For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സഞ്ജുവല്ല, കോലിയുടെ മൂന്നാം നമ്പറില്‍ വേണ്ടത് രാഹുല്‍! ആവശ്യവുമായി മുന്‍ ക്യാപ്റ്റന്‍

അന്താരാഷ്ട്ര ടി20യില്‍ നിന്നും വിരമിച്ച ഇതിഹാസ ബാറ്ററും മുന്‍ ക്യാപ്റ്റനുമായ വിരാട് കോലിയുടെ റോളിലേക്കു ആരാണ് വരേണ്ടതെന്നു ചൂണ്ടിക്കാണിച്ചിരിക്കുകയാണ് മുന്‍ മുഖ്യ സെലക്ടറും നായകനുമായിരുന്ന കെ ശ്രീകാന്ത്. നിലവില്‍ ഈ പൊസിഷന്‍ മലയാളി താരം സഞ്ജു സാംസണിനു നല്‍കണമെന്നാണ് പല കോണുകളില്‍ നിന്നും അഭിപ്രായങ്ങളുയരുന്നതെങ്കിലും ശ്രീകാന്ത് ഇതിനോടു യോജിക്കുന്നില്ല. ടി20 ടീമില്‍ ഇപ്പോള്‍ സ്ഥാനം പോലും നഷ്ടമായിക്കഴിഞ്ഞ സ്റ്റാര്‍ ബാറ്റര്‍ കെഎല്‍ രാഹുലിനു മുന്നാം നമ്പര്‍ സ്ഥിരമായി നല്‍കൂയെന്നാണ് ശ്രീകാന്ത് ആവശ്യപ്പെടുന്ന്.

സ്വന്തം യൂട്യൂബ് ചാനലായ ചീക്കി ചീക്കയില്‍ ഇന്ത്യയും സിംബാബ്‌വെയും തമ്മിലുള്ള രണ്ടാം ടി20 മല്‍സരത്തെക്കുറിച്ച് വിശകലനം നടത്തവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ടി20യില്‍ മൂന്നാം നമ്പറില്‍ വളരെ മികച്ച റെക്കോര്‍ഡാണ് സഞ്ജുവിനുള്ളത്. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനായി ഈ പൊസിഷനില്‍ ഇറങ്ങി ഒരുപാട് റണ്‍സും അദ്ദേഹം വാരിക്കൂട്ടിയിട്ടുണ്ട്.

KL RAHUL

കഴിഞ്ഞ സീസണില്‍ മൂന്നാമനായി 500 പ്ലസ് റണ്‍സും സഞ്ജു അടിച്ചെടുത്തിരുന്നു. പക്ഷെ ഇവയൊന്നും പരിഗണിക്കാതെയാണ് സ്ലോ ബാറ്റിങിനെ തുടര്‍ന്ന് ഒരു വര്‍ഷത്തിലേറെയായി ടി20 ടീമിനു പുറത്തിരിക്കുന്ന രാഹുലിനെ മൂന്നാമനായി കളിപ്പിക്കണമെന്നു ശ്രീകാന്ത് പറഞ്ഞിരിക്കുന്നത്. ടി20യില്‍ വിരാട് കോലിയുടെ പകരക്കാരനെ കുറിച്ച് സംസാരിക്കുമ്പോള്‍ കെഎല്‍ രാഹുലിനെ എല്ലാവരും എന്തുകൊണ്ടാണ് മറക്കുന്നതെന്നു അദ്ദേഹം ചോദിക്കുന്നു.

റോള്‍സ് റോയ്‌സെന്നറിയപ്പെടുന്ന ബാറ്ററാണ് കെഎല്‍ രാഹുല്‍. ഇന്ത്യക്കു ഈ റോള്‍സ് റോയ്‌സ് ഉറപ്പായിട്ടും വേണം. വിരാട് കോലി ഒഴിഞ്ഞിട്ട മൂന്നാം നമ്പറിലേക്കു വരേണ്ടയാള്‍ രാഹുലാണ്. ഈ പൊസിഷനില്‍ വളരെ മികച്ച ഇന്നിങ്‌സുകള്‍ കളിക്കാന്‍ അദ്ദേഹത്തിനു സാധിക്കുമെന്നു ശ്രീകാന്ത് ചൂണ്ടിക്കാട്ടി.

കോലിയുടെ വിരമിക്കലിനു ശേഷം ടി20യില്‍ രാഹുലിന്റെ പ്രാധാന്യം കൂടുതല്‍ വര്‍ധിച്ചിരിക്കുകയാണ്. അദ്ദേഹമില്ലാതെ ഇനി ഇന്ത്യക്കു മുന്നോട്ടുു പോവാന്‍ കഴിയില്ല. ഓപ്പണില്‍ യശസ്വി ജയ്‌സ്വാളോ, അഭിഷേക് ശര്‍മയോ ആരു വേണമെങ്കിലും കളിക്കട്ടെ. പക്ഷെ വിരാട് കോലിയെപ്പോലെയൊരാള്‍ ടി20യില്‍ ടീമിനു തീര്‍ച്ചയായും ആവശ്യമാണ്. ഈ റോള്‍ ഏറ്റവും നന്നായി നിര്‍വഹിക്കാനും ടി20യില്‍ ടീമിനെ ഒരുമിച്ച് കൊണ്ടുപോവാനും സാധിക്കുന്നയാള്‍ കെഎല്‍ രാഹുല്‍ തന്നെയാണ്.

റോള്‍സ് റോയ്‌സ് രാഹുല്‍, നിന്റെ സമയം വന്നിരിക്കുകയാണ്. ടി20യില്‍ അവന്‍ വൈകാതെ തന്നെ ടീമിലേക്കു തിരിച്ചുവരും. ശ്രീലങ്കയുമായി നടക്കാനിരിക്കുന്ന അടുത്ത ടി20 പരമ്പരയില്‍ രാഹുലിനെ തിരിച്ചുവിളിച്ചേക്കുമെന്നും ശ്രീകാന്ത് കൂട്ടിച്ചേര്‍ത്തു.

SANJU SAMSON

അതേസമയം, ഇന്ത്യക്കു വേണ്ടി നേരത്തേ ഓപ്പണിങിലുള്‍പ്പെടെ കളിക്കുകയും ശ്രദ്ധേയമായ പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്തിട്ടുള്ള ബാറ്ററാണ് രാഹുല്‍. പക്ഷെ ടി20യില്‍ പിന്നീട് സ്‌ട്രൈക്ക് റേറ്റില്‍ വലിയ ഇടിവ് സംഭവിച്ചത് ടീമില്‍ സ്ഥാനം നഷ്ടമാക്കുകയായിരുന്നു. ഇന്ത്യക്കായി 72 ടി20കളില്‍ നിന്നും 37.75 ശരാശരിയില്‍ 2265 റണ്‍സ് രാഹുല്‍ സ്‌കോര്‍ ചെയ്തിട്ടുണ്ട്. 139.13 എന്ന സ്‌ട്രൈക്ക് റേറ്റോടെയാണിത്. രണ്ടു സെഞ്ച്വറികളും 22 ഫിഫ്റ്റികളും ഇതിലുള്‍പ്പെടും.

പക്ഷെ ഇന്ത്യക്കുവേണ്ടി രാഹുല്‍ അവസാനമായി ടി20യില്‍ കളിച്ചത് 2022 നവംബറിലാണ്. ഇംഗ്ലണ്ടുമായി അവരുടെ നാട്ടില്‍ നടന്ന ടി20 മല്‍സരത്തിലായിരുന്നു ഇത്. സമാപിച്ച ടി20 ലോകകപ്പില്‍ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്കു രാഹുലും മല്‍സരരംഗത്തുണ്ടായിരുന്നു. എന്നാല്‍ ഐപിഎല്ലില്‍ അദ്ദേഹത്തേക്കാള്‍ കൂടുതല്‍ റണ്‍സ് അടിച്ചെടുത്ത സഞ്ജുവും റിഷഭ് പന്തും ലോകകപ്പ് സ്‌ക്വാഡില്‍ ഇടപിടിക്കുകയായിരുന്നു.

Story first published: Monday, July 8, 2024, 7:29 [IST]
Other articles published on Jul 8, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+