For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

വമ്പന്‍ ട്വിസ്റ്റ്! ഗില്ലിനു നായകസ്ഥാനമില്ല? ശ്രേയസ് ഫേവറിറ്റ്; ഇനി സംഭവിക്കേണ്ടത് ഒറ്റക്കാര്യം

ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ സ്ഥാനം ലഭിക്കാതെ പോയെങ്കിലും മധ്യനിരയിലെ സ്റ്റാര്‍ ബാറ്റര്‍ ശ്രേയസ് അയ്യര്‍ക്കു സന്തോഷിക്കാന്‍ വക നല്‍കുന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ വരുന്നത്. ഏകദിനത്തില്‍ ടീമിന്റെ പുതിയ നായകസ്ഥാനത്തേക്കു ശ്രേയസാണ് ഫേവറിറ്റെന്നു ഏറ്റവും പുതിയ റിപ്പോര്‍ട്ട്.

യുവ സൂപ്പര്‍ സൂപ്പര്‍ താരവും അടുത്തിടെ ടെസ്റ്റ് ക്യാപ്റ്റനുമായ ശുഭ്മന്‍ ഗില്ലിന്റെ പേരായിരുന്നു നേരത്തേ ഈ റോളില്‍ ഉയര്‍ന്നു കേട്ടത്. ഇതിനിടെയാണ് വമ്പന്‍ ട്വിസ്റ്റ് സംഭവിച്ചിരിക്കുന്നത്. ഗില്ലല്ല, മറിച്ച് ശ്രേസയാണ് രോഹിത് ശര്‍മയുടെ പിന്‍ഗാമിയായി വരികയെന്നാണ് ഇപ്പോള്‍ വ്യക്തമായിരിക്കുന്നത്. ഇതു സബന്ധിച്ചുള്ള പ്രഖ്യാപനം അധികം വൈകാതെയുണ്ടാവുമെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

SHREYAS IYER

ശ്രേയസിനു ക്യാപ്റ്റന്‍സി

രോഹിത് ശര്‍മയ്ക്കു പകരം ശ്രേയസ് അയ്യരെ ഇന്ത്യന്‍ ഏകദിന ടീമിന്റെ ക്യാപ്റ്റനാക്കാന്‍ ബിസിസിഐ തീരുമാനിച്ചു കഴിഞ്ഞതായി ദൈനിക് ജാഗ്രനാണ് (Dainik Jagran) പുറത്തുവിട്ടിരിക്കിന്നത്. ബോര്‍ഡുമായി ബന്ധപ്പെട്ട ചില വൃത്തങ്ങളാണ് അവരോടു ഇക്കാര്യം വെളിപ്പെടുത്തിയത്.

നിലവില്‍ ഏകദിന ഫോര്‍മാറ്റില്‍ മാത്രമേ രോഹിത് കളിക്കുന്നുള്ളൂ. 2027ലെ അടുത്ത ഏകദിന ലോകകപ്പില്‍ കൂടി കളിച്ചതിനു ശേഷം വിരമിക്കാനാണ് അദ്ദേഹത്തിന്റെ പ്ലാന്‍. ഇക്കാര്യം ഹിറ്റ്മാന്‍ തുറന്നു പറയുകയും ചെയ്തിട്ടുള്ളതാണ്. പക്ഷെ അടുത്ത ലോകകപ്പ് വരെ രോഹിത്തിനെ ഏകദിന ക്യാപ്റ്റനായി നിലനിര്‍ത്താന്‍ ബിസിസിഐയ്ക്കു താല്‍പ്പര്യമില്ല. ഇതേ തുടര്‍ന്നാണ് ശ്രേയലിനെ ഈ റോളില്‍ വളര്‍ത്തിയെടുക്കാന്‍ അവര്‍ ആലോചിക്കുന്നത്.

ഈ വര്‍ശഷം നടന്ന ഐസിസി ചാംപ്യന്‍സ് ട്രോഫിയില്‍ ശുഭ്മന്‍ ഗില്ലിനെ ഏകദിന ടീമിന്റെ വൈസ് ക്യാപ്റ്റനാക്കിയത് അപ്പോഴത്തെ സാഹര്യം പരിഗണിച്ചായിരുന്നു. ഈ സമയത്തു ഒരുപാട് ക്രിക്കറ്റ് മല്‍സരങ്ങള്‍ നടക്കവെ എല്ലാ ഫോര്‍മാറ്റിലും ഒരേ താരം തന്നെ ടീമിനെ നയിക്കുകയെന്നതു അസാധ്യമായ കാര്യമാണ്.

ഗില്ലിനു ടെസ്റ്റ് ക്യാപ്റ്റന്‍സിയു ടി20 ക്യാപ്റ്റന്‍സിയും ഇപ്പോള്‍ നല്‍കിയിരിക്കുകയാണ്. ഭാവി ടി20 നായകനായി കാണുന്നതിനാലാണ് ഈ തീരുമാനമെന്നും ബിസിസിഐ വൃത്തങ്ങള്‍ ദൈനിക് ജാഗ്രനോടു പറഞ്ഞു.

ഒക്ടോബറില്‍ ഓസ്‌ട്രേലിയക്കെതിരേ അവരുടെ നാട്ടിലാണ് ഇന്ത്യയുടെ അടുത്ത ഏകദിന പരമ്പര. രോഹിത്തിനും വിരാട് കോലിക്കും ദേശീയ ടീമിനൊപ്പം ഇതു അവസാന പരമ്പര ആയേക്കുമെന്നും അതിനു ശേഷം ഇരുവരും വിരമിച്ചേക്കുമെന്നും നേരത്തേ റിപ്പോര്‍ട്ടുകളും വന്നിരുന്നു.

SHREYAS IYER

ഒാസീസുമായുള്ള പരമ്പരയില്‍ രോഹിത് തന്നെ ടീമിനെ നയിക്കുമെന്ന കാര്യത്തില്‍ ഇപ്പോഴും ഉറപ്പില്ല. അദ്ദേഹത്തെ മാറ്റി ശ്രേയസിനു ക്യാപ്റ്റന്‍സി നല്‍കുന്നതിനെ കുറിച്ച് ഏഷ്യാ കപ്പിനു ശേഷം ചര്‍ച്ച ചെയ്യുമെന്നാണ് അടുത്ത വൃത്തങ്ങളില്‍ നിന്നും ലഭിക്കുന്ന വിവരം. രോഹിത് എപ്പോള്‍ വിരമിക്കുമെന്നതിനെ ആശ്രയിച്ചാവും ശ്രേയസിന്റെ ക്യാപ്റ്റന്‍സിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ശ്രേയസിന്റെ റെക്കോര്‍ഡ്

ഏതു ടീമിനോടൊപ്പമായാലും തൊട്ടതെല്ലാം പൊന്നാക്കി മാറ്റുന്ന ക്യാപ്റ്റനായി മാറിയിരിക്കുകയാണ് ശ്രേയസ് അയ്യര്‍. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇതുവരെ ടീമിനെ നയിക്കാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും ഐപിഎല്ലിലും ആഭ്യന്തര ക്രിക്കറ്റിലും ലിസ്റ്റ് എ ക്രിക്കറ്റിലുമെല്ലാം ഒരുപാട് മല്‍സരങ്ങളില്‍ ക്യാപ്റ്റനായ അനുഭവസമ്പത്ത് അദ്ദേഹത്തിനുണ്ട്.

ഐപിഎല്ലില്‍ മൂന്നു വ്യത്യസ്ത ഫ്രാഞ്ചൈസികളെ നയിച്ച ശ്രേയസ് ഇതില്‍ ഒരു ടീമിനെ ചാംപ്യന്‍മാരാക്കുകയും മറ്റു രണ്ടിനെയും റണ്ണറപ്പാക്കുകയും ചെയ്തിട്ടുണ്ട്. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സാണ് അദ്ദേഹത്തിനു കീഴില്‍ കപ്പുയര്‍ത്തിയത്. ഡല്‍ഹി ക്യാപ്പിറ്റല്‍സ്, പഞ്ചാബ് കിങ്‌സ് ടീമുകളെ ശ്രേയസ് ഫൈനലിലെത്തിക്കുകയും ചെയ്തു.

Story first published: Thursday, August 21, 2025, 11:55 [IST]
Other articles published on Aug 21, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+