For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സഞ്ജുവിനേക്കാള്‍ മിടുക്കന്‍ റോയല്‍സിലുണ്ട്! ഇന്ത്യയുടെ അടുത്ത സൂപ്പര്‍ താരം അവന്‍ തന്നെ

ഇന്ത്യന്‍ ക്രിക്കറ്റിലെ അടുത്ത സൂപ്പര്‍ താരമായി മാറാന്‍ ശേഷിയുള്ള യുവതാരങ്ങളെ ചൂണ്ടിക്കാണിച്ചിരിക്കുകയാണ് മുന്‍ മുഖ്യ സെലക്ടറും ക്യാപ്റ്റനുമായിരുന്ന ദിലീപ് വെങ്‌സാര്‍ക്കര്‍. ഇന്ത്യ തങ്ങളുടെ ബെഞ്ച് കരുത്ത് ശക്തിപ്പെടുത്തേണ്ട സമയമാണിതെന്നും 1983ലെ ലോകകപ്പ് വിജയത്തില്‍ പങ്കാളിയായ ടീമിന്റെ ഭാഗമായിരുന്ന അദ്ദേഹം അഭിപ്രായപ്പെട്ടു.

രാജസ്ഥാന്‍ റോയല്‍സിന്റെ യുവ ഓപ്പണര്‍ യശസ്വി ജയ്‌സ്വാളിനെയാണ് ഭാവിയില്‍ ശ്രദ്ധിക്കേണ്ട ഒരു താരമായി വെങ്‌സാര്‍ക്കര്‍ തിരഞ്ഞെടുത്തത്. കൂടാതെ ചെന്നൈ സൂപ്പര്‍ കിങ്‌സ് ഓപ്പണര്‍ റുതുരാജ് ഗെയ്ക്വാദും മികച്ച പ്രതിഭയുള്ള ക്രിക്കറ്ററാണെന്നു അദ്ദേഹം നിരീക്ഷിച്ചു. ഇന്ത്യന്‍ ടീം നമ്മുടെ ബെഞ്ച് കരുത്ത് വളര്‍ത്തിയെടുക്കേണ്ടത് ആവശ്യമാണ്. കാരണം അതു വളരെയധികം പ്രധാനപ്പെട്ട കാര്യമാണ്.

YASHASVI JAISWAL

ബെഞ്ച് നിര ശക്തമല്ലെങ്കില്‍ നിങ്ങള്‍ക്കു ഒരു ഫോര്‍മാറ്റിലും നന്നായി പെര്‍ഫോം ചെയ്യാന്‍ കഴിയില്ല. നമ്മുടെ രാജ്യത്തു പ്രതിഭകള്‍ നിരവധിയുണ്ട്. അടുത്ത 10-15 വര്‍ഷത്തേക്കു നമുക്കു വളരെ നന്നായി പെര്‍ഫോം ചെയ്യാന്‍ സാധിക്കുമെന്നും ദിലിപ് വെങ്‌സാര്‍ക്കര്‍ വ്യക്തമാക്കി.

ഒരുപാട് യുവ താരങ്ങള്‍ വളര്‍ന്നു വരുന്നുണ്ട്. യശസ്വി ജയ്‌സ്വാള്‍ ഭാവിയിലേക്കു തീര്‍ച്ചയായും നമ്മള്‍ നോക്കേണ്ട ഒരു താരമാണ്. റുതുരാജ് ഗെയ്ക്വാദാണ് മറ്റൊരാള്‍. ഇന്ത്യയെ മല്‍സരങ്ങള്‍ ജയിപ്പിക്കാന്‍ ശേഷിയുള്ള കുറച്ചു ഫാസ്റ്റ് ബൗളര്‍മാരെയും സ്പിന്നര്‍മാരെയും സെലക്ടര്‍മാര്‍ കണ്ടു പിടിക്കേണ്ടതുണ്ട്. അതു വളരെ പ്രധാനമാണെന്നും വെങ്‌സാര്‍ക്കര്‍ പറഞ്ഞു.

സമാപിച്ച ഐപിഎല്ലില്‍ സഞ്ജു സാംസണ്‍ നയിച്ച രാജസ്ഥാന്‍ റോയല്‍സ് ടീമിന്റെ റണ്‍ മെഷീനായിരുന്നു 21 കാരനായ യശസ്വി ജയ്‌സ്വാള്‍. 14 മല്‍സരങ്ങളില്‍ നിന്നും താരം വാരിക്കൂട്ടിയത് 625 റണ്‍സായിരുന്നു. ഈ പ്രകടനത്തോടെ എമേര്‍ജിങ് പ്ലെയര്‍ പുരസ്കാരവും ജയ്‌സ്വാളിനെ തേടിയെത്തിയിരുന്നു. ഐപിഎല്ലില്‍ മാത്രമല്ല ആഭ്യന്തര ക്രിക്കറ്റിലും മിന്നുന്ന പ്രകടനമാണ് താരം കാഴ്ചവയ്ക്കുന്നത്. മുംബൈക്കായി 15 ഫസ്റ്റ് ക്ലാസ് മല്‍സരങ്ങളില്‍ ജയ്‌സ്വാളിന്റെ ശരാശരി 80.21 ആണ്.

ലിസ്റ്റ് എ ക്രിക്കറ്റില്‍ 32 മല്‍സരങ്ങളില്‍ നിന്നും 53.96 ശരാശരിയില്‍ 1511 റണ്‍സും യശസ്വി ജയ്‌സ്വാളിന്റെ പേരിലുണ്ട്. അടുത്ത മാസം നടക്കാനിരിക്കുന്ന വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ അദ്ദേഹത്തെ ഉള്‍പ്പെടുത്തിയേക്കുമെന്നാണ് പുറത്തു വരുന്ന സൂചനകള്‍.

RUTURAJ

എന്നാല്‍ റുതുരാജ് ഗെയ്ക്വാദ് ഇതിനകം ഇന്ത്യന്‍ സീനിയര്‍ ടീമുകള്‍ക്കായി വൈറ്റ് ബോള്‍ ഫോര്‍മാറ്റില്‍ അരങ്ങേറ്റം നടത്തിക്കഴിഞ്ഞു. ഒരു ഏകദിനവും ഒമ്പതു ടി20കളുമാണ് താരം കളിച്ചിരിക്കുന്നത്. പക്ഷെ സിഎസ്‌കെയില്‍ നടത്തിയതു പോലെയൊരു ബാറ്റിങ് പ്രകടനം ഇന്ത്യന്‍ കുപ്പായത്തില്‍ ആവര്‍ത്തിക്കാന്‍ റുതുരാജിനു ഇനിയും കഴിഞ്ഞിട്ടില്ല.

ഏകദിനത്തില്‍ 19ഉം ടി20യില്‍ 135ഉം റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. ഐപിഎല്‍ കരിയറെടുക്കുകയാണെങ്കില്‍ സിഎസ്‌കെയ്ക്കായി 52 മല്‍സരങ്ങളില്‍ നിന്നും റുതുരാജ് 1797 റണ്‍സ് സ്‌കോര്‍ ചെയ്തു കഴിഞ്ഞു. ഒരു സെഞ്ച്വറിയും 14 ഫിഫ്റ്റികളും ഇതിലുള്‍പ്പെടും. സമാപിച്ച സീസണില്‍ 590 റണ്‍സാണ് താരം അടിച്ചെടുത്തത്. 2021ല്‍ 635 റണ്‍സും റുതുരാജ് നേടിയിരുന്നു. താരത്തിന്റെ കരിയര്‍ ബെസ്റ്റ് സീസണും ഇതു തന്നെയാണ്.

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ മഹാരാഷ്ട്രയ്ക്കു വേണ്ടി സ്ഥിരതയാര്‍ന്ന പ്രകടനമാണ് റുതുരാജ് നടത്തിക്കൊണ്ടിരിക്കുന്നത്. 28 ഫസ്റ്റ് ക്ലാസ് മല്‍സരങ്ങളില്‍ നിന്നും ആറു സെഞ്ച്വറിയും ഒമ്പതു ഫിഫ്റ്റികളുമടക്കം 1941 റണ്‍സ് അദ്ദേഹം സ്‌കോര്‍ ചെയ്തിട്ടുണ്ട്. ലിസ്റ്റ് എ ക്രിക്കറ്റില്‍ 72 കളിയില്‍ നിന്നും 4034 റണ്‍സാണ് റുതുരാജ് വാരിക്കൂട്ടിയത്. 15 സെഞ്ച്വറികളും 16 ഫിഫ്റ്റികളും ഇതിലുള്‍പ്പെടും.

Story first published: Wednesday, June 21, 2023, 12:26 [IST]
Other articles published on Jun 21, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+