Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സഞ്ജു- അഭിഷേക് ഓപ്പണ്‍ ചെയ്യട്ടെ!! ഗില്ലിനും സൂര്യക്കും പുതിയ റോള്‍; തരൂരിന്റെ ടോപ്പ് 5

ഏഷ്യാ കപ്പില്‍ ഇന്ത്യന്‍ ടീം വീണ്ടുമൊരു കിരീടം കൂടി സ്വന്തമാക്കിയെങ്കിലും ബാറ്റിങ് ലൈനപ്പില്‍ ചില മാറ്റങ്ങള്‍ നിര്‍ദേശിച്ചിരിക്കുകയാണ് എംപി ശശി തരൂര്‍. മലയാളി താരം സഞ്ജു സാംണിനെ ബെസ്റ്റ് പൊസിഷനായ ഓപ്പണിങില്‍ നിന്നും മാറ്റിയതില്‍ അതൃപ്തി പ്രകടിപ്പിച്ച അദ്ദേഹം തിരികെ പഴയ റോളിലേക്കു കൊണ്ടു വരണമെന്നും ആവശ്യപ്പെട്ടിരിക്കുകയാണ്. മാത്രമല്ല ടി20യിലെ പുതിയ ടോപ്പ് ഫൈവ് എങ്ങനെയാവണമെന്നു അദ്ദേഹം നിര്‍ദേശിക്കുകയും ചെയ്തു.

ചിരവൈരികളായ പാകിസ്താനെ അവസാന ഓവറിലേക്കു നീണ്ട ത്രില്ലറില്‍ അഞ്ചു വിക്കറ്റിനാണ് ഏഷ്യാ കപ്പ് കലാശപ്പോരില്‍ ഇന്ത്യ മറികടന്നത്. ടൂര്‍ണമെന്റില്‍ മൂന്നാം തവണയാണ് പാക് ടീമിനു മേല്‍ ഇന്ത്യ വിജയം കൊയ്തത്. പക്ഷെ മുമ്പത്തെ രണ്ടു മല്‍സരങ്ങളെയും അപേക്ഷിച്ച് ഫൈനലില്‍ ഇന്ത്യക്കു നന്നായി പൊരുതേണ്ടി വരികയും ചെയ്തു.

SANJU ABHISHEK

ഓപ്പണിങ് മാറ്റിയത് ശരിയോ?

ഏഷ്യാ കപ്പ് കിരീട വിജയത്തില്‍ ഇന്ത്യന്‍ ടീമിനെ അഭിനന്ദിച്ചു കൊണ്ടു എക്‌സില്‍ ശശി തരൂര്‍ പോസ്റ്റ് ഇട്ടിരുന്നു. മറ്റൊരു പോസ്റ്റിലാണ് ടീമിന്റെ ബാറ്റിങ് കോമ്പിനേഷനെ കുറിച്ചും സഞ്ജു സാംസണിനെ ഓപ്പണിങില്‍ നിന്നും മാറ്റിയതിനെ കുറിച്ചും അദ്ദേഹം ചോദിച്ചിരിക്കുന്നത്.

നമ്മുടെ ഈ വിജയത്തില്‍ നിന്നും ഒരു തരത്തിലുള്ള ശ്രദ്ധ തിരിക്കാതെ കുറച്ചു ചോദ്യങ്ങള്‍ ചോദിക്കുന്നത് ന്യായമായിരിക്കും. വലിയ വിജയമായി മാറിയ സഞ്ജു സാംസണ്‍- അഭിഷേക് ശര്‍മ ഓപ്പണിങ് ജോടിയെ വേര്‍പിരിച്ചത് ശരിയായിരുന്നോ? മൂന്നു സെഞ്ച്വറികളടിച്ച സഞ്ജുവിനെ അത്ര യോജിക്കാത്ത ഒരു പൊസിഷനിലേക്കു മാറ്റിയത് ശരിയാണോ?

ഏഷ്യാ കപ്പില്‍ ശുഭ്മന്‍ ഗില്ലിന്റെ പ്രകടനം ഇതു ന്യായീകരിക്കുന്നുണ്ടോ? ഇന്ത്യക്കു വേണ്ടി തിളങ്ങിയ ഓപ്പണിങ് പൊസിഷനിലേക്കു സഞ്ജുവിനെ തിരികെ കൊണ്ടുവരുന്നത് നല്ലതല്ലേ? പകരം ഗില്ലിനെ മൂന്നാം നമ്പറിലേക്കും സൂര്യകുമാര്‍ യാദവിനെ അഞ്ചാം നമ്പറിലേക്കു മാറ്റുന്നതും നന്നായിരിക്കില്ലേ? ജസ്റ്റ് ചോദിക്കുകയാണ് (Just Asking) എന്നായിരുന്നു കോച്ച് ഗൗതം ഗംഭീറിനെയും ബിസിസിഐയെയും ടാഗ് ചെയ്തു കൊണ്ടുള്ള തരൂരിന്റെ പോസ്റ്റ്.

പ്രതികരിച്ച് ഫാന്‍സ്

സഞ്ജു സാംസണ്‍- അഭിഷേക് ശര്‍മ ജോടിയെ ടി20യില്‍ തിരികെ ഓപ്പണിങിലേക്കു കൊണ്ടു വരണമെന്ന ശശി തരൂരിന്റെ പോസ്റ്റിനു താഴെ നിരവധി പേരാണ് പ്രതികരിച്ചിട്ടുളളത്.

സര്‍, നിങ്ങള്‍ തുടക്കത്തില്‍ തന്നെ പരോക്ഷമായി മല്ലു റിസര്‍വേഷന്‍ ആവശ്യപ്പെടുകയാണെന്നായിരുന്നു ഒരു യൂസര്‍ പ്രതികരിച്ചത്.

'സഞ്ജു സാംസണും അഭിഷേക് ശര്‍മയും നേരത്തേ പവര്‍പ്ലേകള്‍ ഉപയോഗിച്ചതു പോലെ ശുഭ്മന്‍ ഗില്ലിനു ഉപയോഗിക്കാന്‍ സാധിക്കുന്നില്ല. ബാറ്റിങ് ശൈലി പരിഗണിക്കുമ്പോള്‍ ഗില്ലിനു കൂടുതല്‍ യോജിച്ചത് മധ്യനിരയാണ്. സഞ്ജുവിന്റെ ബെസ്റ്റ് പൊസിഷന്‍ ഓപ്പണിങുമാണ്'.

'അഭിഷേക് ശര്‍മയും ശുഭ്മന്‍ ഗില്ലുമാണ് ടി20യിലെ പെര്‍ഫെക്ട് ഓപ്പണിങ് ജോടികള്‍. സഞ്ജു സാംസണ്‍ നാലാം നമ്പറില്‍ ബാറ്റ് ചെയ്യണം. സൂര്യകുമാര്‍ യാദവിനെ ടീമില്‍ നിന്നു തന്നെ ഒഴിവാക്കുകയും വേണം'.

SANJU SAMSON

'നിങ്ങള്‍ വളരെ പ്രസക്തമായ പോയിന്റാണ് ചൂണ്ടിക്കാണിച്ചിരിക്കുന്നത് മിസ്റ്റര്‍ തരൂര്‍. അഭിഷേക് ശര്‍മ- സഞ്ജു സാംസണ്‍ ഓപ്പണിങ് കൂട്ടുകെട്ട് വളരെ സ്‌ഫോടനാത്മകമായിരുന്നു. ഓപ്പണറുടെ റോളില്‍ അസാധാരണ പ്രകടനമാണ് സഞ്ജു കാഴ്ചവച്ചത്. മധ്യനിരയിലേക്കു മാറ്റിയതിലൂടെ അദ്ദേഹത്തിന്റെ കഴിവ് പൂര്‍ണമായി ഉപയോഗിക്കാതിരിക്കുകയാണ് ടീം ചെയ്യുന്നത്'- എന്നിങ്ങനെയായിരുന്നു മറ്റു പ്രതികരണങ്ങള്‍.

സഞ്ജു- അഭിഷേക് കൂട്ടുകെട്ട്

ഏഷ്യാ കപ്പിനു മുമ്പ് തുടര്‍ച്ചയായി 12 ടി20കളില്‍ ശുഭ്മന്‍ ഗില്‍- അഭിഷേക് ശര്‍മ ജോടി ഇന്ത്യക്കു വേണ്ടി ഓപ്പണ്‍ ചെയ്തിട്ടുണ്ട്. 22.25 ശരാശരിയില്‍ 267 റണ്‍സ് ഇരുവരും കൂടി നേടുകയും ചെയ്തു. ഈ 12 മല്‍സരങ്ങളില്‍ 10ലും വിജയം ഇന്ത്യക്കായിരുന്നു.

ബംഗ്ലാദേശ്, സൗത്താഫ്രിക്ക, ഇംഗ്ലണ്ട് എന്നിവരുമായുള്ള പരമ്പരകളിലാണ് സഞ്ജു-അഭിഷേക് ജോടി ഓപ്പണ്‍ ചെയ്തത്. ബംഗ്ലാദേശിനെതിരേ തന്റെ ആദ്യ സെഞ്ച്വറി കുറിച്ച സഞ്ജു പിന്നീട് സൗത്താഫ്രിക്കയ്ക്കെതിരേ അവരുടെ നാട്ടില്‍ രണ്ടു സെഞ്ച്വറികളും അടിച്ചെടുത്തിരുന്നു.

Story first published: Tuesday, September 30, 2025, 17:13 [IST]
Other articles published on Sep 30, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+