‍ അലന്‍

ന്യൂസീലന്‍ഡിന്റെ കണ്ടെത്തലാണ് ഫിന്‍ അലന്‍. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ താരം 2021 മാര്‍ച്ചില്‍ നടന്ന ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയിലൂടെയാണ് വരവറിയിച്ചത്. ആറ് ടി20യില്‍ നിന്ന് 190. 24 സ്‌ട്രൈക്കറേറ്റില്‍ 156 റണ്‍സാണ് ഫിന്‍ അലന്‍ നേടിയത്. ടി20 ഫോര്‍മാറ്റില്‍ വളരെ അപകടകാരിയായി താരമാണ് അലനെന്ന് അദ്ദേഹത്തിന്റെ റെക്കോഡുകളില്‍ നിന്ന് വ്യക്തം. 46 മത്സരത്തില്‍ നിന്ന് 1434 റണ്‍സാണ് അലന്‍ നേടിയിട്ടുള്ളത്. 174.45 ആണ് സ്‌ട്രൈക്കറേറ്റ്. സൂപ്പര്‍ സ്മാഷില്‍ ആറ് മത്സരത്തില്‍ നിന്ന് 177 റണ്‍സാണ് അദ്ദേഹം നേടിയത്. 151.23 സ്‌ട്രൈക്കറേറ്റിലായിരുന്നു പ്രകടനം. ഇതില്‍ രണ്ട് അര്‍ധ സെഞ്ച്വറികളും ഉള്‍പ്പെടും. ഈ വര്‍ഷം കൂടുതല്‍ അന്താരാഷ്ട്ര മത്സരങ്ങളില്‍ അദ്ദേഹത്തിന് അവസരം ലഭിച്ചേക്കും.

ഹാരിസ് റഊഫ്

ഹാരിസ് റഊഫ്

പാകിസ്താന്റെ അതിവേഗ പേസറായ ഹാരിസ് റഊഫ് ഇതിനോടകം തന്റെ മികവ് തെളിയിച്ച് കഴിഞ്ഞു. 2020 ജനുവരിയില്‍ ടി20 അരങ്ങേറ്റം കുറിച്ച റഊഫ് ഒക്ടോബറിലാണ് ഏകദിന അരങ്ങേറ്റം കുറിച്ചത്. 34 ടി20യില്‍ നിന്ന് 41 വിക്കറ്റാണ് അദ്ദേഹം നേടിയത്. ഇക്കഴിഞ്ഞ ടി20 ലോകകപ്പില്‍ ആറ് മത്സരത്തില്‍ നിന്ന് എട്ട് വിക്കറ്റാണ് അദ്ദേഹം നേടിയത്. തുടര്‍ച്ചയായി 145ന് മുകളില്‍ പന്തെറിയാന്‍ റഊഫിന് മികവുണ്ട്. ഇക്കഴിഞ്ഞ ബിഗ്ബാഷ് ലീഗില്‍ 10 മത്സരത്തില്‍ നിന്ന് 20 വിക്കറ്റാണ് അദ്ദേഹം നേടിയത്. റഊഫിന്റെ അതിവേഗ പന്തുകള്‍ എതിരാളികളെ നന്നായി പ്രയാസപ്പെടുത്തുന്നുണ്ട്. ഈ വര്‍ഷവും ടി20 ലോകകപ്പടക്കം നടക്കാനുള്ളതിനാല്‍ റഊഫ് കൈയടി നേടുമെന്നുറപ്പ്.

നിക്കോളാസ് പുരാന്‍

നിക്കോളാസ് പുരാന്‍

പ്രതിഭാശാലിയായ താരമാണെങ്കിലും വെസ്റ്റ് ഇന്‍ഡീസ് ടീമില്‍ സ്ഥിരതയോടെ കളിക്കാന്‍ നിക്കോളാസ് പുരാന് പലപ്പോഴും സാധിക്കാറില്ല. ഇടം കൈയന്‍ താരം വിക്കറ്റ് കീപ്പറും കൂടിയാണ്. വെസ്റ്റ് ഇന്‍ഡീസ് ടീമിന്റെ വൈസ് ക്യാപ്റ്റനായ താരം ഏത് ബാറ്റിങ് പൊസിഷനിലും കളിക്കാന്‍ കെല്‍പ്പുള്ള ചുരുക്കം ചില താരങ്ങളിലൊരാളാണ്. നിലയുറപ്പിച്ചാല്‍ എതിര്‍ ബൗളര്‍മാരെ കണ്ണീരണിയിക്കാന്‍ പുരാന് മികവുണ്ട്. 209 ടി20കളില്‍ നിന്ന് 2946 റണ്‍സാണ് പുരാന്റെ പേരിലുള്ളത്. 143.43 ആണ് അദ്ദേഹത്തിന്റെ സ്‌ട്രൈക്കറേറ്റ്. അനുഭവസമ്പന്നനായ താരമായിക്കഴിഞ്ഞ പുരാന്റെ മുന്നില്‍ വലിയ അവസരമാണ് ഈ വര്‍ഷമുള്ളത്.

Story first published: Monday, January 10, 2022, 21:24 [IST]
Other articles published on Jan 10, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+