For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

രോഹിത്ത് തെറിക്കും, ഗില്‍ അടുത്ത ഏകദിന ക്യാപ്റ്റന്‍!! അപ്പോള്‍ ശ്രേയസ്? 5 ട്രോഫികള്‍ക്ക് വിലയില്ലേ?

ടെസ്റ്റ് ക്രിക്കറ്റിനു പിന്നാലെ ഏകദിനത്തിലും ഇന്ത്യയുടെ പുതിയ സ്ഥിരം ക്യാപ്റ്റനായി ശുഭ്മന്‍ ഗില്ലിനെ നിയമിച്ചേക്കും. നിലവില്‍ ഏകദിനത്തില്‍ ടീമിന നയിച്ചുകൊണ്ടിരിക്കുന്നത് സൂപ്പര്‍ താരം രോഹിത് ശര്‍മയാണ്. മറ്റു രണ്ടു ഫോര്‍മാറ്റുകളിലും വിരമിച്ച അദ്ദേഹം ഇപ്പോള്‍ ഏകദിനത്തില്‍ മാത്രമേ കളിക്കുന്നുള്ളൂ.

2027ലെ അടുത്ത ഏകദിന ലോകകപ്പില്‍ ടീമിനെ ചാംപ്യന്‍മാരാക്കിയ ശേഷം ക്രിക്കറ്റില്‍ വിരമിക്കാനാണ് ഹിറ്റ്മാന്റെ പ്ലാന്‍. ഈ ലക്ഷ്യത്തോടെയാണ് ഒരു ഫോര്‍മാറ്റില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള തീരുമാനം അദ്ദേഹം എടുത്തിരിക്കുന്നത്. പക്ഷെ അടുത്ത ലോകകപ്പ് വരെ ഏകദിന ടീമിന്റെ നായകസ്ഥാനത്തു തുടരുകയെന്ന അദ്ദേഹത്തിന്റെ മോഹം നടന്നേക്കില്ലെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന വിവരം.

ROHIT GILL

രോഹിത്തിനെ നീക്കും

ഇന്ത്യയുടെ അടുത്ത ഏകദിന പരമ്പര സപ്തംബറില്‍ ബംഗ്ലാദേശുമായിട്ടാണ്. നേരത്തേ ആഗസ്റ്റിലാണ് ഇതു ഷെഡ്യൂള്‍ ചെയ്തിരുന്നത്. എന്നാല്‍ ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിന്റെ അഭ്യര്‍ഥനയെ തുടര്‍ന്ന് ഇതു നീട്ടി വച്ചിരിക്കുകയാണ്. അതിനിടെ ആഗസ്റ്റില്‍ ഇന്ത്യയുമായി വൈറ്റ് ബോള്‍ പരമ്പര സംഘടിപ്പിക്കാന്‍ ശ്രീലങ്ക ശ്രമം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.

അടുത്തതായി കളിക്കാനിരിക്കുന്ന ഏകദിന പരമ്പര ഏതു തന്നെയാണെങ്കിലും അതില്‍ ശുഭ്മന്‍ ഗില്ലാണ് ഇന്ത്യന്‍ ടീമിനെ നയിക്കുകയെന്നാണ് റെവ്‌സ്‌പോര്‍ട്‌സിന്റെ (Revsportz) സീനിയര്‍ ജേര്‍ണലിസ്റ്റായ രോഹിത് ജുഗ്ലാന്‍ എക്‌സില്‍ കുറിച്ചിട്ടുള്ളത്.

ഏകദിനത്തില്‍ രോഹിത് ശര്‍മ തുടന്നും കളിക്കുമെങ്കിലും നായകസ്ഥാനത്തു ഇനി ഗില്ലാണുണ്ടാവുകയെന്നാണ് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്. നേരത്തേയും ദേശീയ ടീമുമായി ബന്ധപ്പെട്ട ചില പ്രവചനള്‍ രോഹിത് ജുഗ്ലാന്‍ നടത്തിയിട്ടുണ്ട്. അതു പിന്നീട് ശരിയാവുകയും ചെയ്തു. ഗില്ലിന്റെ ഏകദിന ക്യാപ്റ്റന്‍സിയുടെ കാര്യത്തിലും അതു സംഭവിക്കുമോയെന്നാണ് കാത്തിരുന്നു കാണേണ്ടത്.

ഏകദിനത്തില്‍ നിലവില്‍ ഇന്ത്യയുടെ വൈസ് ക്യാപ്റ്റന്‍ ഗില്‍ തന്നെയാണ്. 2023ലെ ഐസിസി ഏകദിന ലോകകപ്പിലും ഈ വര്‍ഷത്തെ ഐസിസി ചാംപ്യന്‍സ് ട്രോഫിയിലുമെല്ലാം അദ്ദേഹം ഈ റോളിലുണ്ടായിരുന്നു. രോഹിത്തിനു പകരം ഗില്‍ പുതിയ ഏകദിന ക്യാപ്റ്റനായേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ വന്നതിനു പിന്നാലെ ശ്രേയസ് അയ്യരുടെ ആരാധകര്‍ പ്രതിഷേധവുമായി രംഗത്തിറങ്ങിയിരിക്കുകയാണ്.

SHREYAS IYER

സമീപകാലത്തു പല ടീമുകള്‍ക്കുമൊപ്പം ഒരുപാട് ട്രോഫികളുമായി തന്റെ ക്യാപ്റ്റന്‍സി മികവ് വീണ്ടും വീണ്ടും തെളിയിച്ചു കൊണ്ടിരിക്കുന്ന ശ്രേയസാണ് ഏകദിനത്തില്‍ ഇന്ത്യയുടെ അടുത്ത സ്ഥിരം ക്യാപ്റ്റനാവേണ്ടതെന്നാണ് അവര്‍ ചൂണ്ടിക്കാണിക്കുന്നത്. ഈ റോളിനു മറ്റാരേക്കാളും അര്‍ഹതയും ശ്രേയസിനാണെന്നു സോഷ്യല്‍ മീഡിയയില്‍ ഇവര്‍ വാദിക്കുകയും ചെയ്യുന്നു.

ആരാധകര്‍ കലിപ്പില്‍

രോഹിത് ശര്‍മ കഴിഞ്ഞാല്‍ ഇന്ത്യന്‍ ഏകദിന ടീമിനെ നയിക്കാന്‍ ഒരാള്‍ക്കു അര്‍ഹതയുണ്ടെങ്കില്‍ അതു ശ്രേയസ് അയ്യരാണെന്നാണ് ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ കുറിക്കുന്നത്. ശുഭ്മന്‍ ഗില്ലിനെ ഈ റോള്‍ ഏല്‍പ്പിച്ച് ഇന്ത്യ മണ്ടത്തരം കാണിക്കരുതെന്നും അവര്‍ ആവശ്യപ്പെടുന്നു.

'ശുഭ്മന്‍ ഗില്ലല്ല, ഇന്ത്യന്‍ ഏകദിന ടീമിന്റെ അടുത്ത സ്ഥിരം നായകനാവേണ്ടത് ശ്രേയസ് അയ്യരാണ്. ക്യാപ്റ്റനെന്ന നിലയില്‍ വിവിധ ടീമുകള്‍ക്കൊപ്പമുള്ള അദ്ദേഹത്തിന്റെ റെക്കോര്‍ഡ് നോക്കൂ. ടീമിനു ഐസിസി ട്രോഫികള്‍ നേടിത്തരാന്‍ ശ്രേയസ് തന്നെയാണ് ക്യാപ്റ്റനായി വരേണ്ടത് '.

'കഴിഞ്ഞ 15 മാസത്തിനിടെയുള്ള ശ്രേയസ് അയ്യരുടെ നേട്ടങ്ങള്‍ നോക്കൂ- മുംബൈയ്‌ക്കൊപ്പം രഞ്ജി ട്രോഫി, കൊല്‍ക്കത്തയെ ഐപിഎല്ലില്‍ ചാംപ്യന്‍മാരാക്കി, മുംബൈക്കൊപ്പം ഇറാനി കപ്പ്, മുഷ്താഖ് അലി ട്രോഫയില്‍ മുംബൈയെ വിജയികളാക്കി, ഐസിസി ചാംപ്യന്‍സ് ട്രോഫി, പഞ്ചാബ് കിങ്‌സിനെ ഐപിഎല്ലില്‍ റണ്ണറപ്പാക്കി. ചുരുങ്ങിയ കാലത്തിനിടെ ക്യാപ്റ്റനെന്ന നിലയിലും താരമെന്ന നിലയിലും ശ്രേയസ് കസറുക തന്നെ ചെയ്തു. ഇവയ്‌ക്കൊന്നും ഒരു വിലയുമില്ലേ? '. എന്നിങ്ങനെയാണ് ആരാധക പ്രതികരണങ്ങള്‍.

Story first published: Friday, July 11, 2025, 14:57 [IST]
Other articles published on Jul 11, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+