Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സഞ്ജുവിന്റെ റോള്‍ മോഡലാര്? സച്ചിനോ വീരുവോ അല്ല! അത് മറ്റൊരാള്‍

ഇന്ത്യന്‍ ക്രിക്കറ്റിലെ മലയാളി സാന്നിധ്യമാണ് സഞ്ജു സാംസണ്‍. ഇന്ത്യന്‍ ടീമിലെ സ്ഥിര സാന്നിധ്യമെന്ന് പറയാനാവില്ലെങ്കിലും ബാറ്റുകൊണ്ട് ക്രിക്കറ്റ് ലോകത്തെ വിസ്മയിപ്പിക്കുന്ന പ്രതിഭയാണ് സഞ്ജു. ഫോമിലേക്കെത്തിയാല്‍ അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ അദ്ദേഹത്തിന് കഴിവുണ്ട്. സ്പിന്നര്‍മാര്‍ക്കെതിരേ മികച്ച സ്‌ട്രൈക്ക് റേറ്റില്‍ കളിക്കുന്ന താരമാണ് സഞ്ജു. ഈ വെടിക്കെട്ട് മികവുകൊണ്ടാണ് ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ നായകസ്ഥാനം സഞ്ജുവിന് നല്‍കിയതും.

ആദ്യ പന്ത് മുതല്‍ കടന്നാക്രമിക്കാന്‍ കെല്‍പ്പുള്ള ബാറ്റ്‌സ്മാനായ സഞ്ജു തന്റെ റോള്‍ മോഡലായി കാണുന്ന താരം ആരാണെന്ന് അറിയാമോ?. അത് സച്ചിന്‍ ടെണ്ടുല്‍ക്കറോ എബി ഡിവില്ലിയേഴ്‌സോ രോഹിത് ശര്‍മയോ ഒന്നുമല്ല. അത് വിരാട് കോലിയാണ്. 2020ല്‍ ഒരു അഭിമുഖത്തിലാണ് സഞ്ജു തന്റെ റോള്‍ മോഡലിനെക്കുറിച്ച് തുറന്ന് പറഞ്ഞത്. 'വിരാട് ഭായിക്കൊപ്പം ആദ്യമായി ഡ്രസിങ് റൂം പങ്കിട്ടത് ഇപ്പോഴും ഞാന്‍ മറക്കില്ല. മത്സരത്തിലേക്ക് വരുമ്പോള്‍ വളരെ ഗൗരവത്തോടെ കാര്യങ്ങളെ സമീപിക്കുന്നയാളാണ് അദ്ദേഹം.

എന്നാല്‍ അല്ലാത്ത സമയങ്ങളിലെല്ലാം വളരെ രസികനായ വ്യക്തിയാണ് കോലി. ചുറ്റുമുള്ളവരെ സന്തോഷിപ്പിക്കാന്‍ ആഗ്രഹിക്കുന്നയാളാണ് അദ്ദേഹം. വിരാട് കോലിയും രവി സാറും ഉള്ള സമയത്ത് ഇന്ത്യന്‍ ഡ്രസിങ് റൂമില്‍ വളരെ പോസിറ്റീവായ അന്തരീക്ഷമായിരുന്നു ഉണ്ടായിരുന്നത്. ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളിലൊരാളാണ് കോലി. സ്വന്തം കരിയറിനെ അദ്ദേഹം മുന്നോട്ട് കൊണ്ടുപോകുന്നത് എല്ലാവര്‍ക്കും മാതൃകയാണ്.

അദ്ദേഹം പരിശീലനം നടത്തുന്നതും ഭക്ഷണം ക്രമീകരിക്കുന്നതും കണ്ട് പഠിക്കേണ്ടതാണ്. എനിക്കും എല്ലാവര്‍ക്കും റോള്‍ മോഡലാണ് കോലി' സഞ്ജു പറഞ്ഞു. കരിയറിന്റെ തുടക്ക് സമയത്ത് ഫിറ്റ്‌നസിന് വലിയ പ്രാധാന്യം സഞ്ജു നല്‍കിയിരുന്നില്ല. ഇന്ത്യന്‍ ടീമിലേക്കെത്തിയതിന് ശേഷവും ഫിറ്റ്‌നസിന്റെ കാര്യത്തില്‍ സഞ്ജു വലിയ ശ്രദ്ധ നല്‍കിയിരുന്നില്ല. എന്നാല്‍ വിരാട് കോലിയുമായി കൂടുതല്‍ സംസാരിക്കാന്‍ തുടങ്ങിയതോടെയാണ് സഞ്ജു ഫിറ്റ്‌നസ് ശ്രദ്ധിച്ചു തുടങ്ങിയത്.

virat kohli

ഇപ്പോള്‍ കൃത്യമായി ഭക്ഷണം ക്രമീകരിച്ച് സഞ്ജു തന്റെ ഫിറ്റ്‌നസിന് വലിയ ശ്രദ്ധ നല്‍കുന്നുണ്ട്. അതിന് കാരണം കോലിയാണെന്ന് പറയാം. എന്നാല്‍ കോലിയുടെ ബാറ്റിങ് ശൈലിയുമായി വലിയ വ്യത്യാസം സഞ്ജുവിന്റെ ശൈലിക്കുണ്ട്. കോലി ആദ്യ പന്ത് മുതല്‍ കടന്നാക്രമിക്കുന്ന താരമല്ല. മത്സരത്തിന്റെ സാഹചര്യം നോക്കി ആക്രമിക്കുന്ന കളിക്കാരനാണ് കോലി. എന്നാല്‍ സഞ്ജു അങ്ങനെയല്ല. ആദ്യ പന്ത് മുതല്‍ സഞ്ജു ആക്രമിക്കാനാണ് താല്‍പര്യം കാട്ടുന്നത്.

സഞ്ജുവിനെപ്പോലെ ബാറ്റിങ് ശൈലിയുള്ള താരങ്ങള്‍ കൂടുതലും എബി ഡിവില്ലിയേഴ്‌സ്, സനത് ജയസൂര്യ, വീരേന്ദര്‍ സെവാഗ് എന്നിവരുടെയെല്ലാം ആരാധകരായിരിക്കും. എന്നാല്‍ സഞ്ജുവിന് ഇഷ്ടം കോലിയുടെ ക്ലാസിക് ശൈലിയാണെന്നതാണ് കൗതുകം. എംഎസ് ധോണിയോടും സഞ്ജുവിന് വലിയ ആരാധനയുണ്ട്. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനാണ് സഞ്ജു. അതുകൊണ്ടുതന്നെ ധോണിയുടെ മികവിനോട് പ്രത്യേക താല്‍പര്യമുണ്ട്.

വിക്കറ്റിന് പിന്നിലെ ധോണിയുടെ മികവ് പലപ്പോഴും അത്ഭുതപ്പെടുത്തിയിട്ടുണ്ടെന്ന് സഞ്ജു തന്നെ തുറന്ന് പറഞ്ഞിട്ടുണ്ട്. ഐപിഎല്ലിനിടെ സഞ്ജു സമയം ലഭിക്കുമ്പോഴെല്ലാം ധോണിയോട് സംസാരിക്കാറുണ്ട്. സഞ്ജു ധോണി വിരമിക്കുമ്പോള്‍ സിഎസ്‌കെയുടെ വിക്കറ്റ് കീപ്പറായി എത്തുമെന്ന റിപ്പോര്‍ട്ട് നേരത്തെ തന്നെ പുറത്തുവന്നിട്ടുള്ളതാണ്. എന്നാല്‍ ഈ റിപ്പോര്‍ട്ട് സജീവമാണെങ്കിലും ഇതുവരെ ഇക്കാര്യത്തില്‍ ഔദ്യോഗിക തീരുമാനമായിട്ടില്ല.

രാജസ്ഥാന്റെ നായകനായി തുടരാനാണ് ആഗ്രഹമെന്നാണ് സഞ്ജു നേരത്തെ പറഞ്ഞത്. വരാനിരിക്കുന്ന ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമില്‍ സഞ്ജു ഇടം പ്രതീക്ഷിക്കുന്നു. വരുന്ന ഐപിഎല്‍ സീസണില്‍ സ്ഥിരതയോടെ കളിക്കാനായാല്‍ സഞ്ജുവിന് ടി20 ലോകകപ്പില്‍ വിളി ലഭിക്കാന്‍ സാധ്യത കൂടുതലാണ്. എന്തായാലും സഞ്ജുവിന്റെ കരിയറിലെ നിര്‍ണ്ണായക ഐപിഎല്ലാണ് വരാനിരിക്കുന്നതെന്ന് പറയാം.

Story first published: Friday, February 9, 2024, 15:07 [IST]
Other articles published on Feb 9, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+