Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SL: വിക്കറ്റ് കാക്കാന്‍ സഞ്ജു വേണ്ട! ഇഷാന്‍ മതി- ഞെട്ടിക്കുന്ന നിര്‍ദേശവുമായി മഞ്ജരേക്കര്‍

1
SriLankaയ്ക്കെതിരെ Ishan കളിക്കട്ടെ, Sanju വേണ്ട! | Oneindia Malayalam

ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ഏകദിന പരമ്പര അടുത്തയാഴ്ച ആരംഭിക്കാനിരിക്കെ ഇന്ത്യന്‍ ടീമിലെ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തിനു വേണ്ടി രണ്ടു പേരാണ് പോരടിക്കുന്നത്. ഒന്നു മലയാളി താരം സഞ്ജു സാംസണാണെങ്കില്‍ മറ്റൊന്ന് ഇഷാന്‍ കിഷനാണ്. ഇവരില്‍ സഞ്ജുവിനായിരിക്കും നറുക്കുവീഴുകയെന്നാണ് പുറത്തുവരുന്ന സൂചനകള്‍.

അതിനിടെ ഇന്ത്യയുടെ വിക്കറ്റ് കീപ്പറായി സഞ്ജുവല്ല, മറിച്ച് ഇഷാനാണ് കളിക്കേണ്ടതെന്നു അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ താരവും പ്രശസ്ത കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കര്‍. ഇതിനുള്ള കാരണവും അദ്ദേഹം വിശദീകരിക്കുന്നുണ്ട്. 13നാണ് ഇന്ത്യയും ലങ്കയും തമ്മിലുള്ള ആദ്യ ഏകദിനം. മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയ്ക്കു ശേഷം മൂന്നു കളികളുള്‍പ്പെട്ട ടി20 പരമ്പരയിലും ഇരുടീമുകളും ഏറ്റുമുട്ടും.

ഇഷാന്‍ മികച്ച ബാറ്റ്‌സ്മാന്‍

ഇഷാന്‍ മികച്ച ബാറ്റ്‌സ്മാന്‍

വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്കു എന്റെ ചോയ്‌സ് ഇഷാനാണ്. ബാറ്റിങിന്റെ അടിസ്ഥാനത്തിലാണ് ഞാന്‍ ഇഷാനെ തിരഞ്ഞെടുത്തിരിക്കുന്നത്. നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ വിക്കറ്റ് കീപ്പിങിന് അത്ര പ്രാധാന്യമില്ല. സഞ്ജു ഫോമിലാണെങ്കില്‍ അദ്ദേഹത്തിനൊപ്പമെത്താവുന്ന ഒരു ബാറ്റ്‌സ്മാന്‍ പോലുമില്ല. പക്ഷെ ബാറ്റിങിലെ സ്ഥിരത വിലയിരുത്തുമ്പോള്‍ ഇഷാനാണ് സഞ്ജുവിന്റെ മുകളിലേക്കു വരുന്നതെന്നും മഞ്ജരേക്കര്‍ വിശദമാക്കി.

 ഇംഗ്ലണ്ടിനെതിരേ പരിഗണിച്ചില്ല

ഇംഗ്ലണ്ടിനെതിരേ പരിഗണിച്ചില്ല

ഇംഗ്ലണ്ടിനെതിരേ നാട്ടില്‍ നടന്ന അവസാനത്തെ നിശ്ചിത ഓവര്‍ പരമ്പരകളില്‍ സഞ്ജു പരിഗണിക്കപ്പെട്ടിരുനില്ല. എന്നാല്‍ ഇഷാന്‍ ടി20 പരമ്പരയിലൂട ടീമിനായി അരങ്ങേറിയിരുന്നു. കന്നി മല്‍സരത്തില്‍ തന്നെ ഫിഫ്റ്റിയുമായി അദ്ദേഹം മാന്‍ ഓഫ് ദി മാച്ചാവുകയും ചെയ്തു. 32 ബോളില്‍ ഇഷാന്‍ അടിച്ചെടുത്തത് 56 റണ്‍സായിരുന്നു.
എന്നാല്‍ സഞ്ജു തൊട്ടുമുമ്പത്തെ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ടി20 ടീമിന്റെ ഭാഗമായിരുന്നു. പക്ഷെ കളിച്ച മല്‍സരങ്ങളില്‍ അദ്ദേഹം ചെറിയ സ്‌കോറിനു പുറത്താവുകയായിരുന്നു. നിര്‍ത്തിവച്ച ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റന്‍ കൂടിയായ സഞ്ജു ബാറ്റിങില്‍ തിളങ്ങിയിരുന്നു. ആദ്യ മല്‍സരത്തില്‍ തന്നെ അദ്ദേഹം സെഞ്ച്വറിയടിക്കുകയും ചെയ്തു.

 സഞ്ജു മതിയെന്നു ലക്ഷ്മണ്‍

സഞ്ജു മതിയെന്നു ലക്ഷ്മണ്‍

ലങ്കയ്‌ക്കെതിരേ വിക്കറ്റ് കീപ്പറായി സഞ്ജുവിനെ ഇന്ത്യ കളിപ്പിക്കണമെന്നായിരുന്നു മുന്‍ ഇതിഹാസ ടെസ്റ്റ് ബാറ്റ്‌സ്മാന്‍ വിവിഎസ് ലക്ഷ്മണ്‍ കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടത്. ഏകദിനത്തില്‍ ഇനിയും അരങ്ങേറിയിട്ടില്ലാത്ത സഞ്ജുവിന് ലങ്കയ്‌ക്കെതിരേ ഇതിനു അവസരം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യയുടെ പ്ലെയിങ് ഇലവനെയും ലക്ഷ്മണ്‍ തിരഞ്ഞെടുത്തിരുന്നു. സൂര്യകുമാര്‍ യാദവിനുപിന്നില്‍ നാലാം നമ്പറിലാണ് സഞ്ജുവിനെ അദ്ദേഹം ഉള്‍പ്പെടുത്തിയത്.

ലക്ഷ്മണിന്റെ ഇന്ത്യന്‍ ഏകദിന ഇലവന്‍- ശിഖര്‍ ധവാന്‍ (ക്യാപ്റ്റന്‍), പൃഥ്വി ഷാ, സൂര്യകുമാര്‍ യാദവ്, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), മനീഷ് പാണ്ഡെ, ഹാര്‍ദിക് പാണ്ഡ്യ, ക്രുനാല്‍ പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, ദീപക് ചഹര്‍, കുല്‍ദീപ് യാദവ്, യുസ്വേന്ദ്ര ചഹല്‍.

ഞങ്ങളൊന്നു പറയട്ടെ...

ഞങ്ങളൊന്നു പറയട്ടെ...

ഇന്ത്യ തീര്‍ച്ചയായും വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്കു പ്രഥമ പരിഗണന നല്‍കേണ്ടത് സഞ്ജുവിനാണ്. വിക്കറ്റ് കീപ്പിങ് താരതമ്യം ചെയ്യുമ്പോള്‍ ഇഷാനേക്കാള്‍ മിടുക്കനാണ് സഞ്ജു. മറ്റൊരു ഘടകം സമീപകാലത്തെ അദ്ദേഹത്തിന്റെ ഫോമാണ്. രാജസ്ഥാന്‍ ടീമിന്റെ നായകനായ ശേഷം കൂടുതല്‍ ഉത്തരവാദിത്വത്തോടെ ബാറ്റ് ചെയ്യുന്ന, സാഹചര്യത്തിന് അനുസരിച്ച് കളിക്കാനറിയുന്ന പുതിയൊരു സഞ്ജുവിനെയാണ് നമ്മള്‍ കണ്ടത്. ദേശീയ ടീമിലേക്കു മടങ്ങിവരികയെന്ന ലക്ഷ്യത്തോടെ കൂടി തന്നെയാണ് അദ്ദേഹം ബാറ്റിങില്‍ സ്വയം നിയന്ത്രണം വരുത്തിയിരിക്കുന്നതെന്നു വ്യക്തം.

Story first published: Thursday, July 8, 2021, 19:21 [IST]
Other articles published on Jul 8, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+