For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഓസീസ് താരങ്ങള്‍ക്കു ഇന്ത്യയെ ഭയം... കാരണം ഐപിഎല്ലെന്നു ക്ലാര്‍ക്ക്, പ്രതികരിച്ച് ഓസീസ് നായകന്‍

നിരവധി ഓസീസ് താരങ്ങള്‍ ഐപിഎല്ലില്‍ കളിക്കുന്നുണ്ട്

സിഡ്‌നി: ഐപിഎല്‍ കരാര്‍ സംരക്ഷിക്കുന്നതിനു വേണ്ടി ഓസ്‌ട്രേലിയന്‍ താരങ്ങള്‍ക്കു ഇന്ത്യന്‍ നായകന്‍ വിരാട് കോലിയെ സ്ലെഡ്ജ് ചെയ്യാന്‍ ഭയമാണെന്ന മുന്‍ നായകന്‍ മൈക്കല്‍ ക്ലാര്‍ക്കിന്റെ അഭിപ്രായപ്രകടനത്തിനെതിരേ ടെസ്റ്റ് ടീം ക്യാപ്റ്റന്‍ ടിം പെയ്ന്‍. ക്ലാര്‍ക്കിന്റെ പരാമര്‍ശം ശുദ്ധ അസംബന്ധമാണെന്നു പെയ്ന്‍ തുറന്നടിച്ചു. ഓസ്‌ട്രേലിയന്‍ ടീമിലെ ഏതെങ്കിലും താരങ്ങള്‍ കോലിക്കെതിരേ അത്ര സൗമ്യമായി പെരുമാറുന്നതായി തന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നു പെയ്ന്‍ വ്യക്തമാക്കി.

paine

കോലിയെ പുറത്താക്കാനോ, പ്രകോപിപ്പിക്കാനോ ആരു ശ്രമിക്കുന്നില്ലെന്നും തനിക്കു തോന്നിയിട്ടില്ല. ബൗള്‍ ചെയ്യുമ്പോഴും ബാറ്റിങിനായി ഇറങ്ങുമ്പോഴും കഴിവിന്റെ പരമാവധി പുറത്തെടുത്ത് ഓസ്‌ട്രേലിയയെ ജയിപ്പിക്കാനാണ് ഓരോ താരവും ശ്രമിക്കുന്നത്. ആരാണ് കോലിക്കെതിരേ ഭയത്തോടെ, ബഹുമാനത്തോടെ കളിക്കുന്ന താരമെന്നു തനിക്കു മനസ്സിലായിട്ടില്ല. കോലിയെ പ്രകോപിപ്പിക്കാതിരിക്കാന്‍ തങ്ങള്‍ ശ്രമിക്കാറില്ലെന്നു സത്യമാണ്. പ്രകോപിപ്പിക്കുമ്പോഴാണ് അദ്ദേഹം തന്റെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാറുള്ളത് എന്നതാണ് ഇതിനു കാരണമെന്നും പെയ്ന്‍ വിശദമാക്കി.

ഇന്ത്യ ഈ വര്‍ഷം അവസാനത്തോടെ ഓസ്‌ട്രേലിയയില്‍ പര്യടനം നടത്തുന്നുണ്ട്. ഐസിസിയുടെ ടി20 ലോകകപ്പിനു ശേഷം ഓസ്‌ട്രേലിയക്കെതിരേ നാലു ടെസ്റ്റുകളും മൂന്നു വീതം ഏകദിന, ടി20 പരമ്പരകളുമാണ് ഇന്ത്യ കളിക്കുക. പരമ്പരയില്‍ എന്താണ് സംഭവിക്കുകയെന്നു പറയാനാവില്ല. പരമ്പര വീറും വാശിയും നിറഞ്ഞതായിരിക്കുമെന്നുറപ്പാണ്. കോലിക്കെതിരേ ബൗള്‍ ചെയ്യുമ്പോള്‍ ഐപിഎല്‍ കരാറിനെക്കുറിച്ച് ഓസീസ് താരങ്ങള്‍ ചിന്തിക്കുമെന്ന് കരുതുന്നില്ലെന്നും ദേശീയ ടീമിനായി നന്നായി പെര്‍ഫോം ചെയ്യാന്‍ തന്നെയാരിക്കും അവര്‍ ശ്രമിക്കുകയെന്നു തനിക്കുറപ്പുണ്ടെന്നും പെയ്ന്‍ കൂട്ടിച്ചേര്‍ത്തു.

ഐപിഎല്ലിന്റെ വരവോടെയാണ് ഓസീസ് താരങ്ങള്‍ ഇന്ത്യന്‍ താരങ്ങള്‍ക്കും കോലിക്കുമെതിരേ കുറച്ചു മയം കാണിക്കാന്‍ തുടങ്ങിയതെന്നായിരുന്നു നേരത്തേ ക്ലാര്‍ക്ക് ചൂണ്ടിക്കാട്ടിയത്. ഇന്ത്യന്‍ നായകന്‍ വിരാട് കോലിയെയോ ടീമിലെ മറ്റു കളിക്കാരെയോ സ്ലെഡ്ജ് ചെയ്യാന്‍ ഇപ്പോള്‍ ഓസീസിന്റെ പല താരങ്ങള്‍ക്കും ഭയമാണ്. കാരണം ഏപ്രിലില്‍ ഇവര്‍ക്കൊപ്പമോ, എതിരേയോ ഓസീസ് തങ്ങള്‍ക്കു ഐപിഎല്‍ കളിക്കാനുണ്ട് എന്നത് തന്നെയാണെന്നും ക്ലാര്‍ക്ക് പറഞ്ഞിരുന്നു.

clarke

താരങ്ങള്‍ക്കു വലിയ തുകയാണ് ഐപിഎല്ലിലൂടെ വരുമാനമായി ലഭിക്കുന്നത്. അത് നഷ്ടപ്പെടുത്താന്‍ ആരും ആഗ്രഹിക്കുന്നില്ല. ഐപിഎല്ലില്‍ കളിക്കാന്‍ ഓസ്‌ട്രേലിയയുടെ മാത്രമല്ല ലോകത്തിലെ മറ്റെല്ലാ രാജ്യങ്ങളിലെയും കളിക്കാര്‍ ആഗ്രഹിക്കുന്നതിന് കാരണവും ഈ സാമ്പത്തികനേട്ടം തന്നെയാണ്. ഇന്ത്യന്‍ താരങ്ങള്‍ക്കെതിരേ മോശമായി പെരുമാറിയാല്‍ അത് തങ്ങളുടെ ഐപിഎല്‍ കരാറിനെ ബാധിക്കുമോയെന്ന ആശങ്ക പല ഓസീസ് താരങ്ങള്‍ക്കുമുണ്ടുമുണ്ടെന്നും ക്ലാര്‍ക്ക് അഭിപ്രായപ്പെട്ടിരുന്നു.

Story first published: Thursday, April 9, 2020, 16:56 [IST]
Other articles published on Apr 9, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+