For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇന്ത്യന്‍ ക്രിക്കറ്റിലെ അടുത്ത സെന്‍സേഷന്‍ അവന്‍ തന്നെ! 23 കാരനെ പുകഴ്ത്തി ലാറ

ഇന്ത്യന്‍ ക്രിക്കറ്റിലേക്കു പ്രതിഭാശാലികളായ നിരവധി താരങ്ങളാണ് അടുത്തിടെ വന്നുകൊണ്ടിരിക്കുന്നത്. ഇവരില്‍ ചിലര്‍ മികച്ച പ്രകടനത്തോടെ ടീമില്‍ സ്ഥാനമുറപ്പാക്കിയപ്പോള്‍ ചിലര്‍ അതിനായുള്ള കഠിനപ്രയത്‌നത്തിലാണ്. ശുഭ്മന്‍ ഗില്‍, യശസ്വി ജയ്‌സ്വാള്‍, തിലക് വര്‍മ എന്നിവരെല്ലാം ഇന്ത്യന്‍ ക്രിക്കറ്റിലെ ഭാവി സൂപ്പര്‍ താരങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നവരാണ്.

പക്ഷെ ഇന്ത്യയുടെ അടുത്ത സെന്‍സേഷന്‍ ഇവരാരുമല്ലെന്നാണ് വെസ്റ്റ് ഇന്‍ഡീസിന്റെ മുന്‍ ഇതിഹാസം ബ്രയാന്‍ ലാറ അഭിപ്രായപ്പെട്ടിരിക്കുന്നത്. നിലവില്‍ ഒരു ഫോര്‍മാറ്റിലും ഇന്ത്യന്‍ ടീമില്‍ സ്ഥാനം ഉറപ്പിക്കാനായിട്ടില്ലാത്ത 23 കാരനായ ഫാസ്റ്റ് ബൗളര്‍ ഉമ്രാന്‍ മാലിക്കിനെയാണ് അടുത്ത സെന്‍സേഷനായി ലാറ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. സ്വന്തം ബൗളിങില്‍ ചില മാറ്റങ്ങള്‍ കൊണ്ടുവരാനായാല്‍ ഉമ്രാന് ഉയരങ്ങള്‍ കീഴടക്കാന്‍ കഴിയുമെന്നാണ് ലാറയുടെ വിലയിരുത്തല്‍.

UMRAN MALIK BRIAN LARA

ഐപിഎല്ലിന്റെ കഴിഞ്ഞ രണ്ടു സീസണിലും സണ്‍റൈസേഴ്‌സ് ഹൈദരാബാദ് കോച്ചായിരുന്നപ്പോള്‍ ലാറയ്ക്കു കീഴില്‍ കളിക്കാന്‍ ഉമ്രാന് അവസരം ലഭിച്ചിരുന്നു. 2022ലെ ഐപിഎല്ലില്‍ 22 വിക്കറ്റുകള്‍ പിഴുത പ്രകടനമായിരുന്നു ഉമ്രാനു ദേശീയ ടീമിലേക്കു വഴിതുറന്നത്. പക്ഷെ കഴിഞ്ഞ സീസണില്‍ ഇതാവര്‍ത്തിക്കാന്‍ പേസര്‍ക്കായില്ല.

വേക്കപ്പ് സൊറാബ് എന്ന യൂട്യൂബ് ചാനലിനു നല്‍കിയ അഭിമുഖത്തിലായിരുന്നു ഉമ്രാന്‍ മാലിക്കിനെ ലാറ പുകഴ്ത്തിയത്. ഉമ്രാന്‍ തീര്‍ച്ചയായും സെന്‍സേഷനായി മാറും. പക്ഷെ, ഒരു കാര്യം അവന്‍ വളരെ പെട്ടെന്നു പഠിച്ചെടുക്കണം. ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരെ ഫാസ്റ്റ് ബൗളിങ് അധികം ബുദ്ധിമുട്ടിക്കാറില്ല.

ബോള്‍ കൊണ്ട് എന്തെങ്കിലും ചെയ്യാനുള്ള ശേഷി നിങ്ങള്‍ക്കുണ്ടായിരിക്കണം. ബുദ്ധിപരമായി പന്തെറിയണം. ബൗള്‍ ചെയ്യുമ്പോള്‍ എപ്പോഴാണ് അല്‍പ്പം പിന്നോടു വലിയേണ്ടതെന്നും എപ്പോഴാണ് താളം ഉയര്‍ത്തേണ്ടതെന്നും മനസ്സിലാക്കണം. ഉമ്രാന്‍ മാലിക്ക് വളരെ ചെറുപ്പമാണ്. ഒരുപാട് വര്‍ഷങ്ങള്‍ അവനു മുന്നില്‍ ബാക്കിയുണ്ടെന്നും ലാറ ചൂണ്ടിക്കാട്ടി.

സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ബൗളിങ് കോച്ചായ ഡെയ്ല്‍ സ്‌റ്റെയ്‌നിനു കീഴില്‍ പ്രവര്‍ത്തിക്കുന്നത് ഉമ്രാനെ കൂടുതല്‍ മെച്ചപ്പെട്ട ബൗളറാക്കി മാറ്റിയെടുക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ലോക ക്രിക്കറ്റിലെ ഫാസ്റ്റ് ബൗളര്‍മാരെയെടുത്താല്‍ നമുക്ക് ഒരുപാട് ഉദാഹരണങ്ങളുണ്ട്.

UMRAN MALIK

മാല്‍ക്കം മാര്‍ഷല്‍ ഭയപ്പെടുത്തുന്ന വേഗതയില്‍ ബൗള്‍ ചെയ്തിട്ടുള്ള ബൗളറായിരുന്നു. മൈക്കല്‍ ഹോള്‍ഡിങും ഇതേ ഗണത്തില്‍ പെടുത്താവുന്നയാളാണ്. പക്ഷെ ചില സമയങ്ങളില്‍ വേഗതയില്‍ ബൗള്‍ ചെയ്തതു കൊണ്ടു മാത്രം കാര്യമില്ലെന്നും ഒരുപാട് ട്രിക്കുകളും കൂടി ബൗളിങില്‍ കൊണ്ടു വരേണ്ടതുണ്ടെന്നും ഇവര്‍ക്കെല്ലാം അറിയാമായിരുന്നു.

ഡെയ്ല്‍ സ്‌റ്റെയ്‌നിനൊപ്പം ഉമ്രാന്‍ മാലിക്ക് പ്രവര്‍ത്തിക്കുകയാണെങ്കില്‍ അതു അവനെ ഇന്ത്യ കണ്ട ഏറ്റവും മികച്ച പേസര്‍മാരില്‍ ഒരാളായി മാറ്റിയെടുക്കുമെന്നും ലാറ വിശദമാക്കി.

ഇന്ത്യക്കു വേണ്ടി ഏകദിനത്തിലും ടി20യിലും ഉമ്രാന്‍ ഇതിനകം കളിച്ചു കഴിഞ്ഞു. പക്ഷെ പലപ്പോഴും റണ്‍സ് വാരിക്കോരി നല്‍കുന്നുവെന്നതു താരത്തിന്റെ ഒരു പോരായ്മയാണ്. ഏകദിനത്തില്‍ 10 മല്‍സരങ്ങളില്‍ നിന്നും 13 വിക്കറ്റുകളാണ് ഉമ്രാന്‍ വീഴ്ത്തിയത്. 6.54 ഇക്കോണമി റേറ്റിലാണിത്. 57 റണ്‍സിനു മൂന്നു വിക്കറ്റുകളെടുത്താണ് മികച്ച പ്രകടനം.

ടി20യില്‍ എട്ടു മല്‍സരങ്ങളില്‍ നിന്നും 10.49 എന്ന മോശം ഇക്കോണമി റേറ്റില്‍ 11 വിക്കറ്റുകളാണ് ഉമ്രാന് ലഭിച്ചത്. വെസ്റ്റ് ഇന്‍ഡീസിനെതിരേ ഇപ്പോള്‍ നടക്കുന്ന അഞ്ചു ടി20കളുടെ പരമ്പരയില്‍ താരം ഇന്ത്യന്‍ ടീമിന്റെ ഭാഗമാണ്. പക്ഷെ ആദ്യത്തെ മൂന്നു മല്‍സരങ്ങളിലും ഉമ്രാന് പ്ലെയിങ് ഇലവനില്‍ അവസരം ലഭിച്ചിരുന്നില്ല.

Story first published: Friday, August 11, 2023, 11:37 [IST]
Other articles published on Aug 11, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+