For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ടി20 വിക്കറ്റ് കീപ്പറായി പന്ത് മതി!! അപ്പോള്‍ സഞ്ജു? ഞെട്ടിച്ച് ഓജ, പറഞ്ഞത് ഈ കാരണം

ഇന്ത്യക്കു വേണ്ടി ടി20യില്‍ ഓപ്പണിങ് റോളിലേക്കു പ്രമോട്ട് ചെയ്യപ്പെട്ടതിനു ശേഷം ഗംഭീര പ്രകടനമാണ് മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ്‍ കാഴ്ചവച്ചിട്ടുള്ളത്. ഈ ഫോര്‍മാറ്റില്‍ ടീമിന്റെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പര്‍ സ്ഥാനം മാത്രല്ല, ഓപ്പണിങ് റോളും അദ്ദേഹം ഏറെക്കുറെ ഭദ്രമാക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഇന്ത്യന്‍ ടി20 ടീമില്‍ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറായി റിഷഭ് പന്ത് തന്നെ മതിയെന്നു അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ സ്പിന്നര്‍ പ്രഗ്യാന്‍ ഓജ. ഇതിന്റെ കാരണം അദ്ദേഹം തുറന്നു പറയുകയും ചെയ്തു.

ബംഗ്ലാദേശ്, സൗത്താഫ്രിക്ക എന്നിവര്‍ക്കെതിരേ നാട്ടിലും പുറത്തുമായി നടന്നിട്ടുള്ള അവസാനത്തെ രണ്ടു ടി20 പരമ്പരകളിലാണ് സഞ്ജു ഓപ്പണറായി കളിക്കാനിറങ്ങിയത്. റിഷഭിന്റെയും സ്ഥിരം ഓപ്പണിങ് ജോടികളുടെയും അഭാവമാണ് അദ്ദേഹത്തിനു ഈ റോളിലേക്കു വഴി തുറന്നത്. സഞ്ജു അതു നന്നായി മുതലാക്കുകയും ചെയ്തു.

RISHABH PANT

എന്തുകൊണ്ട് റിഷഭ്?

പ്രശസ്ത ആങ്കറായ ശുഭാങ്കര്‍ മിശ്രയുടെ യൂട്യൂബ് ചാനലില്‍ അതിഥിയായി വന്നപ്പോഴായിരുന്നു ടി20യില്‍ ഇന്ത്യയുടെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറെക്കുറിച്ച് പ്രഗ്യാന്‍ ഓജ സംസാരിച്ചത്. റിഷഭ് പന്ത്, സഞ്ജു സാംസണ്‍ ഇവരില്‍ ആരാവണം ടി20യില്‍ ടീമിന്റെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറാവേണ്ടത് എന്നായിരുന്നു മിശ്രയുടെ ചോദ്യം. അല്‍പ്പമൊന്നു ആലോചിച്ചതിനു ശേഷമായിരുന്നു ഇതിനോടുള്ള ഓജയുടെ മറുപടി.

ടി20 ഫോര്‍മാറ്റിലെ ബാറ്റിങിനെക്കുറിച്ചല്ല ഞാന്‍ സംസാരിക്കുന്നത്. വിക്കറ്റ് കീപ്പിങിന്റെ കാര്യമെടുത്താല്‍ ഞാന്‍ തിരഞ്ഞെടുത്തുക റിഷഭ് പന്തിനെയായിരിക്കും. റിഷഭ് ടീമിലുണ്ടെങ്കിലും സഞ്ജു സാംസണിനു ബാറ്ററായി വേണമെങ്കില്‍ കളിക്കാം. വിക്കറ്റ് കീപ്പര്‍ റോളിലേക്കു ടി20യില്‍ ഞാന്‍ ആദ്യം തിരഞ്ഞെടുക്കുക റിഷഭിനെയായിരിക്കും. അദ്ദേഹത്തിനു ജന്‍മസിദ്ധമായ ചില കഴിവുണ്ട്. റിഷഭില്‍ സ്‌പെഷ്യലായി എന്തൊക്കെയോ ചില കാര്യങ്ങളുണ്ടെന്നു തന്നെ എനിക്കു തോന്നുന്നു. ഇതിനെ എക്‌സ് ഫാക്ടറെന്നു വിളിക്കാമെന്നും ഓജ കൂട്ടിച്ചേര്‍ത്തു.

റിഷഭിന്റെ ടി20 കരിയര്‍

റിഷഭ് പന്തിന്റെ ടി20 കരിയറെടുത്താല്‍ ടെസ്റ്റിലേതു പോലെയൊരു ഇംപാക്ട് ബാറ്റിങില്‍ ഉണ്ടാക്കാനായിട്ടില്ലെന്നു കാണാം. ടി20യില്‍ ശരാശരി പ്രകടനം മാത്രമേ അദ്ദേഹത്തിനു ഇതുവരെ കാഴ്ചവയ്ക്കാനായിട്ടുള്ളൂ. ഓപ്പണറായും വണ്‍ ഡൗണായും മധ്യനിരയിലുമെല്ലാം റിഷഭ് ബാറ്റ് ചെയ്തു കഴിഞ്ഞു. പക്ഷെ അദ്ദേത്തിന്റെ റെക്കോര്‍ഡ് അത്ര സന്തോഷിക്കാന്‍ വക നല്‍കുന്നതല്ല.

76 ടി20കളിലായി 66 ഇന്നിങ്‌സുകളില്‍ റിഷഭ് ഇതിനകം കളിച്ചു കഴിഞ്ഞു. ഇവയില്‍ നിന്നും 23.25 എന്ന മോശം ശരാശരിയില്‍ 127.26 സ്‌ട്രൈക്ക് റേറ്റില്‍ 1209 റണ്‍സാണ് അദ്ദേഹത്തിനു നേടാനായത്. ഒരു സെഞ്ച്വറി പോലും ടി20യില്‍ റിഷഭിന്റെ പേരിലില്ല. വെറും മൂന്നു ഫിഫ്റ്റികള്‍ മാത്രമേ അദ്ദേഹം ഇതിനകം നേടുകയും ചെയ്തിട്ടുള്ളൂ. ഉയര്‍ന്ന സ്‌കോര്‍ പുറത്താവാതെ നേടിയ 65 റണ്‍സുമാണ്.

SANJU SAMSON

ഇന്ത്യ കിരീടം ചൂടിയ കഴിഞ്ഞ ടി20 ലോകകപ്പിലെ മുഴുവന്‍ മല്‍സരങ്ങളിലും റിഷഭിനെ വണ്‍ഡൗണായി ഇന്ത്യ പരീക്ഷിച്ചിരുന്നു. ടൂര്‍ണമെന്റിനു മുന്നോടിയായുള്ള സന്നാഹത്തിലെ ഏക ഫിഫ്റ്റിയാണ് താരത്തിനു പ്ലസ് പോയിന്റായത്. പക്ഷെ ടി20 ലോകകപ്പില്‍ ഫൈനലിലുള്‍പ്പെടെ ഫ്‌ളോപ്പായി മാറിയ റിഷഭിനു ഒരു ഫിഫ്റ്റി പോലും കുറിക്കാന്‍ സാധിച്ചതുമില്ല. സഞ്ജു സാംസണ്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്നെങ്കിലും എല്ലാ കളിയിലും ബെഞ്ചിലായിരുന്നു സ്ഥാനം.

സഞ്ജുവിന്റെ പ്രകടനം

റിഷഭ് പന്തുമായി താരതമ്യം ചെയ്യുമ്പോള്‍ സഞ്ജു സാംസണിന്റെ ടി20 കരിയര്‍ കൂടുതല്‍ മികച്ചതാണെന്നു കാണാം. ഓപ്പണിങ് റോളിലേക്കു പ്രൊമോഷന്‍ ലഭിച്ചതോടെയാണ് അദ്ദേഹം ബാറ്റിങ് റെക്കോര്‍ഡ് മെച്ചപ്പെടുത്തിയത്. ടി20യില്‍ സെഞ്ച്വറിയടിച്ച ഏക ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ സഞ്ജുവാണ്. കൂടാതെ തുടര്‍ച്ചയായി രണ്ടു കളിയില്‍ സെഞ്ച്വറിയുള്ള രണ്ടു ഇന്ത്യന്‍ താരങ്ങളിലൊരാളും അദ്ദേഹമാണ്.

ടി20യില്‍ 37 മല്‍സരങ്ങളിലായി 33 ഇന്നിങ്‌സുകളിലാണ് സഞ്ജു ബാറ്റ് ചെയ്തിട്ടുള്ളത്. ഇവയില്‍ നിന്നും 27.93 ശരാശരിയില്‍ 155.17 സ്‌ട്രൈക്ക് റേറ്റില്‍ 810 റണ്‍സ് അദ്ദേഹം അടിച്ചെടുക്കുകയും ചെയ്തു. മൂന്നു സെഞ്ച്വറികളും രണ്ടു ഫിഫ്റ്റികളുമടക്കമാണിത്. ബംഗ്ലാദേശിനെതിരേ നേടിയ 111 റണ്‍സാണ് സഞ്ജുവിന്റെ ഏറ്റവുമുയര്‍ന്ന സ്‌കോര്‍.

Story first published: Friday, December 6, 2024, 9:37 [IST]
Other articles published on Dec 6, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+