Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യ കൂടുതല്‍ അവസരം അവന് കൊടുക്കൂ, അതു സഞ്ജുവല്ല! 22കാരനെ പിന്തുണച്ച് ഇര്‍ഫാന്‍

ഇന്ത്യന്‍ ടീമിനോടൊപ്പം കൂടുതല്‍ അവസരങ്ങള്‍ അര്‍ഹിക്കുന്ന താരം ആരാണെന്നു ചൂണ്ടിക്കാണിച്ചിരിക്കുകയാണ് മുന്‍ സീം ബൗളിങ് ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പഠാന്‍. മലയാളി താരം സഞ്ജു സാംസണിനയെല്ല, മറിച്ച് അടുത്തിടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയ യുവ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ റിയാന്‍ പരാഗിനെയാണ് ഇര്‍ഫാന്‍ പിന്തുണച്ചിരിക്കുന്നത്. ദേശീയ ടീമില്‍ സ്ഥിരമായി അവസരങ്ങള്‍ ലഭിക്കാതെ വലയുകയാണ് സഞ്ജു. അവസാനമായി ശ്രീലങ്കയ്‌ക്കെതിരേ കളിച്ച രണ്ടാം ടി20യില്‍ അദ്ദേഹം ഗോള്‍ഡന്‍ ഡെക്കാവുകയും ചെയ്തിരുന്നു.

എക്‌സിലൂടെയാണ് പരാഗിനു കൂടുതല്‍ അവസരങ്ങള്‍ നല്‍കൂയെന്നു ഇര്‍ഫാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. മറ്റു താരങ്ങളില്‍ നിന്നും അദ്ദേഹത്തെ സ്‌പെഷ്യലാക്കി മാറ്റുന്നത് എന്താണെന്നു ഇര്‍ഫാന്‍ ഇതില്‍ ചൂണ്ടിക്കാണിക്കുകയും ചെയ്തിരിക്കുകയാണ്. കഴിഞ്ഞ സിംബാബ്‌വെ പര്യടനത്തിലെ ടി20 പരമ്പരയിലൂടെ അരങ്ങേറിയ താരമാണ് പരാഗ്. ഈ പരമ്പരയില്‍ കാര്യമായി തിളങ്ങിയില്ലെങ്കിലും ലങ്കയ്‌ക്കെതിരേ അദ്ദേഹത്തെ ടീമില്‍ നിലനിര്‍ത്തുകയായിരുന്നു. ഇതിനകം കളിച്ച രണ്ടു മല്‍സരങ്ങളിലും ബൗളിങില്‍ പരാഗ് തിളങ്ങുകയും ചെയ്തു.

RIYAN PARAG

ലങ്കയ്‌ക്കെതിരേ ആദ്യ ടി20യില്‍ ഏഴു റണ്‍സെടുത്ത് പുറത്തായ പരാഗിനു രണ്ടാമങ്കത്തില്‍ ബാറ്റ് ചെയ്യാനുള്ള അവസരവും ലഭിച്ചില്ല. എന്നാല്‍ ബൗളിങില്‍ യുവതാരം ഈ ക്ഷീണം തീര്‍ക്കുകയായിരുന്നു. ആദ്യ കളിയില്‍ ഇന്ത്യന്‍ ബൗളിങിലെ തുറുപ്പുചീട്ടായി പരാഗ് മാറിയിരുന്നു. മൂന്നു വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. രണ്ടാമത്തെ കളിയില്‍ വിക്കറ്റ് ലഭിച്ചില്ലെങ്കിലും നാലോവര്‍ ക്വാട്ട പൂര്‍ത്തിയാക്കിയിരുന്നു. 7.5 ഇക്കോണമി റേറ്റില്‍ 30 റണ്‍സാണ് പരാഗ് വിട്ടുകൊടുത്തത്.

ബൗളിങിലെ കഴിവ് കാരണം പരാഗിനു ഇന്ത്യന്‍ ടീമിനോടൊപ്പം കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുമെന്നാണ് ഇര്‍ഫാന്റെ നിരീക്ഷണം. റിയാന്‍ പരാഗിനു ഇന്ത്യന്‍ ടീമിനോടൊപ്പം ഒരുപാട് അവസരങ്ങള്‍ ലഭിക്കുന്നത് നിങ്ങള്‍ക്കു കാണാന്‍ സാധിക്കും. ബൗള്‍ ചെയ്യാന്‍ സാധിക്കുന്ന മുന്‍നിര ബാറ്റര്‍മാര്‍ രാജ്യത്തു അധികമില്ല. ഇവിടെയാണ് റിയാന്‍ പരാഗിനു ഒരു അധികം മുന്‍തൂക്കം ലഭിക്കുകയെന്നും ഇര്‍ഫാന്‍ എക്‌സില്‍ കുറിച്ചു.

RIYAN PARAG

ആദ്യ ടി20യിലെ മിന്നുന്ന ബൗളിങ് പ്രകടനത്തിനു ശേഷം ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും പരാഗിനെ പുകഴ്ത്തിയിരുന്നു. റിയാന്‍ പരാഗ് വളരെ സ്‌പെഷ്യലായിട്ടുള്ള താരമാണ്. കാരണം അവന്‍ നെറ്റ്‌സില്‍ ബൗള്‍ ചെയ്യുന്നത് ഐപിഎല്ലിനു മുമ്പ് ഞാന്‍ കണ്ടിരുന്നു. പരാഗില്‍ ഒരു എക്‌സ് ഫാക്ടറുണ്ടെന്നു വാര്‍ത്താസമ്മേളനത്തിലും താന്‍ പറഞ്ഞിരുന്നതായും സൂര്യ വ്യക്തമാക്കിയിരുന്നു.

അന്താരാഷ്ട്ര ടി20യില്‍ നിന്നും വിരമിച്ച സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയുടെ പകരക്കാരനായി പരാഗിനെ വളര്‍ത്തിയെടുക്കാനാണ് ഇന്ത്യയുടെ ശ്രമം. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനൊപ്പം ബൗളിങില്‍ അദ്ദേഹം വേണ്ടത്ര പരീക്ഷിക്കപ്പെട്ടിട്ടില്ല. എന്നാല്‍ ആഭ്യന്തര ക്രിക്കറ്റില്‍ അസ്സമിനു വേണ്ടി സ്ഥിരമായി ബൗള്‍ ചെയ്യുകയും വിക്കറ്റുകളെടുക്കുകയും ചെയ്തിട്ടുള്ള താരമാണ് പരാഗ്.

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 29 മല്‍സരങ്ങളില്‍ നിന്നും 50 വിക്കറ്റുകള്‍ അദ്ദേഹം വീഴ്ത്തിയിട്ടുണ്ട്. ഒരു അഞ്ചു വിക്കറ്റ് നേട്ടവും അഞ്ചു നാലു വിക്കറ്റ് നേട്ടവും ഇതിലുള്‍പ്പെടും. ലിസ്റ്റ് എ ക്രിക്കറ്റില്‍ 49 മല്‍സരങ്ങളില്‍ നിന്നും 50 വിക്കറ്റുകളും പരാഗ് വീഴ്ത്തി. ടി20യില്‍ ഇതുവരെ കളിച്ചിട്ടുള്ള 119 മല്‍സരങ്ങളില്‍ 66 എണ്ണത്തിലാണ് അദ്ദേഹം ബൗള്‍ ചെയ്തത്. ഇവയില്‍ 44 വിക്കറ്റുകളും നേടിയിട്ടുണ്ട്.

Story first published: Monday, July 29, 2024, 16:12 [IST]
Other articles published on Jul 29, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+