For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സഞ്ജുവല്ല, ഇന്ത്യന്‍ ക്രിക്കറ്റില്‍ ശ്രീയോളം മികച്ച കേരള താരമില്ല- ഈ കാരണങ്ങള്‍ നോക്കൂ

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ കേരളത്തിന്റെ സ്വകാര്യ അഹങ്കാരങ്ങളായ രണ്ട് പേരാണ് എസ് ശ്രീശാന്തും സഞ്ജു സാംസണും. സൂപ്പര്‍ പേസ് ബൗളിങ്ങുകൊണ്ട് കസറിയ ശ്രീശാന്ത് എതിരാളികളെ വിറപ്പിച്ചപ്പോള്‍ വെടിക്കെട്ട് ബാറ്റിങ്ങുകൊണ്ടും മിന്നല്‍ കീപ്പിങ്ങുകൊണ്ടുമാണ് സഞ്ജു സാംസണ്‍ കൈയടി നേടിയത്. ഇന്ത്യന്‍ ടീമിനൊപ്പം കേരള ക്രിക്കറ്റില്‍ നിന്നെത്തി കസറാന്‍ ഇരുവര്‍ക്കും സാധിച്ചു. പൊതുവേ കേരളത്തില്‍ നിന്ന് ദേശീയ ക്രിക്കറ്റിലേക്ക് വളരുന്നവര്‍ ചുരുക്കമാണ്.

അതുകൊണ്ടുതന്നെ ശ്രീശാന്തിന്റേയും സഞ്ജുവിന്റേയും മികവിന് കൈയടിക്കാതെ തരമില്ല. എന്നാല്‍ ഇവരിലാരാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനൊപ്പം ഏറ്റവും മികവ് കാട്ടിയത്. ആരാധക പിന്തുണ നോക്കുമ്പോള്‍ സഞ്ജു സാംസണ്‍ മറ്റ് പല താരങ്ങളെക്കാളും വളരെ മുന്നിലാണ്. കേരള താരമെന്ന നിലയില്‍ പ്രത്യേക സ്‌നേഹം എല്ലാവരില്‍ നിന്നും സഞ്ജുവിന് ലഭിക്കുന്നുണ്ട്. എന്നാല്‍ ഇന്ത്യന്‍ ടീമില്‍ ശ്രീശാന്ത് നേടിയതുപോലൊരു നേട്ടവും വളര്‍ച്ചയും സഞ്ജുവിന് നേടിയെടുക്കാന്‍ പ്രയാസമാണെന്ന് പറയാം.

ഇന്ത്യന്‍ ടീമിനൊപ്പം സഞ്ജു സാംസണിന് നേടിയെടുക്കാന്‍ സാധിക്കാത്ത പല റെക്കോഡുകളും തന്റെ കരിയറില്‍ നേടിയെടുക്കാന്‍ ശ്രീശാന്തിന് സാധിച്ചിട്ടുണ്ട്. 2007ല്‍ ഇന്ത്യ ടി20 ലോകകപ്പ് കിരീടം നേടുമ്പോള്‍ ശ്രീശാന്തും ടീമിന്റെ ഭാഗമായിരുന്നു. ഫൈനലില്‍ പാകിസ്താനെതിരേ ഇന്ത്യയുടെ കിരീടം ഉറപ്പിച്ച ക്യാച്ച് നേടാന്‍ ശ്രീശാന്തിനായിരുന്നു. സഞ്ജുവിനെ സംബന്ധിച്ച് ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമില്‍ ഇടം പിടിക്കുകയെന്നത് പോലും പ്രയാസമാണ്.

വരാനിരിക്കുന്ന ടി20 ലോകകപ്പിലും സഞ്ജു സാംസണിന് ടീമില്‍ ഇടം ലഭിക്കാന്‍ സാധ്യതയില്ല. ഇന്ത്യന്‍ ടി20 ടീമിനൊപ്പം സഞ്ജു സാംസണ്‍ നടത്തിയ പ്രകടനങ്ങള്‍ നിരാശപ്പെടുത്തുന്നതാണ്. ശ്രീശാന്ത് ഇന്ത്യക്കായി ടെസ്റ്റ് കളിച്ചിട്ടുള്ള താരമാണ്. വിദേശ പര്യടനങ്ങളിലടക്കം ശ്രദ്ധേയ പ്രകടനങ്ങളോടെ കൈയടി നേടാന്‍ ശ്രീശാന്തിനായിരുന്നു. ദക്ഷിണാഫ്രിക്കയുടെ ജാക്‌സ് കാലിസിനെതിരേ ശ്രീശാന്ത് എറിഞ്ഞ ബൗണ്‍സര്‍ ഇന്നും ക്രിക്കറ്റ് ലോകം ഓര്‍ത്തിരിക്കുന്നതാണ്.

sanju samson

എന്നാല്‍ സഞ്ജുവിന്റെ ദേശീയ കരിയറില്‍ ഇത്തരമൊരു ഭാഗ്യമുണ്ടായേക്കില്ല. ടെസ്റ്റ് ടീമിന്റെ ഭാഗമാവുകയെന്നത് ഏതൊരു താരത്തെ സംബന്ധിച്ചും ഏറ്റവും അഭിമാനകരമായ കാര്യമാണ്. എന്നാല്‍ സഞ്ജുവിന് ഇന്ത്യയുടെ ടെസ്റ്റ് ടീം ജേഴ്‌സി അണിയാന്‍ ഒരിക്കലും ഭാഗ്യം ലഭിച്ചേക്കില്ല. ആഭ്യന്തര ക്രിക്കറ്റിലും കാര്യമായ മികവ് കാട്ടാന്‍ സഞ്ജുവിന് സാധിക്കുന്നില്ല. അതുകൊണ്ടുതന്നെ ഇന്ത്യന്‍ ടെസ്റ്റ് ടീമിലിടമെന്നത് സഞ്ജുവിന്റെ സ്വപ്‌നം മാത്രമായിരിക്കും.

2011ല്‍ ഏകദിന ലോകകപ്പ് കിരീടത്തില്‍ ഇന്ത്യ മുത്തമിട്ടപ്പോഴും ശ്രീശാന്ത് ടീമിന്റെ ഭാഗമായിരുന്നു. ഫൈനലിലും ഇന്ത്യക്കായി കളിക്കാന്‍ ശ്രീശാന്തിനായി. 2023ലെ ഏകദിന ലോകകപ്പ് ടീമില്‍ നിന്ന് തഴയപ്പെട്ട സഞ്ജു ഇനിയൊരു ഏകദിന ലോകകപ്പ് കളിക്കുമെന്ന് കരുതാനാവില്ല. എന്നാല്‍ കളിക്കാന്‍ അവസരം ലഭിച്ചാലും ഏകദിന ലോകകപ്പ് കിരീടത്തിന്റെ ഭാഗമാകാന്‍ ഭാഗ്യം ലഭിക്കുമോയെന്നത് കാത്തിരുന്ന് കാണണം. ശ്രീശാന്തിന് രണ്ട് ലോകകപ്പ് നേടാന്‍ ഭാഗ്യം ലഭിച്ചുവെന്നതാണ് എടുത്തു പറയേണ്ടത്.

സഞ്ജുവിന് ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ നായകനാവാന്‍ സാധിച്ചുവെന്നതാണ് ശ്രദ്ധേയമായ നേട്ടം. ശ്രീശാന്ത് ഇപ്പോഴും കളി തുടര്‍ന്നിരുന്നെങ്കിലും ഇത്തരമൊരു അവസരം ലഭിക്കാന്‍ സാധ്യതയില്ലായിരുന്നു. എന്നാല്‍ സഞ്ജുവിനത് സാധിച്ചു. ശ്രീശാന്തിനെക്കാളും കൂടുതല്‍ ക്രിക്കറ്റിലൂടെ ആസ്തി സൃഷ്ടിക്കാന്‍ സഞ്ജുവിന് സാധിച്ചിട്ടുണ്ട്. ഇപ്പോള്‍ ഒരു ഐപിഎല്‍ സീസണില്‍ 14 കോടിയാണ് സഞ്ജുവിന് പ്രതിഫലമായി ലഭിക്കുന്നത്.

എന്നാല്‍ ശ്രീശാന്തിന്റെ കരിയറില്‍ ഇത്തരമൊരു ഭാഗ്യം ഉണ്ടായില്ല. ഒത്തുകളി വിവാദത്തില്‍ കുടുങ്ങിയില്ലായിരുന്നെങ്കില്‍ ലോക ക്രിക്കറ്റിലെ ഇതിഹാസ ബൗളര്‍മാരിലൊരാളായി വളരാന്‍ ശ്രീശാന്തിന് പ്രതിഭയുണ്ടായിരുന്നു. കോടതി ശ്രീശാന്തിനെ കുറ്റ വിമുക്തനാക്കിയപ്പോഴേക്കും അദ്ദേഹത്തിന്റെ മടങ്ങിവരവിന്റെ സമയം ഏറെക്കുറെ അവസാനിച്ചിരുന്നു. അല്ലായിരുന്നെങ്കില്‍ ഇന്ന് സൂപ്പര്‍ ബൗളര്‍മാരുടെ പട്ടികയില്‍ ശ്രീശാന്തിന്റെ പേരും ഉള്‍പ്പെടുമായിരുന്നു.

ഇന്ത്യക്കായി 27 ടെസ്റ്റില്‍ നിന്ന് 87 വിക്കറ്റും 53 ഏകദിനത്തില്‍ നിന്ന് 75 വിക്കറ്റും 10 ടി20യില്‍ നിന്ന് 7 വിക്കറ്റുമാണ് ശ്രീശാന്ത് നേടിയത്. സഞ്ജു 16 ഏകദിനത്തില്‍ നിന്ന് 510 റണ്‍സും 25 ടി20യില്‍ നിന്ന് 374 റണ്‍സുമാണ് നേടിയത്. വരുന്ന വര്‍ഷങ്ങളില്‍ ഏകദിന ഫോര്‍മാറ്റില്‍ സഞ്ജുവിന് കൂടുതല്‍ അവസരങ്ങള്‍ പ്രതീക്ഷിക്കാം.

Story first published: Tuesday, February 13, 2024, 15:52 [IST]
Other articles published on Feb 13, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+