Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

15 ടി20യില്‍ 13ലും ജയം!! 4 സര്‍പ്രൈസ് താരങ്ങള്‍, ഗംഭീര്‍ ടീം ഇന്ത്യയെ മാറ്റിയതെങ്ങനെ?

ടി20 ക്രിക്കറ്റില്‍ നാട്ടിലം പുറത്തും എതിരാളികളെ തകര്‍ത്തെറിഞ്ഞ് ടീം ഇന്ത്യയുടെ പടയോട്ടം തുടരുകയാണ്. ഇതിന്റെ ക്രെഡിറ്റ് നായകന്‍ സൂര്യകുമാര്‍ യാദവിനാണ് കൂടുതലും ലഭിക്കുന്നതെങ്കിലും യഥാര്‍ഥത്തില്‍ ഇതു അര്‍ഹിക്കുന്നയാള്‍ അണിയറയിലുള്ള മുഖ്യ കോച്ച് ഗൗതം ഗംഭീറാണ്. അടിമുടി തന്റെ ടീമായി ടി20 സംഘത്തെ അദ്ദേഹം ഉടച്ചു വാര്‍ത്തിരിക്കുകയാണെന്നു നിസംശയം പറയാം.

ഇപ്പോഴത്തെ ടീമിനു മേല്‍ അത്രമേല്‍ നിയന്ത്രണമാണ് ഗംഭീറിനുള്ളത്. ഇന്ത്യ ടീമിനെ തന്റെ അഗ്രസീവ് ബ്രാന്റ് ക്രിക്കറ്റിലേക്കു കൊണ്ടുവരാന്‍ സാധിച്ചതും ഇതു കൊണ്ടു തന്നെയാണ്. സൂര്യയുമായുള്ള മികച്ച കെമിസ്ട്രി ഗംഭീറിനു കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാക്കുകയും ചെയ്തു. കഴിഞ്ഞ വര്‍ഷത്തെ ടി20 ലോകകപ്പില്‍ ഇന്ത്യയുടെ കിരീടധാരണത്തിനു ശേഷമാണ് ഗംഭീര്‍ പരിശീലകസ്ഥാനത്തക്കു വന്നത്.

കോച്ച് രാഹുല്‍ ദ്രാവിഡിനൊപ്പം ക്യാപ്റ്റന്‍ രോഹിത് ശര്‍മ, മുന്‍ നായകന്‍ വിരാട് കോലി, ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ എന്നിവരെല്ലാം ഒരുമിച്ച് പടിയിറങ്ങിയപ്പോഴായിരുന്നു ഗംഭീറിന്റെ വരവ്. ഇവരുടെ അഭാവം അദ്ദേഹത്തിനു എങ്ങനെ നികത്താന്‍ കഴിയുമെന്നതായിരുന്നു അപ്പോഴത്തെ സംശയം. പക്ഷെ ഇപ്പോള്‍ ദ്രാവിഡിനെയും രോഹിത്തിനെയും കോലിയെയുമെല്ലാം ടി20യില്‍ എല്ലാവരും മറന്നു കഴിഞ്ഞു. ഇതു തീര്‍ച്ചയായും ഗംഭീറിന്റെ മാജിക്ക് തന്നെയാണ്.

GAUTAM GAMBHIR

അഴിച്ചുപണി

ഇന്ത്യന്‍ ടി20 ടീമിന്റെ മുഖ്യ കോച്ചായി വന്നതിനു ശേഷം വലിയ രീതിയിലുള്ള അഴിച്ചുപണി തന്നെയാണ് ഗൗതം ഗംഭീര്‍ നടത്തിയിട്ടുള്ളതെന്നു കാണാം. ഫസ്റ്റ് ചോയ്‌സ് ഓപ്പണര്‍മാരായ യശസ്വി ജയ്‌സ്വാള്‍, ശുഭ്മന്‍ ഗില്‍ എന്നിവര്‍ക്കു പകരം മലയാളി താരം സഞ്ജു സാംസണിനെയും അഭിഷേക് ശര്‍മയെയും കൊണ്ടു വന്ന് ഗംഭീര്‍ എല്ലാവരെയും ഞെട്ടിക്കുക തന്നെ ചെയ്തു.

ഇപ്പോള്‍ തുടര്‍ച്ചയായി മൂന്നു ടി20 പരമ്പരകളില്‍ ഈ ജോടി ഓപ്പണറായി മിന്നിച്ചപ്പോള്‍ ജയ്‌സ്വാള്‍, ഗില്‍ എന്നിവരുടെ മടങ്ങിവരവ് പോലും സംശയത്തിലായിരിക്കുകയാണ്. ടീമിനു വേണ്ടി കളിക്കുന്ന താരങ്ങളെയാണ് ഗംഭീര്‍ ഇഷ്ടപ്പെടുന്നത്. ഈ കാരണത്താല്‍ തന്നെയാണ് വ്യക്തിഗത നേട്ടങ്ങള്‍ക്കു പ്രാധാന്യം കൊടുക്കാത്ത സഞ്ജുവിനെയും അഭിഷേകിനെയും ഗംഭീര്‍ ഇത്രയുമധികം പിന്തുണയ്ക്കാനുള്ള കാരണം.

ഓള്‍റൗണ്ടര്‍മാരുടെ ടീം

ഗൗതം ഗംഭീര്‍ മുഖ്യ കോച്ചായി വരുന്നതിനു മുമ്പ് വരെ വരെ ഇന്ത്യന്‍ ടി20 ടീമില്‍ അധികം ഓള്‍റൗണ്ടര്‍മാരില്ലായിരുന്നുവെന്നു കാണാം. എന്നാല്‍ അദ്ദേഹം പരിശീലകസ്ഥാനത്തേക്കു വന്ന ശേഷം നിരവധി ഓള്‍റൗണ്ടര്‍മാരെയാണ് ടി20 ടീമിലേക്കു കൊണ്ടു വന്നിട്ടുള്ളത്.

പുതിയ സെന്‍സേഷനായി മാറിയ നിതീഷ് കുമാര്‍ റെഡ്ഡിക്കൊപ്പം റിയാന്‍ പരാഗ്, അഭിഷേക് തുടങ്ങിയവരെല്ലാം ഗംഭീര്‍ തന്റ നിര്‍ണായക താരങ്ങളാക്കി മാറ്റിയിരിക്കുകയാണ്. നേരത്തേ ലോവര്‍ ഓര്‍ഡറില്‍ കളിച്ചിരുന്ന തിലക് വര്‍മയെ ടോപ്പ് ത്രീയിലേക്കു കൊണ്ടുവന്ന് ഹീറോയാക്കിയതും ഗംഭീറിന്റെ തന്ത്രം തന്നെ.

GAMBHIR SURYA

ഐപിഎല്ലില്‍ കസറിയ പല താരങ്ങളെയും ടി20 ടീമിലേക്കു കൊണ്ടുവന്ന് ഗംഭീര്‍ നടത്തിയ പരീക്ഷണങ്ങളും വന്‍ വിജയമായി. നേരത്തേ മുന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും കോച്ച് രാഹുല്‍ ദ്രാവിഡും ഒരു തവണ പരീക്ഷിച്ച ശേഷം തഴഞ്ഞ മിസ്റ്ററി സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയെ ടീമിലേക്കു തിരികെ കൊണ്ടുവന്ന് തുറുപ്പുചീട്ടാക്കി മാറ്റിയെടുത്തതും ഗംഭീര്‍ തന്നെയാണ്.

കൂടാതെ യുവ ഫാസ്റ്റ് ബൗളര്‍മാരായ ഹര്‍ഷിത് റാണ, മായങ്ക് യാദവ് തുടങ്ങിയവരെ ദേശീയ ടീമിലെത്തിച്ചതിന്റെ ക്രെഡിറ്റും ഗംഭീറിനു തന്നെ. ടി20 ക്യാപ്റ്റനായി ഇപ്പോഴും രോഹിത്തുണ്ടായിരുന്നെങ്കില്‍ ഗംഭീറിനു ടീമിനെ ഇതുപോലെ ഉടച്ചുവാര്‍ക്കാന്‍ സാധിക്കില്ലെന്നുറപ്പാണ്. കാരണം രോഹിത്തിന് ചില താരങ്ങളോടു പ്രത്യേക മമതയുണ്ട്.

അതുകൊണ്ടു തന്നെ അവരെ എങ്ങനെയെങ്കിലും ടീമില്‍ നിലനിര്‍ത്താന്‍ അദ്ദേഹം ശ്രമിക്കുകയും ചെയ്യും. ഈ കാരണത്താല്‍ ഗംഭീറിനും രോഹിത്തിനും ടി20യില്‍ ഒരുപോലെ ചിന്തിക്കാനും സാധിക്കില്ല. ടി20യില്‍ ഗംഭീറിനു കീഴില്‍ ടീം മിന്നിക്കുമ്പോഴും ഏകദിനം, ടെസ്റ്റ് എന്നിവയില്‍ ഇതിനു സാധിക്കാതെ പോവുന്നതും ഈ കാരണത്താലാണ്.

Story first published: Wednesday, February 5, 2025, 14:13 [IST]
Other articles published on Feb 5, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+